Monday 26 November 2012

EARN MONEY

ഇന്റെര്‍നെറ്റിലെ  പരസ്യങ്ങളിലൂടെ  വരുമാനമുണ്ടാക്കാം   

 നമ്മുടെ ജീവിതത്തിന്റെ  സമസ്ത മേഘലകളില്‍ കമ്പ്യൂട്ടറിന്റെയും   ഇന്റെര്‍നെറ്റിന്റെയും ആവശ്യകത വര്‍ധിച്ചു വരികയും ഇമൈലും എസ് . എം.  എസ്  ഉം ഉപയോഗിക്കുനവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്‌  എന്നാല്‍ നാം നിത്യേന ഉപയോഗിക്കുന്ന കമ്പ്യൂട്ടറും ഇന്റെര്‍നെറ്റുമെല്ലാം ശരിയായി വിനിയോഗിച്ചാല്‍ അത് നല്ലൊരു വരുമാനമാര്‍ഗമാണെന്നു  എല്ലാവര്‍ക്കും അറിയില്ല എന്നാല്‍ ഇന്റെര്‍നെറ്റിലൂടെ വരുമാനം ഉണ്ടാക്കാം എന്നതും  പലര്‍ക്കും അറിയില്ല .                             ഇന്റെര്‍നെറ്റിലൂടെ വരുമാനം ഉണ്ടാക്കാം എന്ന പരിമിതമായ അറിവുവച്ച്  ഡാററ എന്ട്രി , കോപ്പി പേസ്റ്റ് വര്‍ക്കുകളുടെ പിന്നാലെ പോയി പണം  കളയുന്നവരുടെ എണ്ണവും  കുറവല്ല. നാം മനസിലാക്കേണ്ട ഒരു പ്രധാനകാര്യം ഇത്രയും വര്‍ക്കുകള്‍ കൊടുക്കുവാനും പ്രതിമാസം 5000 രൂപ മുതല്‍ 20000 രൂപ വരെ പ്രതിഫലം കൊടുക്കാമെന്നും പറയുന്ന കമ്പനിക്ക്‌ എന്തിനാണ് മുന്‍കൂറായി പണം അവശ്യ പെടെണ്ടത് . അവര്‍ക്ക് അങ്ങിനെ ആവശ്യമെങ്കില്‍ നാം ചെയ്യുന്ന വര്‍ക്കില്‍ നിന്നും ഈ തുക ഈടാക്കിയാല്‍ പോരെ?.  ഈ രീതിയിലുള്ളതല്ല  യഥാര്‍ത്ഥ വര്‍ക്കുകള്‍ എന്നും യഥാര്‍ത്ഥ വര്‍ക്കുകള്‍ എന്തെന്ന്  ചിന്തിച്ചു നോക്കുകയുമാണ്  വേണ്ടത് .

        ഇന്റെര്‍നെറ്റിലൂടെയുള്ള വര്‍ക്കുകള്‍ മറ്റുപലതുമാണ് 

നമ്മുടെ റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലെകസ്  ബോര്‍ഡുകള്‍ , അതുപോലെ ടെലിവിഷന്‍ മുതലായവയിലൂടെ വരുന്ന പരസ്യങ്ങള്‍ ഇവ ശ്രദ്ധിച്ചിരിക്കുമല്ലോ  ഇതില്‍ ആകൃഷ്ടരായി വരുന്ന ഉപഭോക്താക്കള്‍ വര്‍ധിക്കുന്നു എന്നതിനാലാണ്  കമ്പനികളെല്ലാം പരസ്യത്തിനായി മുതിരുന്നത്. ഇതിനായി കോടിക്കണക്കിനു രൂപയാണ്  മാസം തോറും ചിലവഴിക്കുന്നത് .
                                                    ഇന്ന് മറ്റു മീഡിയകളേക്കാളും ആളുകള്‍ ശ്രദ്ധിക്കുന്ന ഇന്റെര്‍നെറ്റിലെ വെബ്സൈറ്റ് , ബ്ലോഗ്‌ , യു ട്യൂബ് എന്നിയവില്‍ പരസ്യം ചെയ്യാന്‍ കമ്പനികള്‍ തയ്യാറായി വന്നുകൊണ്ടിരിക്കുന്നു അപ്പോള്‍ നമ്മുടെ കയ്യില്‍ ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ കാന്നുന്ന വെബ്സൈറ്റ് , ബ്ലോഗ്‌ , യു ട്യൂബ്  ഇവയില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അവയില്‍ പലകമ്പനികളും പരസ്യം ചെയ്യുന്നതിന്റെ വരുമാനം എങ്ങിനെ ഉണ്ടാക്കാം എന്നാണ്  ഞങ്ങള്‍ പറഞ്ഞു തരുന്നത് . അതിനായി ബ്ലോഗ്‌ എങ്ങിനെ ഉണ്ടാക്കാം എന്നും അതിലേക്കു പരസ്യം ചെയ്യുന്നതിന്റെ വരുമാനം തരുന്ന ഗൂഗിള്‍ ആഡ് സെന്‍സില്‍ എങ്ങിനെ രജിസ്റ്റര്‍ ചെയാമെന്നും മറ്റു പ്രധാന പരസ്യ കമ്പിനികളില്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യാമെന്നും വ്യക്തമായി മലയാളത്തില്‍ പഠിപ്പിക്കുന്നു.
                                                  ഒരു ബ്ലോഗ്‌ എങ്ങിനെ ഉണ്ടാക്കാമെന്നും ആ ബ്ലോഗ്‌ ഗൂഗിള്‍ ആഡ് സെന്‍സില്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യാമെന്നും മാത്രമല്ല പ്രധാന പരസ്യ കമ്പനികളായ ആമസോണ്‍, കോണ്‍ടറ, ചിറ്റിക തുടങ്ങിയ കമ്പനികളുടെ പരസ്യങ്ങള്‍ ക്ഷണിക്കാനും രജിസ്റ്റര്‍ ചെയ്യാനുമുള്ള വിശദവിവരങ്ങള്‍ മലയാളത്തില്‍ ചിത്രങ്ങള്‍ സഹിതം വിശദീകരിക്കുന്ന VCD  ആവശ്യമെങ്കില്‍ 500 രൂപ നിരക്കില്‍ നിങ്ങള്‍ക്ക്  ലഭിക്കും. അതിനായി ഈ 9809979873   ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ, നിങ്ങള്ളുടെ അഡ്രസ്‌  ഈ നമ്പറിലേക്ക്  മെസ്സേജ്  ചെയ്യുകയോ ചേയ്യുക.

