Sunday 9 October 2016

കേരളാഫുഡ്

ദോശയും ബീഫും ചമ്മന്തിയും.... വിശപ്പിന്‍റെ പ്രളയം തടഞ്ഞു നിര്‍ത്താന്‍ ഞാന്‍ ഇതാണു കഴിക്കുന്നത് ....മത്തിക്കര, ബംഗ്ലൂരില്‍ ഉണ്ണിച്ചായന്റെ ഉണ്ണി മെസ്സില്‍ കിട്ടും   

karnataka_homely-foods

സൌത്തിന്ത്യന്‍ സ്പെഷ്യല്‍ താലി...

karnataka_homely-foods

ജീവിതത്തിലെ അലച്ചിലില്‍ എങ്ങനെയോ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ എത്തിച്ചേര്‍ന്നു....വേഷം പ്രൊജക്റ്റ്‌ വിദ്യാര്‍ത്ഥിയുടേതായിരുന്നു...അവിടെ നെസ്സരയില്‍ നിന്നും കഴിച്ച നോര്‍ത്തിന്ത്യന്‍ സ്പെഷ്യല്‍ താലി..  

കേരളാഫുഡ്

ബാംഗ്ലൂരിലെ മത്തിക്കരയില്‍ കുട്ടനാട് എന്നുപേരുള്ള ഒരു ഹോട്ടലുണ്ട്...ജോയ്ച്ചായന്‍ ഒറ്റയ്ക്കാണ്  അതു നോക്കിനടത്തുന്നത് ......ബിരിയാണിഎന്നാല്‍ ഇതാണു മക്കളെ... 

കേരളാഫുഡ്

കിളിമീന്‍ ഫ്രൈ ....തലശ്ശേരി ഹോട്ടല്‍ ബംഗളൂര്‍ ...മത്തിക്കര...

കേരളാഫുഡ്

ബാംഗ്ലൂരില്‍ എത്തിയാല്‍ തലശ്ശേരി ഹോട്ടലില്‍ കയറാത്തവരില്ല.....അവരുടെ സ്പെഷ്യല്‍ ഡിഷ്‌ ചിക്കന്‍ പെപ്പറാണ് ...

Thursday 25 August 2016

data leak on combat capabilities of Scorpene submarines

Massive data leak on combat capabilities of Scorpene submarines.coutesy The Hindu



A massive data leak detailing the combat and stealth capabilities of the Indian Navy’s soon-to-be inducted French Scorpene submarines has been reported. The leak could potentially affect the combat capabilities of the sub-surface platforms.
Mazgaon Docks Limited (MDL) is building six Scorpene submarines with technology transfer from DCNS of France.
“The stunning leak, which runs to 22,400 pages and has been seen by The Australian, details the entire secret combat capability of the six Scorpene-class submarines that French shipbuilder DCNS has designed for the Indian Navy,” The Australian reported.
Marked “Restricted Scorpene India”, the DCNS documents detail sensitive combat capabilities of India’s new submarine fleet. The report states that the leak could provide crucial intelligence data to India’s strategic rivals, such as Pakistan or China.
The data tells the submarine crew where they can speak safely to avoid detection by the enemy. It also discloses magnetic, electromagnetic and infrared data as well as the specifications of the submarine’s torpedo launch system and the combat system, the report further stated.
The data includes 4,457 pages on the submarine’s underwater sensors, 4,209 pages on its above-water sensors, 4,301 pages on its combat management system, 493 pages on its torpedo launch system and specifications, 6,841 pages on the sub’s communications system and 2,138 on its navigation systems.

Friday 22 July 2016

KABALI.............DAAAAAAAAAAAAAAAAAAA

CHENNAI, India (AP) — Hundreds of thousands of fans of Indian superstar Rajinikanth are thronging cinemas across the country to catch the premiere of his latest film, “Kabali.”
Many private firms gave their employees a day off and parents kept children home from school in Tamil Nadu state for the movie’s release Friday.
Crowds of fans waited outside theaters all night before the gangster film premiered soon after daw
n.
Inside one theater, Rajnikanth enthusiasts screamed, cheered and whistled as their hero fought many battles with underworld dons and villains.
IANS adds: The earliest show in Chennai city started around 4 a.m.
For the first show in the city, hardcore superstar fans assembled outside cinema halls even before midnight to celebrate the release of the film.
“We spent the whole night outside. As early as 11 p.m., we gathered at the theater to raise banners and huge cutouts of Thalaivar,” Madhan Kumar, who watched the first show at Kasi theater, told IANS.
It was a sleepless night for most fans as they waited with bated to watch their 65-year old matinee idol on screen on Friday
“It’s not everyday you get to watch Thalaivar’s film. Hence, the excitement to watch the first day, first show of the film. These last few days have been crazy, with hardly any sleep,” Sumanth, a third year Engineering student who watched the first show at Rakki cinemas, told IANS.
In other parts of Tamil Nadu such as Madurai, the first show of “Kabali” started around 3 a.m.
In the opening weekend in the city, the film reportedly will have over 300 shows across theaters.
Directed by Pa. Ranjith, the film features Rajinikanth as a don who fights for Tamils in Malaysia.
On Thursday night, the film had its world premiere in Malaysia and Singapore, followed by Dubai and some parts of the US.
According to the film’s US distributor CineGalaxy Inc, the film has already raked in over $1 million from its pre-sales from the premieres.
The film has also been released in Hindi and Telugu, apart from its Tamil version. The dubbed Malay version is slated to release on July 29.
Sixty-five-year-old Rajinikanth is India’s most popular star and counts millions of fans who speak the Tamil language and even those who don’t.

Wednesday 20 April 2016

ജാനുവിനെ വിധിക്കാന്‍ നമ്മളാര്: സിവിക് ചന്ദ്രന്‍/അഭിമുഖം....COPIED FROM അഴിമുഖം.


 

ജാനുവിനെ വിധിക്കാന്‍ നമ്മളാര്: സിവിക് ചന്ദ്രന്‍/അഭിമുഖം

 

ഇടതു-വലതു മുന്നണികള്‍ അവഗണിച്ചുവെന്ന് ആരോപിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന ആദിവാസി മഹാസഭ നേതാവ് സി കെ ജാനുവിന്റെ രാഷ്ട്രീയ നീക്കത്തിലെ ശരിതെറ്റുകളെ കുറിച്ച് പ്രമുഖ രാഷ്ട്രീയ നിരീക്ഷന്‍ സിവിക് ചന്ദ്രനു

 എംകെ രാമദാസ്‌: ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു എന്‍ഡിഎ ഘടകക്ഷിയായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നും മത്സരിക്കുകയാണ്. ജാനുവിന്റെ ഈ നീക്കത്തിന് എതിരെ വിവിധ മേഖലകളില്‍ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്.

സിവിക് ചന്ദ്രന്‍: അവരെ സംബന്ധിച്ചിടത്തോളം അവരെപ്പോലൊരാള്‍ നിയമസഭയിലുണ്ടാകുന്നത് നല്ലകാര്യമാണ്. അതിന് ശ്രമിക്കുന്നതും മുഖ്യധാരയില്‍ അവര്‍ ഉണ്ടാകുന്നതും അതില്‍ വലിയ കീഴടങ്ങല്‍ ഒന്നുമില്ല. ചില പ്രത്യേക കാലങ്ങളില്‍ ഫാസിസ്റ്റ് വിരുദ്ധ മൂവ് മെന്റുകളില്‍ എല്ലാവരും പങ്കെടുക്കണമെന്നില്ല. ചരിത്രത്തില്‍ ഇത് കാണാം. സ്വാതന്ത്ര്യ സമര കാലത്ത് അംബേദ്കര്‍ ചെയ്തത് അതാണ്. സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരിക്കെ അദ്ദേഹം ബ്രിട്ടീഷുകാരുമായി ചര്‍ച്ച നടത്തി. കുമാരനാശാന്‍ വൈസ്രോയിയില്‍ നിന്ന് പട്ടും വളയും വാങ്ങി. കമ്മ്യൂണിസ്റ്റുകാരും ഇങ്ങനെ ചെയ്തിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിലേക്ക് ആളെ ചേര്‍ക്കുകയാണ് ചെയ്തത്. നമ്മള്‍ പുറത്തു കടന്നാല്‍ അതില്‍പ്പെടാത്തവരേയും മനസ്സിലാക്കാന്‍ കഴിയും.

