Monday 10 December 2012

ബോധി ധര്മ്മന്


ബോധി ധര്മ്മന്

ഭാരതത്തിന്റെ ചരിത്രത്തില്കാലം സുവര്ണ്ണ ലിപികളാല്രേഖപ്പെടുത്തിയ ഒരു നാമമാണ് ബോധി ധര്മ്മന്‍.അടുത്ത കാലത്ത് പുറത്തിറങ്ങിയ തമിഴ് സിനിമയായ ഏഴാം അറിവ് ബോധി ധര്മ്മനെ പറ്റിയുള്ള ചര്ച്ചകള്വീണ്ടും സജീവമാക്കിയിരിക്കുകയാണ്.ചിത്രത്തില്ബോധി ധര്മ്മനെ തമിഴ് നാട്ടിലെ പല്ലവ രാജ വംശവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.ആരായിരുന്നു ബോധി ധര്മ്മന്‍ ? സത്യത്തില്ബോധി ധര്മ്മന്വരുന്നത് തമിഴ് നാട്ടില്നിന്നാണോ?അതറിയുവാന്കുറച്ചു പിന്നിലേക്ക്സഞ്ചരിക്കണം 

ബുദ്ധമതത്തിന്റെ ചരിത്രം 

ബുദ്ധമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ക്രി.മു. ആറാം നൂറ്റാണ്ടില്ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതില്ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയില്ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടര്ന്നു പന്തലിക്കുയുണ്ടായി. തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യന്രാജ്യങ്ങള്എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങള് മതത്തേയും, ബുദ്ധമതം സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തില്ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. ബുദ്ധമതത്തില്തന്നെയുള്ള തേര്വാദ(ഥേര്വാദം), മഹായാന, വജ്രയാന, ഹീനയാന തുടങ്ങിയ സിദ്ധാന്തങ്ങള്വിവിധ ഘട്ടങ്ങളില്രൂപം കൊള്ളുകയും അവ ഒരോന്നും മറ്റുള്ളവക്കുമേല്ശക്തിപ്രാപിക്കുകയോ ക്ഷയിക്കുകയോ ചെയ്തിട്ടുമുണ്ട്.

                                    
പശ്ചാത്തലം

ഭാരതീയ സംസ്കാരത്തില്ബുദ്ധ മതത്തിനുള്ള സ്വാദീനം വളരെ വലുതാണ്‌,ഒരു കാലത്ത് ലോകം മുഴുവന്സ്വാദീനമുണ്ടായിരുന്ന ഒരു സംസ്കാരത്തിന്റെ തണലിലാണ് ബുദ്ധ മതം ലോകം മുഴുവനും വളര്ന്നു പന്തലിച്ചത്,ഇന്നും അതിന്റെ അലയൊലികള്നമുക്ക് കാണാം,ചൈനയുടെ അധിനിവേശത്തില്നാശോന്മുഖമായ ഭാരത സംസ്കൃതി ത്രിവിഷ്ടപം എന്ന് ദേവ നാഗരിയില്വിളിച്ച തിബറ്റിന്റെ ആത്മീയാചാര്യന്ദലൈലാമയുടെ പലായനമാണ് ഇന്നിന്റെ യാദാര്ത്ഥ്യം.ഇനി തിരികെ ബോധി ധര്മ്മനിലേക്ക് വരാം.

കളരി പയറ്റും ആയോധനകലകളും

കളരി പയറ്റ് ലോകത്തിന്റെ പല ഭാഗങ്ങളിലും അറിയപ്പെടുന്നത് എല്ലാ ആയോധന കലകളുടെയും മാതാവ് എന്ന പേരിലാണ്,നാം ആധുനിക  കാലത്ത് ബ്രൂസ് ലീ പോലെയുള്ള ആളുകളുടെ സിനിമകളില്കണ്ടു പരിചയിച്ച കുന്ഗ് ഫു പോലെയുള്ള പല ആയോധനകലകളും കളരി പയറ്റില്നിന്നാണ് ആരംഭിച്ചത് എന്ന് പറഞ്ഞാല്നമുക്ക് വിശ്വസിക്കാനാകുമോ ?എന്നാല്സത്യമതാണ്.
കേരളത്തിന്റെ ചരിത്രവുമായി വളരെ അധികം ബന്ധമുള്ള ആയോധനകല നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒന്നാണ് ഭാരതത്തില്ഇന്നും കളരി പയറ്റില്അടിസ്ഥാന പരമായി യാതൊരു മാറ്റവും ഉണ്ടായിട്ടില്ല,അത് കൊണ്ട് തന്നെ കളരിയിലെ മുറകളും ചുവടുകളുമെല്ലാം അതിന്റെ ആരംഭ ഘട്ടത്തില്നിന്നും പ്രകടമായ രീതിയില്മാറിയിട്ടില്ല,എന്നാല്ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്കളരി പയറ്റ് നിരന്തര മാറ്റങ്ങള്ക്കു വിധേയമായിക്കൊണ്ടിരുന്നു,ഏഷ്യയില്ആയോധന കലകളുടെ അവസാന വാക്കും നിരവധി പ്രമുഖ ആയോധന കലകളിലെ നിപുണന്മാരെ സൃഷ്ടിക്കുകയും ചെയ്ത ഷാവോലിന്ടെമ്പിളിന്റെ വേദികളിലാണ് മാറ്റം നടന്നത്,എങ്ങനെയാണ് കളരി പയറ്റു ചൈനയിലെത്തിയത്?പല വാദങ്ങളും നിലവിലുണ്ട്,പ്രാചീന കാലങ്ങളില്ഭാരതം സന്ദര്ശിച്ച വിദേശ സഞ്ചാരികളിലൂടെയും മറ്റും അത് സംഭവിച്ചിരിക്കാം,ആയോധന കലകളില്പ്രമുഖരായ ആളുകള്വിദേശങ്ങളില്പ്രചരിപ്പിക്കുകയും ചെയ്തിരിക്കാം.കാര്യങ്ങള്ഇങ്ങനെ ഒക്കെ ആണെങ്കിലും അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ചൈന സന്ദര്ശിച്ച ആയോധനകലകളില്അതി നിപുണനായ ഒരു ബുദ്ധ സന്യാസിയുടെ പേര് ചരിത്രത്തില്രേഖപ്പെടുത്തിയിട്ടുണ്ട്. നാമമാണ് ബോധി ധര്മ്മന്‍.