            ഇതിനുശേഷം ഒരു സൈറ്റിലും രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു തുകയും ചിലവ് ചെയ്യേണ്ടതില്ല. തുടര്‍ന്നുള്ള സംശയങ്ങള്‍ അതതു സൈറ്റുകളില്‍ ലഭ്യമാണ് .

Thursday 15 November 2012

ചെഗുവേര


ചെഗുവേര

ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്.


ക്യൂബന്‍ വിപ്ലവത്തിന്റെ കുന്തമുനയും വിപ്ലവാനന്തരം ക്യൂബന്‍ വ്യവസായ മന്ത്രിയുമായിരുന്നു ഡോ. എണസ്റ്റോ ചെ ഗെവാര ബൊളീവിയന്‍ കാടുകളില്‍ വച്ചോ മറ്റോ മകള്‍ക്കെഴുതിയ വിടവാങ്ങല്‍ കത്ത്‌.
'പ്രിയമുള്ള ഹില്‍ഡീറ്റ,

ഇന്നെഴുതുന്ന ഈ കത്ത്‌ നിനക്ക്‌ കിട്ടുന്നത്‌ വളരെ കഴിഞ്ഞായരിക്കും. നിന്നെ ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്‌. നിന്റെ ഈ പിറന്നാളിന്റെ അന്ന് നീ സന്തുഷ്ടയായിരിക്കുമെന്ന് വിശ്വസിക്കുന്നു. നീ ഏതാണ്ടൊരു യുവതിയായിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ അര്‍ത്ഥമില്ലാത്ത ഞഞ്ഞമിഞ്ഞ എഴുതി അയയ്ക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ലല്ലോ?

ഞാനിപ്പോള്‍ വളരെ അകലെയൊരിടത്താണെന്ന് നിനക്കറിയാമായിരിക്കുമല്ലോ? ഇനിയും വളരെക്കാലം നമ്മുടെ ശത്രുക്കള്‍ക്കെതിരായി കഴിയുന്നതെല്ലാം ചെയ്തുകൊണ്ട്‌ ഇവിടെ തന്നെ തങ്ങേണ്ടി വരികയും ചെയ്യും. ഇതില്‍ എന്റെ സംഭാവന അത്ര വലുതല്ലെങ്കിലും മോശവുമല്ല. നിനക്ക്‌ നിന്റച്ഛനെപ്പറ്റി എപ്പോഴും അഭിമാനിക്കാനേ വകയുണ്ടാവൂ. എനിക്ക്‌ നിന്നെപ്പറ്റിയെന്ന പോലെ.


നമ്മുടെ സമരം വളരെ ദീര്‍ഘമായ ഒന്നാണെന്നും, നീ വളര്‍ന്ന് വലുതായിക്കഴിഞ്ഞാലും അതിനായി നിനക്ക്‌ നിന്റേതായ സംഭാവന നല്‍കാനുണ്ടാകുമെന്നും ഓര്‍ത്തിരിക്കണം. അതുവരെയ്ക്ക്‌ നല്ലൊരു വിപ്ലവകാരിയാകാന്‍ നീ തയ്യാറെടുക്കണം. നിന്റെ ഈ പ്രായത്തില്‍ അതിന്നര്‍ത്ഥം നീ നല്ലപോലെ കഴിവിന്റെ പരമാവധി പഠിക്കുകയും നീതിക്കുവേണ്ടി എല്ലായ്പ്പോഴും ശബ്ദമുയര്‍ത്താന്‍ സന്നദ്ധതയായിരിക്കുകയും വേണമെന്നാണ്‌. കൂടാതെ, അമ്മ പറയുന്നതനുസരിക്കണം. നീ വലിയ ആളാണെന്ന് ഭാവിക്കാതിരിക്കുകയും വേണം. അതിന്‌ സമയം വരുന്നുണ്ട്‌.