രാം: പാഠഭേദത്തിന്റെ നിലപാടെന്താണ്?

സിവിക്: നേരത്തെ രാജഗോപാല്‍ നിയമസഭയില്‍ എത്തട്ടേയെന്ന നിലപാട് പാഠഭേദം സ്വീകരിച്ചിരുന്നു. ഇടതു വലതു മുന്നണികളുടെ ജനവിരുദ്ധത തന്നെയായിരുന്നു ഇതിന് കാരണം. ആര്‍ എസ് എസ്, കേരള കോണ്‍ഗ്രസ്, സിപിഐ തുടങ്ങിയ തല്ലിപ്പൊളികളെക്കാള്‍ ഭേദം ജനപിന്തുണയുള്ള പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ പ്രതിനിധീകരിക്കണം എന്നതായിരുന്നു നിലപാട്. എന്നാല്‍ ഇത്തവണ വേണ്ടെന്ന് പാഠഭേദം തീരുമാനിച്ചു. സംവാദത്തിന്റെ ഘട്ടം കഴിഞ്ഞുവെന്നുള്ളതു കൊണ്ടും കേരളത്തിലെ മധ്യവര്‍ഗത്തെ അത് തെറ്റിദ്ധരിപ്പിക്കാന്‍ ഇടയുണ്ട് എന്നതുകൊണ്ടും സഹ്യപര്‍വതത്തിനു മുകളില്‍ നോ എന്‍ട്രിയെന്ന ബോര്‍ഡ് തൂക്കണമെന്നതാണ് ഇപ്പോഴത്തെ നിലപാട്. ജാനുവിന്റെ കാര്യം വ്യത്യസ്തമാണ്. അക്കാര്യത്തില്‍ അറുത്തുമുറിച്ചൊരു പ്രഖ്യാപനം നടത്തരുത്. ഗൗരിയമ്മയ്ക്കുശേഷം കേരളത്തിലെ പൊതുമണ്ഡലത്തിലേക്ക് സ്വന്തം നിലയില്‍ ഉയര്‍ന്നു വന്ന ഏക സ്ത്രീയാണവര്‍. രാഷ്ട്രീയമായി ശരിയല്ലെങ്കില്‍ പോലും തെറ്റു ചെയ്യാനും അവരെ നമ്മള്‍ അനുവദിക്കണം.

രാം: വലിയ ഉല്‍കണ്ഠയാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നു വന്നത്. അവിടെയൊരു സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമില്ലേ

സിവിക്: ഗീതാനന്ദന് രാഷ്ട്രീയ ജന്മം നല്‍കിയത് ജാനുവാണ്. ജാനുവിനെ ഗീതാനന്ദന്‍ സൃഷ്ടിച്ചതല്ല. പൊതുരംഗത്ത് പലരുടേയും ധാരണ ഗീതാനന്ദന്‍ ബുദ്ധി ഉപദേശിച്ചാണ് ജാനു ഉണ്ടായത് എന്നാണ്. ഞാന്‍ അതിനോട് യോജിക്കുന്നില്ല. ജാനുവിന്റെ നിഴലിലാണ് ഗീതാനന്ദന് പുനര്‍ജന്മം സാധ്യമായത്.

രാം: ജാനുവിന്റെ മത്സരം നിലപാട്, കാലം, സാധ്യത, ജനാധിപത്യം?

സിവിക്: കെ വേണു തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം എടുത്ത നിലപാടിനെ അത് ബാധിച്ചിട്ടില്ല. വേണു കൊടുങ്ങല്ലൂരില്‍ ജയിച്ചിരുന്നുവെങ്കില്‍ സാംസ്‌കാരിക മന്ത്രിയാകുമായിരുന്നുവെന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്. അദ്ദേഹത്തെ വിമര്‍ശിക്കുന്നവരുണ്ട്. ജനാധിപത്യത്തിന്റെ സൈദ്ധാന്തികന്‍ എന്ന നിലയ്ക്കും മാധ്യമങ്ങളില്‍ ഇടപെടുന്നയാള്‍ എന്ന നിലയ്ക്കുമുള്ള വേണുവിന്റെ ശ്രമങ്ങളെ കൊടുങ്ങല്ലൂര്‍ പരീക്ഷണം പരാജയപ്പെടുത്തിയിട്ടില്ല. അത്തരമൊരു പരീക്ഷണത്തില്‍ ജനാധിപത്യത്തില്‍ വലിയ സ്ഥാനമുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ ജാനുവിന്റെ തോല്‍വി നമ്മുടെ തോല്‍വിയാണ്. നമ്മള്‍ അവരെ തള്ളിപ്പറയുകയാണെങ്കില്‍ രാഷ്ട്രീയമായ ഹരാകിരിയാണ് ജാനുവിന്റേത്. അവര്‍ സ്വയം അനുഷ്ഠിക്കുന്ന ഒന്നല്ലത്. നമ്മള്‍ അടിച്ചേല്‍പ്പിക്കുന്നതാണത്.

രാം: ജാനുവിന്റെ സ്വത്തമാണ് അവരെ വിമര്‍ശിക്കുന്നവരും ഉന്നയിക്കുന്നത്.

സിവിക്: സ്വത്വരാഷ്ട്രീയത്തിനുവേണ്ടി ചിലര്‍ ബലിയാകണം എന്നത് മധ്യവര്‍ഗ്ഗ വ്യാമോഹമാണ്. ഗീതാനന്ദന്റെ പിന്‍സീറ്റ് ഡ്രൈവിങ്ങും യാതൊരു വികാരങ്ങളുമില്ലാത്ത നിര്‍ഗുണ പരബ്രഹ്മമായി ജാനുവിനെ പോസ്റ്റ് ചെയ്യുന്നത് അവരാണ്. താന്‍ അങ്ങനെയല്ലെന്ന് ഒരു കുഞ്ഞിനെ ദത്തെടുത്ത് ജാനു തെളിയിച്ചു. താനൊരു മനുഷ്യ ജീവിയാണെന്ന് ജാനു പ്രഖ്യാപിച്ചു. പ്രസ്ഥാനങ്ങള്‍ക്ക് പലപ്പോഴും ഇത് മനസ്സിലാകില്ല. വടക്കു കിഴക്ക് ഇറോം ശര്‍മ്മിള ഉയര്‍ത്തുന്ന പ്രശ്‌നമാണിത്. അവര്‍ പറയുന്നു, ഞാന്‍ ഒരു കോസിനുവേണ്ടി നിലകൊള്ളുന്നു. നിങ്ങളാരും കൂടെയില്ല. ഞാനെന്തിനു ബലി കൊടുക്കണം. ഞാനൊരു മനുഷ്യ സ്ത്രീയല്ലേ. ആ നിലയ്ക്ക് എനിക്കും വികാരങ്ങളില്ലേ. എന്റെ ജീവിതത്തിലേക്കും ഒരു ആണിന് പ്രവേശിച്ചു കൂടേ?.സാധാരണ ജീവിതം നയിക്കാന്‍ ആഗ്രഹിച്ചു കൂടേ? ഞാന്‍ ദേവതയല്ല.