ബോധി ധര്മ്മന്

ഹാന്ചൈനീസ് ഷാവോലിന്ഫിസ്ടിന്റെ പിതാവായി അറിയപ്പെടുന്ന ബോധി ധര്മ്മന്ചൈനയില്എത്തിയത് തന്നില്നിക്ഷിപ്തമായ ബുദ്ധ മത പ്രചാരണം എന്ന ലക്ഷ്യത്തോടെയാണ്.കേരളത്തിലെ ബുദ്ധ മതത്തിന്റെ സുവര്ണ്ണ കാലഘട്ടമായിരുന്നു അത്,കളരി പയറ്റു പോലെയുള്ള ആയോധനകളുടെ ആചാര്യന്എന്ന നിലയില്പ്രശസ്തനായത്തിനു ശേഷമാണ് അദ്ദേഹം തന്റെ കടമ നിര്വഹിക്കുവാനായി പുറപ്പെട്ടത്.യി ജിന്ജിംഗ്,ബ്രൂസ് ലി വികസിപ്പിച്ച കുന്ഗ് ഫു വിന്റെ പിതാവായും ബോധി ധര്മ്മനെയാണ് കാണുന്നത്,കുന്ഗ് ഫു വിനു കളരി പയറ്റുമായുള്ള  സാമ്യവും ബോധി ധര്മ്മനെ കുറിച്ചുള്ള അറിവുമാകണം തനിക്കു കളരി പഠിക്കുവാനുള്ള ആഗ്രഹമുണ്ടെന്ന് ബ്രൂസ് ലീ യെ കൊണ്ട് പറയിപ്പിച്ചത്.ആത്മീയവും ശാരീരിക പരിശീലനവും തമ്മില്ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു രീതിയാണ് ബോധി ധര്മ്മന്തിരഞ്ഞെടുത്തിരുന്നത് എന്ന് മനസിലാക്കാം.അദ്ദേഹം പിന്നീട് ചൈനയില്നിന്ന് മടങ്ങി വന്നില്ല എന്ന ഒരു നിരീക്ഷണം പ്രബലമാണ്  അദ്ധേഹത്തിന്റെ അവസാന കാലത്തെ കുറിച്ചുള്ള വ്യെക്തമായ ചിത്രങ്ങള്നിലവിളില്ല്ല ഇക്കാര്യത്തെ കുറിച്ച്.ബോധി ധര്മ്മന്ദക്ഷിണേന്ത്യയില്ജീവിച്ചിരുന്നു എന്ന കാര്യം എല്ലാ ചരിത്ര ഗവേഷകരും സമ്മതിക്കുന്നു എന്നാല്അതെവിടെയായിരുന്നു എന്ന കാര്യത്തില്അഭിപ്രായ വെത്യാസങ്ങള്ഉണ്ട് ,എന്നാല്അത് തമിഴ് നാടല്ലെന്നും സഹ്യ പര്വ്വത്തിനുപ്പരമുള്ള കേരളത്തിലാണെന്നും വിശ്വസിക്കാനുള്ള ഒരു പാട് കാരണങ്ങള്നിലവിലുണ്ട്,ബോധി ധര്മ്മന്ജീവിച്ചിരുന്ന കാലഘട്ടത്തില്തമിഴ് നാട്ടില്ബുദ്ധ മതം അധികം പ്രചാരം നേടിയിട്ടില്ലായിരുന്നു എന്നതാണ് വസ്തുത മാത്രവുമല്ല അക്കാലങ്ങളില്കേരളത്തില്അത് പ്രബലവുമായിരുന്നു.കേരളം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് ബുദ്ധ മത സ്തൂപങ്ങളിലോന്നിലാണ്, കാലഘട്ടത്തിലെ കേരളത്തിലെ ബുദ്ധ മത സ്വാദീനം ഇത് വിവരിക്കുന്നു.ബ്രാഹ്മണനായിരുന്നു ബോധി ധര്മ്മന്എന്നാല്ബുദ്ധ മതം സ്വീകരിച്ചതോടെ ജാതീയമായ കെട്ട് പാടുകളില്നിന്നും അദ്ദേഹം മുക്തനായി,ധര്മ്മന്എന്ന പേര് അക്കാലങ്ങളില്കേരളത്തിലെ വിവിധ ബുദ്ധ മത പ്രചാരകര്സ്വീകരിച്ചിരുന്നു,അത് കൊണ്ട് തന്നെ ബുദ്ധ മതം സ്വീകരിക്കും മുന്പ് അദ്ധേഹത്തിന്റെ പേര് മറ്റൊന്നായിരുന്നിരിക്കാം,പ്രമുഖ ബുദ്ധ വിഹാരമായിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരിനടുത്തുള്ള ഏതോ സ്ഥലത്ത് അദ്ദേഹം ജീവിച്ചിരുന്നു എന്ന അനുമാനം അന്ഗീകരിക്കപ്പെട്ടെക്കാം,തുടര്പഠനങ്ങള്നടത്തുകയാണെങ്കില് വാദം സംശയാതീതമായി തെളിയിക്കാം.‍ 

1 comment: