Friday 4 March 2016

kanhaiya kumar...

ജയിലില്‍ പോയപ്പോള്‍ വിദ്യാര്‍ത്ഥി നേതാവ് പുറത്തിറങ്ങിയപ്പോള്‍ ദേശത്തിന്റെ നേതാവ്: നാട്ടിലും സോഷ്യല്‍മീഡിയയിലും രാഷ്ട്രീയതാരമായി കന്നയ്യകുമാര്‍

 

രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ജെഎന്‍യു യൂണിയന്‍ ചെയര്‍മാന്‍ കന്നയ്യ കുമാര്‍ ഇന്നലെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ക്യാംപസില്‍ നടത്തിയ പ്രസംഗം അദ്ദേഹത്തിനെ നാടിന്റെ നേതാവാക്കിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളില്‍ പോലും താരമായിരിക്കുകയാണ് കന്നയ്യകുമാര്‍. ഇന്ത്യയില്‍നിന്നല്ല ഇന്ത്യക്ക് അകത്താണ് സ്വാതന്ത്ര്യം വേണ്ടതെന്ന് പ്രസംഗത്തിലൂടെ പറഞ്ഞതിലൂടെ തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.
ജെഎന്‍യു ക്യാംപസില്‍ നടത്തിയ പ്രസംഗത്തിലെ ഓരോ വാക്കുകളെയും വലിയ ആരവത്തോടെയാണ് ക്യാംപസ് ഏറ്റെടുത്തത്. ക്യാംപസിനുള്ളില്‍ എബിവിപി പ്രവര്‍ത്തകര്‍ അല്ലാത്ത ഒട്ടുമിക്ക വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും ഇന്നലെ കന്നയ്യയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയിട്ടുണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും സീതാറാം യെച്ചൂരിയും ശശി തരൂരും ഒരേസമയം കന്നയ്യയുടെ പ്രസംഗത്തെയും രാഷ്ട്രീയത്തെയും പുകഴ്ത്തുന്ന അപൂര്‍വ സന്ദര്‍ഭത്തിനും ഇന്ത്യ ഇന്നലെ സാക്ഷ്യം വഹിച്ചു.

 

No comments:

Post a Comment