ജാനുവിനെ വിലയിരുത്തുമ്പോള്‍ നമ്മുടെ മധ്യ വര്‍ഗ ആദര്‍ശവാദത്തിന്റെ ചാവേറായി ജാനുവിനെ അടയാളപ്പെടുത്തരുത്. നമ്മള്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മധ്യവര്‍ഗ ഐഡിയലിസത്തിന്റെ ചാവേറല്ല ജാനു. തെറ്റു ചെയ്യുകയാണെങ്കിലും അതിന് അവര്‍ക്ക് അവകാശമുണ്ട്. എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നത് അവര്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒരുകാലത്തും ഇടതുപക്ഷം ജാനു ഉന്നയിച്ച വിഷയങ്ങളെ പിന്തുണച്ചിട്ടില്ല. 1996-ല്‍ ഇടതുമുന്നണിയുടെ ഭരണകാലത്താണ് പെസ നിലവില്‍ വരുന്നത്. തോമസ് ഐസകിന്റെ അന്നത്തെ മറുപടി ഇങ്ങനെയായിരുന്നു, ഇവിടെയും ആദിവാസികളുണ്ട്. അവര്‍ വ്യത്യസ്തരല്ല. അതുകൊണ്ട് കേരളത്തിലേക്ക് പെസ വന്നില്ല. മുത്തങ്ങ സമരം വേണ്ടി വന്നു പെസയെ മലയാളിക്ക് മനസ്സിലാക്കാന്‍ എകെജി സെന്ററിലോ കിലയിലോ പെസയുടെ കോപ്പി പോലും ഉണ്ടായിരുന്നില്ല. ഇടതുപക്ഷം തുടര്‍ച്ചയായി ആദിവാസികളോട് പുറംതിരിഞ്ഞു നിന്നു. ആദിവാസികളുടെ ആവശ്യങ്ങളോട് യുഡിഎഫ് പൊതുവേ അനുകൂല സമീപനം സ്വീകരിച്ചുവെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി. ഭരണകൂടം നീതി പുലര്‍ത്താത്തത് കൊണ്ട് മുത്തങ്ങ സംഭവിച്ചു. മുത്തങ്ങയില്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിക്കാത്തത് കൊണ്ട് നില്‍പ്പ് സമരം വേണ്ടി വന്നു. ഈ രണ്ട് മുന്നണികളേയും മാറ്റി നിര്‍ത്തിയാല്‍ എന്‍ഡിഎയ്ക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. വനാവകാശവും പെസയും നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് വലുതാണ്. ഇങ്ങനെ ചില പ്രതീക്ഷകള്‍ ജാനുവിന് ഉണ്ടാകാം. അതൊരു പ്രധാനപ്പെട്ട കാര്യമാണ്. ഗോത്രമഹാസഭ ഭരണഘടനാപരമായ വഴികളെ മാത്രമേ സമരങ്ങള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ളൂ. സമരങ്ങളെ അക്രമത്തിന്റേയും തീവ്രവാദത്തിന്റേയും വഴികളിലേക്ക് നയിക്കാന്‍ കൂടെയുള്ളവര്‍ ശ്രമിച്ചുവെങ്കിലും ജാനു അത് തടഞ്ഞു. ജാനുവിനെ പോലെ കൊള്ളാവുന്നവര്‍ നിയമസഭയില്‍ ഉണ്ടാകുന്നത് നല്ലതാണ്.

കൊടുങ്ങല്ലൂരില്‍ മത്സരിച്ചതുകൊണ്ട് വേണുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയില്ല. കാരണം ഒരു നക്‌സലൈറ്റ് എന്ന ബാനര്‍ അദ്ദേഹം വലിച്ചു കീറേണ്ടതുണ്ടായിരുന്നു. ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നതിന് ഇലക്ട്രല്‍ പൊളിറ്റിക്‌സില്‍ വരേണ്ടതുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ജെ എസ് എസിന്റെ ബാനറില്‍ മത്സരിച്ചത്. അന്ന് വേണുവിന് നല്‍കിയ ആനുകൂല്യം ഇപ്പോള്‍ ജാനുവിനും നല്‍കണം.

രാം: ബുദ്ധിജീവികളിലെ അസഹിഷ്ണുതയാണോ ജാനുവിന് എതിരെയുള്ള എതിര്‍പ്പ്

സിവിക്: ആക്ടിവിസം സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ ലൈക്കുകളിലും ഷെയറുകളിലും പരിമിതപ്പെടുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ നില്‍പ്പ് സമരം അനന്തമായി തുടരണം എന്നാണ് ചിലര്‍ ആഗ്രഹിച്ചിരുന്നത്. ആദിവാസികളല്ല; അവര്‍ക്ക് അങ്ങനെ സമരം നടത്താനുമാകില്ല. എന്‍ജിഒകള്‍ക്കോ വീട്ടില്‍ കാശുള്ള ആദര്‍ശവാദികള്‍ക്കോ ഏറെക്കാലം സമരം നടത്താം. ആദിവാസികളും ദളിതരും അങ്ങനെയല്ല. അനന്തമായി സമരം നടത്തണമെന്നാണ് തിരുവനന്തപുരം സമരത്തെ പിന്തുണച്ചവരില്‍ ഒരു വിഭാഗം ആഗ്രഹിച്ചത്. അവരെ ഹതാശരാക്കി ജാനു സമരം അവസാനിപ്പിച്ചു. സര്‍ക്കാരുമായോ പൊതുസമൂഹമായോ ആദിവാസികള്‍ സംസാരിക്കുന്നതും ഇടപെടുന്നതും ഐഡിയലിസ്റ്റുകള്‍ പ്രോത്സാഹിപ്പിച്ചില്ല. നക്‌സലൈറ്റ് പ്രസ്ഥാനം തകര്‍ന്നപ്പോള്‍ അതിന്റെ നേതൃത്വത്തിലുണ്ടായിരുന്നവര്‍ക്ക് തിരിച്ചു പോകാന്‍ അച്ചിവീടുകളും വലിയ വീടുകളും ഉണ്ടായിരുന്നു ചിലര്‍ക്ക്. തറവാട്ടുകാരേയും അത് കാര്യമായി ബാധിച്ചില്ല. അവരെ സംബന്ധിച്ചിടത്തോളം ദാര്‍ശനികമായ പ്രത്യയ ആശുപത്രി മാത്രമായിരുന്നു നക്‌സലൈറ്റ് പ്രസ്ഥാനം. പക്ഷേ, തിരിച്ചു പോകാനാകാത്ത, അച്ഛന്‍മാരുടെയോ അമ്മമാരുടെയോ വീടുകളില്ലാത്ത ആയിരക്കണക്കിന് ആളുകള്‍ ഉണ്ടായിരുന്നു. കാഷ്വല്‍ ലീവ് എടുത്തല്ല അവര്‍ സമരത്തില്‍ പങ്കെടുത്തിരുന്നത്. സമരശേഷം സര്‍ക്കാര്‍ ലാവണത്തിലേക്ക് തിരിച്ചു പോയ ധീര വിപ്ലവകാരികള്‍ ഇപ്പോഴുമുണ്ട്. കേരളമാകെ നടന്നു കളിച്ചിട്ടും ഭാസുരേന്ദ്രബാബുവിന് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടില്ല. അതുകൊണ്ട് സാധാരണ മധ്യ വര്‍ഗ്ഗത്തിലെ ചാവേറോ ബലിയാടോ ആകണം ജാനുവെന്ന് നമ്മള്‍ ശഠിക്കരുത്. ഒരു ആദിവാസി, ജാനുവിനെ വിധിക്കാന്‍ നമ്മളാരാണ്?

Friday 8 April 2016

ഇന്ത്യ ഏറെ മാറി; അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതില്‍ വന്‍വര്‍ധന

ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതു മുതല്‍ ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടായ ആക്രമണം വരെ- ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വളരെ മോശം വര്‍ഷമാണിത്.



