ഇന്ത്യയുടെ എക്കാലത്തെയും വലിയ ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത്ത് റേ തന്റെ സിനിമകളുടെ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്ന ക്യാമറ കൊല്‍ക്കത്തയിലെ ഒരു റസ്‌റ്റൊറന്റില്‍ പ്രദര്‍ശനത്തിന്! മഹാനായ ചലച്ചിത്രകാരന്‍ പഥേര്‍ പാഞ്ചലി ഉള്‍പ്പെടെയുള്ള തന്റെ 'അപു ത്രയ' ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ഉപയോഗിച്ച അരിഫ്‌ളെക്‌സ് 35 ക്യാമറയാണ് റെസ്റ്റൊറന്റിലെത്തുന്ന അതിഥികള്‍ക്ക് കൗതുകം പകരാനായി ഇരിയ്ക്കുന്നത്. തെക്കന്‍ കൊല്‍ക്കത്തയിലെ 'ടോളി ടെയ്ല്‍സ്' റെസ്‌റ്റോറന്റിലാണ് ക്യാമറ ഇപ്പോഴുള്ളത്. ബംഗാളി സിനിമയിലെ ശ്രദ്ധേയ യുവതാരവും തൃണമൂല്‍ എംപിയുമായ ദേവിന്റെ ഉടമസ്ഥതയിലുള്ളതാണ് റെസ്റ്റൊറന്റ്.
റെസ്റ്റൊറന്റിന്റെ ഭിത്തിയിലുള്ള ഗ്രാഫിറ്റി
70 സീറ്റുള്ള റെസ്റ്റോറന്റിന്റെ ഇന്റീരിയര്‍, സിനിമ എന്ന തീമിലാണ് ചെയ്തിരിക്കുന്നത്. ഭിത്തിയില്‍ സിനിമാ പോസ്റ്ററുകള്‍, പഴയ ചലച്ചിത്ര മാസികകള്‍, എല്‍പി റെക്കോര്‍ഡുകള്‍ എന്നിവയ്‌ക്കൊപ്പമാണ് സാക്ഷാല്‍ റേയുടെ അരിഫ്‌ളെക്‌സും ഇടം പിടിച്ചിരിക്കുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗാളിലെ ചില പരസ്യ സംവിധായകര്‍ ഇതേ ക്യാമറ ചിത്രീകരണത്തിന് ഉപയോഗിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. സത്യജിത്ത് റേയുടെ കുടുംബം അദ്ദേഹത്തിന്റെ ക്യാമറ ദേവിന് സമ്മാനിക്കുകയായിരുന്നുവെന്നാണ് ദേവുമായി അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ സത്യജിത്ത് റേയുടെ മകനും ചലച്ചിത്ര സംവിധായകനുമായ സന്ദീപ് റേ ഇതുസംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല.
പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന സത്യജിത്ത് റേയുടെ ക്യാമറ
യുഎസിന് പുറത്ത് അരിഫ്‌ളെക്‌സ് 35 ക്യാമറ ആദ്യം ഉപയോഗിച്ച അപൂര്‍വ്വം ചലച്ചിത്രകാരന്മാരില്‍ ഒരാളായിരുന്നു സത്യജിത്ത് റേ. ദി ക്രോണിക്കിള്‍ ഓഫ് എ ക്യാമറ: ദി അരിഫ്‌ളെക്‌സ് 35 ഇന്‍ നോര്‍ത്ത് അമേരിക്കന്‍, 1945-1972 എന്ന നോറിസ് പോപ്പ് എഴുതിയ പുസ്തകത്തില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. അപു ത്രയത്തിലെ രണ്ടാം ചിത്രമായ അപരാജിതോ പുറത്തിറങ്ങിയതിന് ശേഷമാണ് അരിഫ്‌ളെക്‌സ് 35 ഇന്ത്യയില്‍ പ്രചാരം നേടിയതെന്ന് റേയുടെ പ്രിയ ഛായാഗ്രാഹകന്‍ സുബ്രത മിത്ര നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അരിഫ്‌ളെക്‌സ് 35 നോട് റേയ്ക്കുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് പലപ്പോഴും മിത്രയെ മാറ്റിനിര്‍ത്തിയിട്ട് റേ തന്നെ ക്യാമറ കൈകാര്യം ചെയ്യുമായിരുന്നെന്നുകൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിഖ്യാത ചലച്ചിത്രകാരന്‍ തന്റെ ജീവരക്തം നല്‍കി സൃഷ്ടിച്ച സിനിമകള്‍ക്ക് സാക്ഷിയായ, ഇന്ത്യന്‍ ചലച്ചിത്ര പൈതൃകത്തിന്റെ നീക്കിയിരുപ്പ് കൂടിയായ ക്യാമറയാണ് ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയിലെത്തുന്ന അതിഥികള്‍ക്ക് കൗതുകം പകരാന്‍
No comments:
Post a Comment