Tuesday 8 March 2016

ജീവനൊടുക്കുന്നത് മണിക്ക് ചിന്തിക്കാനാകില്ലെന്ന് ജാഫര്‍ ഇടുക്കി; 'വിഷമാണ് മരണകാരണമെങ്കില്‍ സത്യം പുറത്തുവരണം'

ജീവനൊടുക്കുന്നത് മണിക്ക് ചിന്തിക്കാനാകില്ലെന്ന് ജാഫര്‍ ഇടുക്കി; 'വിഷമാണ് മരണകാരണമെങ്കില്‍ സത്യം പുറത്തുവരണം'

ജീവനൊടുക്കുന്ന കാര്യം അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണിക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് മണിയോടൊപ്പം മദ്യം കഴിച്ചുവെന്ന് പൊലീസ് പറയുന്ന നടന്‍ ജാഫര്‍ ഇടുക്കി. ഏഷ്യാനെറ്റ് ന്യൂസാണ് ജാഫര്‍ ഇടുക്കിയെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജാഫര്‍ ഇടുക്കി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്
കഴിഞ്ഞ വെള്ളിയാഴ്ച 7 മുതല്‍ 12 മണി വരെ കലാഭവന്‍ മണിയോടൊപ്പം ചാലക്കുടി പുഴയോരത്തെ അദ്ദേഹത്തിന്റെ താല്‍ക്കാലിക വസതിയായ പാഡിയില്‍ താന്‍ ഉണ്ടായിരുന്നു. മണി പൂര്‍ണ ആരോഗ്യവാനും പതിവിലേറെ സന്തോഷത്തിലുമായിരുന്നു. സിനിമയിലെ സഹപ്രവര്‍ത്തകരായ പത്തിലേറെപ്പേരും നാട്ടിലെ ചില ബന്ധുക്കളും സുഹൃത്തുക്കളും അന്നവിടെ ഉണ്ടായിരുന്നു. മണി അന്നവിടെ ബിയറാണ് കഴിച്ചത്. വേറൊരു ലഹരിയും അന്നവിടെ ആരും ഉപയോഗിച്ചിട്ടില്ല. സൗഹൃദം പുതുക്കാനും ഒരു സിനിമയെക്കുറിച്ച് സംസാരിക്കാനുമാണ് തങ്ങളെല്ലാം അവിടെ ഒത്തുകൂടിയത്. പിറ്റേന്നാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി താന്‍ അറിയുന്നത്. മണിയെ ആരും അപായപ്പെടുത്തുമെന്ന് വിശ്വസിക്കുന്നില്ല. ജീവനൊടുക്കുക എന്നത് മണിക്ക് ചിന്തിക്കാന്‍ പോലുമാകില്ല. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്ന വാര്‍ത്ത വാസ്തവമെങ്കില്‍ സത്യം പുറത്തുവരണം.

No comments:

Post a Comment