2016-ന്റെ ആദ്യ മൂന്നു മാസം കൊണ്ട് തന്നെ 19 പേര്‍ക്കെതിരെ 11 രാജ്യദ്രോഹ കുറ്റങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇക്കാലയളവില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ദ ഹൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.  ജെഎന്‍യുവിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസിനെ തുടര്‍ന്ന് രാജ്യത്തുടനീളം ഈ വകുപ്പില്‍പ്പെടുത്തി നിരവധി കേസുകളാണ് ഉണ്ടായത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ ഹൈദരാബാദില്‍ നിന്നുള്ള എംപിയായ അസദുദ്ദീന്‍ ഒവൈസി വരെ ഈ കേസില്‍പ്പെട്ടു.രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന മാനനഷ്ടക്കേസുകളുടെ എണ്ണവും ഈ മൂന്ന് മാസത്തിനിടെ കുതിച്ചുയര്‍ന്നു. 27 കേസുകള്‍. അതേസമയം കഴിഞ്ഞ വര്‍ഷം ഈ കാലപരിധിയില്‍ കേവലം രണ്ട് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതേകാലയളവില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് ആക്രമനമുണ്ടായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും അവരുടെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്ത 14 സംഭവങ്ങളാണ് ഇക്കാലയളവിലുണ്ടായിട്ടുള്ളത്. ഫെബ്രുവരിയില്‍ സുല്‍ത്താന്‍പൂരില്‍ ജനസന്ദേശ് ടൈംസിന്റെ ബ്യൂറോ ചീഫായ കരുണ്‍ മിശ്ര വെടിയേറ്റ് മരിച്ചു. ഛത്തീസ്ഗഢിലാകട്ടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി. ജെഎന്‍യു പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒമ്പത് മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്ന വാര്‍ത്തയുടെ പിന്നാലെയാണിത് വന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിത ജില്ലയായ ബസ്തറില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പോലും ഭയമോ സമ്മര്‍ദ്ദമോ ഇല്ലാതെ ജോലി ചെയ്യുന്നില്ലെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഇവിടെ മാവോയിസ്റ്റുകളുടെ ഭീഷണിക്കൊപ്പം സര്‍ക്കാരിന്റെ നിരീക്ഷണവും മാധ്യമപ്രവര്‍ത്തകരുടെ മേലുണ്ട്. ഫോണ്‍ പൊലീസ് ചോര്‍ത്തുന്നതിനാല്‍ ഫോണിലൂടെ സംസാരിക്കാന്‍ ഏവരും മടിക്കുകയാണ്. റിപ്പോര്‍ട്ടര്‍മാരെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന സംഘങ്ങള്‍ വിലസ്സുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം സെന്‍സര്‍ഷിപ്പ് കേസുകളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2015-ലെ ആദ്യ ത്രൈമാസപാദത്തില്‍ രണ്ട് സംഭവങ്ങള്‍ മാത്രമാണുണ്ടായത്. എന്നാല്‍ ഈ വര്‍ഷം അത് 17 ആണ്. സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് ഉര്‍ദു എഴുത്തുകാരോട് ആവശ്യപ്പെട്ടതു മുതല്‍ ഹരിയാനയില്‍ മനുഷ്യ ദൈവം ഗുര്‍മീത് റാം റഹിം കൗറിനെ പരിഹസിച്ചതിന് കൊമേഡിയന്‍ കിക്കു ശാര്‍ദയെ അറസ്റ്റ് ചെയ്ത സംഭവം വരെയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണം പുതിയത് അല്ലെങ്കിലും ഈ ആക്രമണത്തിന് പിന്നിലെ താല്‍പര്യം മറ്റൊന്നാണ്. എതിര്‍ശബ്ദങ്ങളെ ഒതുക്കുക മാത്രമല്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് ജെഎന്‍യു വിഷയത്തില്‍ നിരീക്ഷകര്‍ പറയുന്നു. ചിന്തിക്കുന്നതിനെ ഒതുക്കുകയാണ് ലക്ഷ്യമെന്ന് സര്‍വകലാശാലകള്‍ക്കുമേലുള്ള തുടര്‍ച്ചയായ ആക്രമണം സൂചിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു. 

Panama Papers: David Cameron admits profiting from fund

Panama Papers: David Cameron admits profiting from fund

British Prime Minister David Cameron has admitted he benefitted from the offshore investment fund set up by his late father.
After days of pressure following the publication of the Panama Papers leak, Cameron said on Thursday he owned a stake in the Blairmore trust, which he sold in 2010 four months before taking office.
"We owned 5,000 units in Blairmore Investment Trust, which we sold in January 2010. That was worth something like £30,000 ($42,000)," Cameron told Britain's ITV television.

 

Hamza Bendelladj: Is the Algerian hacker a hero?










Hamza Bendelladj was dubbed the 'happy hacker' because he was photographed smiling after he was taken into custody in Bangkok [EPA]


Depending on who you ask, Hamza Bendelladj is either a Robin Hood-esque hero or a cyber-age hoodlum.
The 27-year-old Algerian computer science graduate will be sentenced on Tuesday in a US court for using a computer virus to steal money from more than 200 American banks and financial institutions. He then reportedly gave millions of dollars to Palestinian charities.
Bendelladj, who is alleged to be the co-creator of a banking trojan horse called SpyEye, was indicted in absentia by US authorities in 2011. The program - a malware toolkit that saw its popularity peak between 2009 and 2011 - is believed to have infected more than 1.4 million computers in the US and elsewhere, according to Wired, a San Francisco-based technology magazine. The software enabled users to steal login information for online financial accounts, which they then pillaged.
On Tuesday, Bendelladj, who hails from Tizi Ouzou in Algeria, will be sentenced in court in the US state of Georgia. He has already pleaded guilty and faces a prison sentence of more than 65 years and up to $14m in fines, according to the US Department of Justice.

It took two years for Bendelladj, known in the online world as Bx1, to be apprehended. Authorities in Thailand arrested him on their soil and extradited him to the US in 2013. He was dubbed the "happy hacker" because he was photographed smiling as he was taken into custody at Bangkok's Suvarnabhumi Airport. American law enforcement officers identified Bendelladj when he allegedly sold a copy of the SpyEye virus to an undercover officer for $8,500.
"Bendelladj's alleged criminal reach extended across international borders, directly into victims' homes," said US attorney Sally Quillian Yates, on May 3, 2013, on the same day Bendelladj's 23-count indictment was revealed. It included charges related to wire, bank, and computer fraud.

Friday 1 April 2016

WT20, 2nd Semifinal: India vs West Indies

WT20, 2nd Semifinal: India vs West Indies

West Indies scored a stunning seven-wicket win over hosts India to proceed to the 

World Twenty20 final.

Cricket - West Indies v India - World Twenty20 cricket tournament semi-final

How Virat Kohli demolished the Aussie bowling

How Virat Kohli demolished the Aussie bowling

India no-balled out of the WT20

India no-balled out of the WT20

Lendl Simmons' two reprieves cost India a place in the WT20 final.

courtesy: yahoo.com

It happened with Virat Kohli during India’s innings. India couldn’t have afforded such 
mistakes with the ball on a small ground and an extremely good surface, but 
Lendl Simmons, in his first match as a late replacement in the West Indies
 side, took the game away after being let off twice as well. This time, 
off two no balls.
Taking out Chris Gayle was only half the job done. Jasprit Bumrah sent 
the Jamaican back early in the piece, but West Indies reaching the 
semi-finals of the event was by no fluke. Most of their cricketers 
play in the IPL, and Lendl Simmons is practically a local boy with 
Mumbai Indians.
West Indies were revived through Simmons’ partnership with Johnson Charles
but he was on 18 when Bumrah took a diving catch off a top edge, only for Ashwin 
to have overstepped the crease. Boundaries and sixes flowed as the partnership 
swelled and the equation continued to ease for West Indies.
The next moment came in the 15th over when Hardik Pandya 
committed the same error as Simmons carved a full toss straight to 
Ashwin at cover after reaching fifty. The replays confirmed India’s 
second error as they were unable to break through anymore.
A slight glimmer reared its head as Ravindra Jadeja settled himself 
under a skier, but his foot was in contact with the boundary as Simmons 
lived on, and remained rooted to the crease at the non-striker’s end 
when Andre Russell smashed the winning six with two balls to spare.
A high-stakes game with spinners unable to grip the ball, chances 
created were to be taken. India fluffed theirs. Simmons took his.

Thursday 24 March 2016

Who Is Sending A Love Message To Virat Kohli Online ?


Who Is Sending A Love Message To Virat Kohli Online ?





We are surely happy that our Indian cricket team has won the match against Pakistan team but obviously our neighboring country won’t be happy about it and there are a model and actor in Pakistan who was ready to follow the footsteps of Indian model and actor Poonam Pandey who was ready to strip naked at one point of time if Indian cricket team would have won. But, she was not allowed to fulfill her wish. Not everyone is that modern or advanced as you are dear Poonam Pandey and Qandeel Balochis.
Qandeel Balochis ???? Don’t worry, we will tell you who is Qandeel Balochis, other than saying similar things like Poonam, Qandeel is also an actor and model but she is from Pakistan, isn’t it too bold for her to say that was recently reported by a portal that, “Pakistani model-actress Qandeel Balochis a tad too disappointed with the performance of the men in green. She had promised to strip for the Pakistani team if they won but as we all know, that didn’t happen. So she posted this video instead.”
And surprisingly, in that video, there is a message for our handsome cricketer Virat Kohli and Qandeel posted it by tweeting,
Virat baby anoshka Sharma hi Kiyn ?????#qandeelbaloch#viratkholi — feeling in love
It’s not the first time Virat is receiving love messages online. Earlier, he had received a marriage proposal from the vivacious England women’s cricketer Danielle Wyatt on Twitter, soon after Virat along with his team took India into the final of the ICC World 20-20 tournament and he was just left blushing in front of the whole world. But keeping all that aside, Virat was in a very steady and happy relationship with actor and producer Anushka Sharma but now they have a lot of difference to sort out, which happens in all the relationships.
Virat Kohli is certainly the prince charming of the cricket world and we hope Anushka is reading this. It was always super sweet to spot them together and we hope to see them back again.

WT20: India vs Bangladesh

WT20: India vs Bangladesh


Bangladesh's players, from left to right, Nasir Hossain, Tamim Iqbal and Shakib Al Hasan react after losing against India in their ICC World Twenty20 2016 cricket match in Bangalore, India,

Wednesday 9 March 2016

Samsung Galaxy A3 (2016)

Samsung Galaxy A3 (2016)

Samsung Galaxy A3 (2016) smartphone was launched in December 2015. The phone comes with a 4.70-inch touchscreen display with a resolution of 720 pixels by 1280 pixels

The Samsung Galaxy A3 (2016) is powered by 1.5GHz quad-core and it comes with 1.5GB of RAM. The phone packs 16GB of internal storage that can be expanded up to 128GB via a microSD card. As far as the cameras are concerned, the Samsung Galaxy A3 (2016) packs a 13-megapixel primary camera on the rear and a 5-megapixel front shooter for selfies.

The Samsung Galaxy A3 (2016) runs Android 5.1 and is powered by a 2300mAh non removable battery. It measures 134.50 x 65.20 x 7.30 (height x width x thickness) and weighs 132.00 grams.

The Samsung Galaxy A3 (2016) is a single SIM (GSM) smartphone that accepts a Regular SIM. Connectivity options include Wi-Fi, GPS, Bluetooth, NFC, 4G. Sensors on the phone include Proximity sensor, Ambient light sensor, Accelerometer, and Gyroscope. 

Which Samsung Galaxy S7 color do you like best?

Which Samsung Galaxy S7 color do you like best?


Samsung is well known for offering its high-end smartphones in a variety of color options, and the brand new Galaxy S7 and Galaxy S7 edge make no exception. Unlike the Galaxy S6 and S6 edge (which have 3 common color variants, and a unique color each: blue topaz and emerald grey, respectively), the Galaxy S7 and S7 edge have four common colors: black, white, silver, and gold.

Just like we did last year, when we asked you about your favorite Galaxy S6 color option, we now want to find out what Galaxy S7 color you like best. Cast your votes in the poll below, and chime in in the comments if you want to motivate your decision (or, of course, if you have anything else to add regarding the colors of Samsung's latest flagship series).

Vertu signature Cobra

Vertu signature Cobra
Want to catch people’s eye? We’ve got just the thing. Phone number seven on the most expensive phone list is quiet something. As in the name, the device has a cobra draped at its sides made out of four hundred and nine rubies and two emeralds as eyes! The main selling point? The rare pear cut diamond installed into the frame. Carry this into a party and you’ll be the center of attention we guarantee. So start collecting the 310,000 dollars now.
Top-10-Most-Expensive-Phone-in-The-World-2015-Vertu-signature-Cobra

BlackDiamond VIPN Smartphone

BlackDiamond VIPN Smartphone

At no. 8 in the world’s most expensive mobile phone is Sony Ericsson’s Black Diamond. Jaren Goh created this stylish concept for Sony. It features mirror detailing, polycarbonate mirror and an organic LED technology. Of course, when it comes to Sony, nobody can challenge the screen results. It is decorated with two diamonds, one on the navigation buttons and the other in the back of the phone. The price of this phone is $300,000.

iPhone Princess Plus – World’s Most Expensive iPhone bearing Diamonds costs $176,400

iPhone Princess Plus – World’s Most Expensive iPhone bearing Diamonds costs $176,400


Veils over the costliest iPhone have been lifted. Designed by Austrian jeweler and designer Peter Aloisson, the sleek ‘iPhone Princess Plus’ is studded with 318 diamonds, 17.75 carats of diamond and the music phone is also gleaming with 18k of gold around the rim.
This flashing beauty is priced at $176,400 USD, which makes it the priciest iPhone of all. One may think that since it is priced at such a high rate, there would be few or perhaps no buyers for it. But surprisingly a Russian businessman had already pre-ordered it in October 2007 and the handset has been delivered to him in January 2008.
The phone features yet remain untouched and the iPhone Princess Plus stands a class apart from the rest of the iPhones and also comes with a heavy price tag.
So the next time, when your loved one is planning to gift you a plain diamond bracelet or ring, you may want to re-consider demanding for the iPhone Princess Plus instead.

elephant rampage


Tuesday 8 March 2016

Samsung Galaxy Note 4 SM-N910T 32GB Smartphone for T-Mobile Black or White

Samsung Galaxy Note 4 SM-N910T 32GB Smartphone for T-Mobile Black or White










Item specifics

Condition:Manufacturer refurbished : Split the cost with friends
Seller Notes:This device is in EXCELLENT cosmetic condition, it is 100% fully functional as tested by our expert technicians and passed an industry leading 65-point inspection.   The device may have minor cosmetic wear such as minimal light scratches on the screen and minor imperfections on sides and/or back.  The device has been thoroughly inspected, cleaned and refurbished (if necessary) at our manufacturer approved repair center.  Our devices are extensively inspected for quality and reliability, if you are not 100% satisfied we offer a 30-day money-back promise.
Brand:

Samsung

Storage Capacity:32GB
Model:

Samsung Galaxy Note 4 32GB

Style:Bar
MPN:

SM-N910T

Features:3G Data Capable, 4G Data Capable, Bluetooth Enabled
Contract:Without ContractCellular Band:This device is locked, being sold exclusively for

Samsung Galaxy S7

Samsung Galaxy S7





Samsung Galaxy S7 will have the most advanced specification and features. Let’s take a brief look on what are thespecifications of Galaxy S7. Now both Galaxy S7 and Galaxy S7 Edge Smartphone are launched. Let’s check out complete specs of Samsung’s latest flagship.
Model NameGalaxy S7
Display5.1 inch Display (1440 X 2560 Resolution)
(Super AMOLED, Force Touch with  TouchWIZ UI)
ProcessorOcta Core Snapdragon 820,
Exynos 8890, 64 bit Chipset
Dimensions142.4 X 69.6 X 7.9 mm, 152 grams
SIMNano SIM, Samsung Pay
ProtectionCorning Gorilla Glass 5,
IP68 Water & Dust Resistance
GPUAdreno 530, Mali-T880 MP12
~577 ppi pixel density
OSAndroid v6.0 (Marshmallow OS)
RAM4 GB
Memory32 / 64 GB,
Micro SD up to 200 GB
Camera12 MP f/1.7 primary camera, 26 mm
5 MP Front facing camera with Dual Video call
Networking2G, 3G, 4G LTE, HSPA, GSM support
v4.2 Bluetooth, NFC, Wi-Fi, A-GPS, GLONASS
SensorsFingerprint, Retina Scanner, Auto HDR, Gyro, OIS,
Accelerometer, Barometer, Proximity, Heart Rate etc.
Battery3000 mAh Non-Removable Battery
ColorsBlack, Silver, Gold, White
Release dateMarch 11, 2016
Pre-ordersBook on Amazon
Samsung’s latest flagship looks really high end with giving more feature and power to the users. Also from past couple of months we are hearing a great issue regarding micro SD card slot. So, now all clear that Micro SD card support is back with even better capability. Both Smartphone’s will be able to support micro SD card up to 200 GB.

ജീവനൊടുക്കുന്നത് മണിക്ക് ചിന്തിക്കാനാകില്ലെന്ന് ജാഫര്‍ ഇടുക്കി; 'വിഷമാണ് മരണകാരണമെങ്കില്‍ സത്യം പുറത്തുവരണം'

ജീവനൊടുക്കുന്നത് മണിക്ക് ചിന്തിക്കാനാകില്ലെന്ന് ജാഫര്‍ ഇടുക്കി; 'വിഷമാണ് മരണകാരണമെങ്കില്‍ സത്യം പുറത്തുവരണം'

ജീവനൊടുക്കുന്ന കാര്യം അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണിക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് മണിയോടൊപ്പം മദ്യം കഴിച്ചുവെന്ന് പൊലീസ് പറയുന്ന നടന്‍ ജാഫര്‍ ഇടുക്കി. ഏഷ്യാനെറ്റ് ന്യൂസാണ് ജാഫര്‍ ഇടുക്കിയെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജാഫര്‍ ഇടുക്കി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്
കഴിഞ്ഞ വെള്ളിയാഴ്ച 7 മുതല്‍ 12 മണി വരെ കലാഭവന്‍ മണിയോടൊപ്പം ചാലക്കുടി പുഴയോരത്തെ അദ്ദേഹത്തിന്റെ താല്‍ക്കാലിക വസതിയായ പാഡിയില്‍ താന്‍ ഉണ്ടായിരുന്നു. മണി പൂര്‍ണ ആരോഗ്യവാനും പതിവിലേറെ സന്തോഷത്തിലുമായിരുന്നു. സിനിമയിലെ സഹപ്രവര്‍ത്തകരായ പത്തിലേറെപ്പേരും നാട്ടിലെ ചില ബന്ധുക്കളും സുഹൃത്തുക്കളും അന്നവിടെ ഉണ്ടായിരുന്നു. മണി അന്നവിടെ ബിയറാണ് കഴിച്ചത്. വേറൊരു ലഹരിയും അന്നവിടെ ആരും ഉപയോഗിച്ചിട്ടില്ല. സൗഹൃദം പുതുക്കാനും ഒരു സിനിമയെക്കുറിച്ച് സംസാരിക്കാനുമാണ് തങ്ങളെല്ലാം അവിടെ ഒത്തുകൂടിയത്. പിറ്റേന്നാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി താന്‍ അറിയുന്നത്. മണിയെ ആരും അപായപ്പെടുത്തുമെന്ന് വിശ്വസിക്കുന്നില്ല. ജീവനൊടുക്കുക എന്നത് മണിക്ക് ചിന്തിക്കാന്‍ പോലുമാകില്ല. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്ന വാര്‍ത്ത വാസ്തവമെങ്കില്‍ സത്യം പുറത്തുവരണം.

രാജ്യദ്രോഹക്കുറ്റത്തിന്റെ ഇരുള്‍ പരക്കും കാലത്ത്...

രാജ്യദ്രോഹക്കുറ്റത്തിന്റെ ഇരുള് പരക്കും കാലത്ത്...





''ഒരു നിയമമുണ്ടാക്കാന് നൂറുവര്ഷങ്ങളെടുത്തേക്കാം; എന്നാല്, നിയമം അതിന്റെ ജോലി ചെയ്തുതുടങ്ങിക്കഴിഞ്ഞാല്, മറ്റൊരു നൂറുവര്ഷം വേണ്ടിവരും അതില്നിന്ന് രക്ഷനേടാന്''
ഹെന്റി വാര്ഡ് ബീച്ചര്
ലോകത്തെ ഏറ്റവും ഉല്കൃഷ്ടമായ ഭരണഘടനകളില്ഒന്നും, മനുഷ്യപക്ഷത്തു നില്ക്കുന്നതായ നിയമങ്ങളും സ്വന്തമായുള്ള മഹത്തായ രാജ്യങ്ങളില്ഒന്നാണ് ഇന്ത്യ. പക്ഷേ, അടുത്ത ദിവസങ്ങളായി നേരിനായി പോരാടുന്ന മനുഷ്യരെയും, ഫാസിസ്റ്റ് വിരുദ്ധരായ രാഷ്ട്രീയ പ്രവര്ത്തകരെയും, വിദ്യാര്ഥി നേതാക്കളെയും വേട്ടയാടുന്നതിന്റെ ഭാഗമായി 'രാജ്യദ്രോഹക്കുറ്റം' എന്ന  നിയമ സംജ്ഞ നമ്മുടെ രാഷ്ട്രീയ  അക്കാദമിക് വ്യവഹാരങ്ങളില്ആവര്ത്തിക്കപ്പെടുന്നുണ്ട്. എന്താണീ നിയമം..?  എന്തുകൊണ്ടാണ് നിയമം അടിയന്തരമായി ശവസംസ്കാരം നടത്തേണ്ട ജനാധിപത്യ വിരുദ്ധമായ ഒന്നാണെന്ന് വാദിക്കുന്നത്..?!
ജവഹര്ലാല്നെഹ്റു സര്വ്വകലാശാലയിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു, ഫാസിസത്തിനെതിരെ ഐതിഹാസികമായ ചെറുത്തുനില്പ്പ് സംഘടിപ്പിക്കുന്ന അവിടത്തെ ഉശിരന്വിദ്യാര്ഥികള്ക്കെതിരായി  രാജ്യദ്രോഹക്കുറ്റം ചുമത്തിയതാണ് ഇതുമായി ബന്ധപ്പെട്ട പുതിയ സംവാദങ്ങള്ക്ക് തുടക്കം കുറിച്ചത്. കൗതുകകരവും, പരിഹാസ്യവുമായ കാര്യം സംഘപരിവാര്അനുകൂല ടെലിവിഷന്ചാനലായ സീ ന്യൂസ് പ്രക്ഷേപണം ചെയ്ത മോര്ഫ് ചെയ്ത ഒരു വീഡിയോ ആണ് ഇത്തരത്തില്കേസെടുക്കാന്തെളിവായി ഹാജരാക്കപ്പെട്ടത് എന്നുള്ളതാണ്. കൂട്ടത്തില്ജെഎന്യുവില്വധശിക്ഷക്കെതിരെ നടന്ന റാലിയ്ക്ക് രണ്ടു ദിവസത്തിനു ശേഷം ഫെബ്രുവരി 11 നു രജിസ്റ്റര്ചെയ്യപ്പെട്ട എഫ്ഐആറും ഹാജരാക്കപ്പെടുകയുണ്ടായി. ഫെബ്രുവരി 9 നു ജെഎന്യുവില്നടന്ന പരിപാടി വലിയ പോലീസ് പടയുടെ സാന്നിധ്യത്തില്ആയിരുന്നു എന്നതും പരാമര്ശിക്കപ്പെടെണ്ടതുണ്ട്.
ഭരണകൂടത്തിന്റെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സമീപ ഭൂതകാലത്തെ ഉദാഹരണങ്ങള്‍, ഡോ. ബിനായക് സെന്‍, എഴുത്തുകാരി അരുന്ധതി റോയ്, എസ്എആര്ഗീലാനി, അസീം ത്രിവേദി, കൂടംകുളം സമരനായകന്ഉദയകുമാര്‍, തമിഴ്നാട്ടിലെ നാടന്പാട്ട് കലാകാരന്കോവന്തുടങ്ങിയവരാണ്. സൂക്ഷ്മമായ വിശകലനത്തില്രാജ്യദ്രോഹക്കുറ്റം തന്നെ ഇന്ത്യന്ഭരണഘടനയ്ക്കും, അത് വിഭാവനം ചെയ്യുന്ന മനുഷ്യാവകാശ സങ്കല്പ്പങ്ങള്ക്കും നേര്വിപരീതമാണ് എന്ന് കാണുവാന്കഴിയും.
1870കളില്ഇന്ത്യയില്നിലനിന്നിരുന്ന രാഷ്ട്രീയ ചലനമായിരുന്നു വഹാബി മൂവ്മെന്റ്. അതിനെ പ്രതിരോധിക്കാനായി സര്‍  ജെയിംസ് സ്റ്റീഫന്ഇന്ത്യന്പീനല്കോഡിലേക്ക് കൂട്ടിച്ചേര്ത്തതാണ് ഇന്നത്തെ രാജ്യദ്രോഹക്കുറ്റത്തിന്റെ ജനനഹേതു. എന്നുവച്ചാല്ഇതിന്റെ ചരിത്ര പശ്ചാത്തലം എന്ന് പറയുന്നത്, ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ  ഇന്ത്യയില്ഉദയം കൊള്ളുന്ന രാഷ്ട്രീയ പ്രതിരോധങ്ങളെ അടിച്ചമര്ത്താന്ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആയുധമായാണ് നിയമം നിര്മ്മിക്കപ്പെടുന്നത്. ഇന്ത്യന്പീനല്കോഡില് ലക്ഷ്യ സാക്ഷാത്കാരത്തിനായി 124-യ്ക്ക് പുറമേ, Dramatic Performances Act, 1876, Vernacular Press Act, 1878 എന്നീ കരിനിയമങ്ങളും കൂട്ടിചേര്ക്കപ്പെട്ടിരുന്നു. കോളനിവാഴ്ച്ചക്കെതിരായ എല്ലാ തരത്തിലുള്ള രാഷ്ട്രീയ ആത്മാവിഷ്ക്കാര, സമര സ്വാതന്ത്ര്യങ്ങളെയും കൈവിലങ്ങിടുന്നതായിരുന്നു നിയമങ്ങള്‍.
ബ്രിട്ടീഷ് കൊളോണിയല്ഭരണകൂടം അവരുടെ സ്വാര്ത്ഥതകള്ക്ക് ഇത്തരം കരിനിയമങ്ങള്നിര്മ്മിച്ച് മനുഷ്യരെ വേട്ടയാടുന്നത് മനസ്സിലാക്കാം. പക്ഷേ ആധുനിക ജനാധിപത്യ ക്ഷേമ രാഷ്ട്രമായ ഇന്ത്യപോലെ ഒരിടത്ത് നാളുകളിലും നിയമങ്ങള്പ്രസക്തമാകുന്നത് വിരോധാഭാസമാണ്. പ്രധാനവും പ്രസക്തവുമായ കാര്യം, നിയമത്തിന്റെ പിതാവായ ബ്രിട്ടന്എന്ന രാജ്യം 1977 ലെ  അവരുടെ നിയമക്കമ്മീഷന്റിപ്പോര്ട്ട് പ്രകാരം 2009 ല് നിയമം എന്നെന്നേക്കുമായി റദ്ദ് ചെയ്തുകളഞ്ഞു എന്നതാണ്. ബ്രിട്ടീഷ് നീതിന്യായ വകുപ്പിലെ അണ്ടര്സെക്രട്ടറി ക്ലെയര്വാര്ഡ് ഇതുസംബന്ധിച്ച് പറഞ്ഞത് ' നിയമം മറ്റു രാജ്യങ്ങളില്പോലും നില നില്ക്കുകയും, മനുഷ്യര്ക്ക് മിണ്ടുവാനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഞങ്ങള്ഇത് അബോളിഷ് ചെയ്യുന്നത് ' എന്നായിരുന്നു.
രാജ്യദ്രോഹക്കുറ്റ നിയമത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍, സോഷ്യല്ആക്റ്റിവിസ്റ്റുകള്‍, ചരിത്രകാരന്മാര്‍, ഭരണഘടനാ നിര്മ്മാതാക്കള്‍, രാഷ്ട്രീയ പണ്ഡിതര്തുടങ്ങി, ഭരണകൂട വേട്ടയ്ക്ക് വിരുദ്ധമായി ചിന്തിക്കുന്ന മുഴുവന്മനുഷ്യരും എക്കാലത്തും എതിര്ത്തുപോന്നിട്ടുണ്ട്. കാരണം ഭരിക്കുന്ന സര്ക്കാരുകള്ക്ക് അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്ക്കായി നിയമം ദുരുപയോഗം ചെയ്യാമെന്നത് തന്നെയായിരുന്നു കാരണം. ഇപ്പോള്രാഹുല്ഗാന്ധി, സീതാറാം യെച്ചൂരി, അരവിന്ദ് കേജ്രിവാള്തുടങ്ങി അനേകം ആളുകളെ കഴിഞ്ഞ മണിക്കൂറുകളില്രാജ്യദ്രോഹക്കുറ്റം ചുമത്തി കേസേടുക്കുമ്പോള്‍, അത് നമുക്ക് മുന്നില്നേരടയാളമായി  രേഖപ്പെടുത്തപ്പെടുന്നു.
നിയമത്തെക്കുറിച്ച് മഹാത്മജി പറഞ്ഞത്, 'ഇന്ത്യന്പീനല്കോഡിലെ രാഷ്ട്രീയ പ്രേരിത നിയമങ്ങള്ക്കിടയിലെ രാജകുമാരന്‍, മനുഷ്യരുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്ത്താന്ഉപയോഗിക്കുന്നത്' എന്നാണ്. ഭരണഘടനാ ശില്പ്പികളില്പ്പെട്ട സര്ദാര്ഭോപീന്ദര്സിംഗ്, പ്രൊഫ.യശ്വന്ത് റായ്  തുടങ്ങിയവര്‍ 1948 ഡിസംബര്‍ 2 നു നടന്ന ഭരണഘടനാ സംവാദത്തില്പങ്കെടുത്തുകൊണ്ട്, ഇന്ത്യന്ഭരണഘടനയില്‍ 'രാജ്യദ്രോഹം' (Sedition) എന്ന പദം കൂട്ടിച്ചേര്ക്കുന്നതിനെ അതിരൂക്ഷമായി എതിര്ക്കുകയും വിമര്ശിക്കുകയും ചെയ്തിരുന്നു. 1951 പ്രശസ്തമായൊരു പാര്ലമെന്റ് പ്രസംഗത്തില്ജവഹര്ലാല്നെഹ്റു നിയമത്തെക്കുറിച്ച് പറഞ്ഞത് 'ഇന്ത്യന്നിയമശരീരത്തില്നിന്നും, അടിയന്തരമായി പിഴുതെറിയേണ്ട അസഹ്യമായ ഉപദ്രവമാണ് രാജ്യദ്രോഹക്കുറ്റ നിയമം' എന്നതാണ്.
റോമില ഥാപ്പര്‍, ഇര്ഫാന്ഹബീബ്, ആദിത്യ മുഖര്ജീ, കെ എന്പണിക്കര്‍, പ്രഭാത് പട്നായിക്, സോയ ഹസ്സന്‍, പി. സായ്നാഥ്  തുടങ്ങി അനവധി ചരിത്രകാരന്മാരും, ബുദ്ധിജീവികളും നമ്മുടെ ജനാധിപത്യത്തിന്റെ മുഴുവന്ചേലും, ചാരുതയും നശിപ്പിക്കുന്ന നിയമത്തെ സംബന്ധിച്ച ആശങ്കകള്ആവര്ത്തിച്ചു പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്ജുഡീഷ്യറിയും, രാജ്യദ്രോഹ നിയമ പ്രയോഗങ്ങളും
1891 ലെ ജോഗേന്ദ്ര ചന്ദ്രബോസ് കേസിലാണ് ആദ്യമായി സെക്ഷന്‍ 124A പ്രയോഗിക്കപ്പെടുന്നത്. Age of Consent Bill നെയും, ഇന്ത്യന്മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ബ്രിട്ടീഷ് കൊളോണിയല്നടപടികളെയും വിമര്ശിച്ചതിനായിരുന്നു അദ്ദേഹത്തിനെതിരെ കേസ് ചുമത്തപ്പെട്ടത് എന്നും, മാപ്പെഴുതി നല്കിയതിനാല്അദ്ദേഹത്തെ വെറുതെ വിട്ടു എന്നും ചരിത്രം വിവരിക്കുന്നു.
സ്വാതന്ത്ര്യലബ്ധിക്കു മുന്നേയുള്ള കുറ്റത്തിന്റെ ചരിത്രത്തില്വരുന്നത് ബാല ഗംഗാധര തിലകന് എതിരെയും, മഹാത്മാ ഗാന്ധിജിക്ക് എതിരേയും ചുമത്തപ്പെട്ട കേസുകള്തന്നെയായിരുന്നു അതീവ പ്രാധാന്യമുള്ളവ. ഇതില്തിലകനെ വിചാരണ ചെയ്ത ജസ്റ്റിസ് ജെയിംസ് സ്ട്രച്ചേ ഇത്തരം നിയമങ്ങളുടെയും, ശിക്ഷകളുടെയും നിര്വഹന കാര്യങ്ങളില്കുപ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ പല കാഴ്ചപ്പാടുകളും നിയമത്തെ ഭരണകൂടത്തിനെതിരെ എഴുതുന്നതും, മിണ്ടുന്നതും, അത്തരക്കാര്ക്കു ഐക്യദാര്ഢ്യം  പ്രഖ്യാപിക്കുന്നതും പോലും കുറ്റകൃത്യമാക്കിമാറ്റി. കൗതുകകരമായ കാര്യം ജസ്റ്റിസ് ജെയിംസ് സ്ട്രച്ചേയുടെ 'നിയമങ്ങള്‍' കൂടി കൂട്ടിച്ചേര്ത്തു 1898 ല്ബാലഗംഗാധര തിലകനെ വിചാരണ ചെയ്ത തൊട്ടടുത്ത വര്ഷം അമന്റ് ചെയ്തു എന്നുള്ളതാണ്. ഇത് മുഴുവന്ഇന്ത്യക്കാരുടെയും അതിരൂക്ഷമായ എതിര്പ്പുകളെയും, പ്രതിഷേധങ്ങളെയും ക്ഷണിച്ചുവരുത്തി. പിന്നീട് 1908 ല്തിലകന് മേല്ഇതേകുറ്റം ചുമത്തി ആറു വര്ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. 1916 ല്അദ്ദേഹത്തിന്മേല്സമാനമായ കുറ്റങ്ങള്ചുമത്തി വീണ്ടും വേട്ടയാടാന്ശ്രമിച്ചെങ്കിലും മുഹമ്മദ് അലി ജിന്ന അദ്ദേഹത്തെ സമര്ത്ഥമായി രക്ഷിച്ചു എന്ന് ചരിത്രരേഖകള്പറയുന്നു.
'യംഗ് ഇന്ത്യ' യില്ലേഖനങ്ങള്പ്രസിദ്ധീകരിച്ചതിന് 1922ല്സാക്ഷാല്മഹാത്മാഗാന്ധിജിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയുണ്ടായി. ലേഖനങ്ങളെ ന്യായീകരിച്ചു ഗാന്ധിജി വിശദീകരണം നല്കിയെങ്കിലും ജഡ്ജി സ്ട്രാങ്ങ്മാന്ഗാന്ധിജിയെ ആറു വര്ഷത്തെ തടവിനു ശിക്ഷിച്ചു.
ഭരണഘടനാ അസംബ്ലി സംവാദങ്ങള്ക്കൊടുവില്‍, ഭരണഘടനയുടെ അനുച്ഛേദം 19(2) ല്നിന്നും Sedition  എന്ന പദം  നീക്കം ചെയ്യപ്പെട്ടു. എന്നാല്‍ 1951 ലേ ആദ്യത്തെ ഭരണഘടനാ ഭേദഗതിയില്അതിനു പകരമായി 'Public Order' എന്ന  വാക്ക് കൂട്ടിചേര്ക്കപ്പെട്ടു. സുപ്രീംകോടതി റൊമേഷ് ഥാപ്പറിന്റെയും, ബ്രിജ് ഭൂഷന്റെയും കേസില്പുറപ്പെടുവിച്ച ഉത്തരവുകള്പ്രകാരം ജവഹര്ലാല്നെഹ്രുവായിരുന്നു ഭേദഗതി നടപടികള്ക്ക് നേതൃത്വം നല്കിയിരുന്നത്. നെഹ്റു ഭേദഗതിക്ക് ശേഷം രാജ്യദ്രോഹക്കുറ്റം പഴയത് പോലെ നിലനില്ക്കില്ല എന്ന് വ്യക്തമാക്കിയെങ്കിലും സ്റ്റാട്യൂറ്റ് പുസ്തകങ്ങളില്‍ Sediton അത് പോലെ തുടര്ന്നു, കഴിഞ്ഞ ദിവസം രാഹുല്ഗാന്ധി, സിതാറാം യെച്ചൂരി, അരവിന്ദ് കേജ്രിവാള്തുടങ്ങിയവര്ക്കെതിരെ കേസെടുക്കുന്നത് വരെ അതിന്റെ അവസാന ഉദാഹരണം എത്തി നില്ക്കുന്നു.
കേവലം സമരമുഖത്തെ പ്രസംഗങ്ങളോ, വല്ല അപക്വരുടെയും 'പാകിസ്ഥാന്കീ ജയ് ' മുദ്രാവാക്യങ്ങളോ രാജ്യദ്രോഹമാകില്ല എന്നത് ഇതിന്റെ സുചിന്തിതമായ നിയമ വ്യാഖ്യാനങ്ങള്പലവട്ടം വ്യക്തമാക്കിയതാണ്. കപടരാജ്യസ്നേഹത്തിന്റെ ലേബലില്എതിര്പ്പുകളെ അടിച്ചമര്ത്താനുള്ള ഭരണകൂടങ്ങളുടെ ആവേശം മുന്കണ്ട രണ്ട് ഹൈക്കോടതികള്‍ 124A വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. താരാസിങ് ഗോപിയുടെ കേസില്‍ (1950) പഞ്ചാബ് ഹരിയാന ഹൈക്കോടതിയും രാംനന്ദന്റെ കേസില്‍ (1958) അലഹബാദ് ഹൈക്കോടതിയും വകുപ്പ് ഭരണഘടനയിലെ സ്വാതന്ത്ര്യം സംബന്ധിച്ച വ്യവസ്ഥകള്ക്കെതിരാണെന്നും അതിനാല്ത്തന്നെ അസാധുവാണെന്നും വിധിച്ചു. എന്നാല്‍, കേദാര്നാഥിന്റെ കേസില്‍ (..ആര്‍. 1962 സുപ്രീംകോര്ട്ട് 955) സുപ്രീംകോടതി നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്നാണ് വിധിച്ചത്.
ബല്വന്ത് സിംഗ് കേസില്സുപ്രീംകോടതി നിരീക്ഷിച്ചത് കേവലം വിപ്ലവത്തിനായി വാദിക്കുന്നതോ, ഭരണകൂടത്തിനെതിരെ തീക്ഷ്ണമായ എതിര്പ്പുയര്ത്തുന്നതോപോലും രാജ്യദ്രോഹമാകില്ല, രാഷ്ട്രത്തിനെതിരെ യഥാര്ത്ഥ കലാപം നടന്നിട്ടില്ലെങ്കില്എന്നതാണ്. അരൂപ് ഭുയാന്കേസിലാവട്ടെ, ബ്രാന്ടെന്ബര്ഗ് കേസിലെ അമേരിക്കന്കോടതിയുടെ നിരീക്ഷണം ശരിവയ്ക്കുകയാണ് ഇന്ത്യന്സുപ്രീംകോടതി ചെയ്തത്. അതെന്തെന്നാല്‍, നിരോധിതമായ ഒരു സംഘടനയിലെ അംഗത്വം പോലും രാജ്യദ്രോഹമാകുന്നില്ല. യഥാര്ത്ഥത്തില്അത് രാജ്യദ്രോഹവും, കലാപവും രാജ്യത്തിനെതിരെ സൃഷ്ടിക്കാത്തിടത്തോളം കാലം എന്ന നിരീക്ഷണമായിരുന്നു.
146  ദുരിത വര്ഷങ്ങള്താണ്ടിയിരിക്കുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124A വകുപ്പ്. മഹാത്മജി മുതല്അരവിന്ദ് കേജ്രിവാള്വരെ അതിന്റെ ഇരകളായിരിക്കുന്നു. 2016 ലും ഇന്ത്യപോലൊരു മഹത്തായ രാജ്യത്ത് നിയമം നിലനില്ക്കുന്നു എന്നത് സംഘപരിവാര്ഫാസിസ്റ്റുകളിലെ അല്പ്പം വിവരമുള്ളവര്ക്ക്പോലും അഭിമാനകരമായി തോന്നുവാന്വഴിയില്ല. ജെഎന്യുവില്നടന്ന റാലി, അതിനെത്തുടര്ന്ന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു സമര മുഖത്തെത്തിയ സീതാറാം യെച്ചൂരി, രാഹുല്ഗാന്ധി, അരവിന്ദ് കേജ്രിവാള്തുടങ്ങിയവര്ക്കടക്കം രാജ്യദ്രോഹക്കുറ്റം  ചാര്ത്തിക്കിട്ടുമ്പോള്മുകളില്പറഞ്ഞ സുപ്രീംകോടതി വിധികളുടെ തന്നെ വ്യാഖ്യാനത്തില്അവര്യാതൊരു തെറ്റും നിയമത്തിന്റെ കണ്ണിലും, രാഷ്ട്രീയ ഉത്തരവാദിത്ത്വങ്ങളുടെ കണ്ണിലും ചെയ്തിട്ടില്ല എന്നത് പകല്പോലെ വ്യക്തമാകുന്നു..!!

(റഫറന്സുകള്ക്ക് കടപ്പാട്: ലൈവ്ലോ, അഡ്വ. കാളീശ്വരംരാജ്)