സ്കൂളിലെ ഏറ്റവും നല്ല കുട്ടികളില്‍ ഒരാളാകാന്‍ നീ ശ്രമിക്കണം. നല്ലതെന്ന് പറയുന്നത്‌ ഏതര്‍ത്ഥത്തിലാണെന്നറിയാമല്ലോ? എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കണം. പഠനത്തിലും വിപ്ലവത്തിനു പറ്റിയ തരത്തിലുള്ള പെരുമാറ്റത്തിലുമെല്ലാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കാര്യ ഗൌരവത്തോടെ പണിയെടുക്കുകയും മാതൃഭൂമിയോടും വിപ്ലവത്തോടും കൂറു പുലര്‍ത്തുകയും, സഖാക്കളെപോലെ പെരുമാറുകയും മറ്റും മറ്റും വേണം. നിന്റെ പ്രായത്തില്‍ ഞാനങ്ങനെ ആയിരുന്നില്ല. പക്ഷേ, അപ്പോള്‍ ഞാന്‍ ജീവിച്ചിരുന്നത്‌ മനുഷ്യര്‍ പരസ്പരം ശത്രുക്കളെപ്പോലെ കടിപിടി കൂടിയിരുന്ന ഒരു സമൂഹത്തിലായിരുന്നുവെന്ന് ഓര്‍ക്കുമല്ലൊ. തികച്ചു വ്യത്യസ്തമായ മറ്റൊരു കാലഘട്ടത്തില്‍ ജീവിക്കാനുള്ള സൌഭാഗ്യം നിനക്ക്‌ കൈവന്നിട്ടുണ്ട്‌. അതു മറക്കാതെ നീ ജീവിക്കുകയും വേണം.

ഇടയ്ക്കിടയ്ക്ക്‌ കൊച്ചുങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും ശരിക്കു പഠിക്കാനും പെരുമാറാനും അവരെ ഉപദേശിക്കുകയും ചെയ്യണം. അലൈഡീറ്റയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ചേച്ചിയെന്ന നിലയ്ക്ക്‌ നിന്നോട്‌ അവള്‍ക്ക്‌ എന്ത്‌ ആരാധനാഭാവമാണുള്ളതെന്നറിയാമല്ലോ?

എന്നാല്‍ വല്യമ്മേ നിര്‍ത്തട്ടെ. ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍! എനിക്കുവേണ്ടി അമ്മയേയും ഗീനയേയും കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുക. നമ്മുടെ വേര്‍പാടിന്റെ കാലമത്രയും ഓര്‍മ്മയിരിക്കത്തക്കവിധത്തില്‍ ഈ എഴുത്തിലൂടെ നിന്നെ ഒന്നു കെട്ടിപ്പിടിച്ചുമ്മ വയ്ക്കുവാന്‍ എന്നെയും അനുവദിക്കുക.



എന്ന് സ്വന്തം അച്ഛന്‍.


ക്യൂബന്‍ വ്യവസായമന്ത്രിയായിരുന്നപ്പോള്‍ ചെയുടെ ചില പ്രവര്‍ത്തനങ്ങള്‍:



ഒരു പഞ്ചസാര ഫാക്ടറിയുടെ പ്രവര്‍ത്തനം പരിശോധിക്കുന്നു.



ഒരു തുറമുഖ തൊഴിലാളി എന്ന നിലയ്ക്ക്.


കരിമ്പ് വെട്ടുന്നതിനിടയില്‍




റസൂല്‍ പൂക്കുട്ടി

റസൂല്‍ പൂക്കുട്ടി
25 Resul Pookutty Clears Llb Exams Aid0032ആദാമിന്റെ മകനെന്ന ആദ്യചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സലിം അഹമ്മദ് രണ്ടാമത്തെ സിനിമയുടെ പണിപ്പുരയിലേക്കു കടക്കുന്നു. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞനന്തന്റെ കടയെന്ന ചിത്രമാണ് സലിം അഹമ്മദ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയായിരിക്കും ചിത്രത്തിന്റെ ശബ്ദവിഭാഗം കൈകാര്യം ചെയ്യുക. ആദാമിന്റെ മകന്‍ അബുവിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച മധു അമ്പാട്ട് തന്നെയായാരിക്കും കുഞ്ഞനന്തന്റെ കടയിലെ ദൃശ്യങ്ങളും ക്യാമറയിലേക്ക് പകര്‍ത്തുക. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ കണ്ണൂരിന്റെ ദേശ്യശൈലിയില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന കുഞ്ഞനന്തന്‍ സംസാരിയ്ക്കുക. മലയാളത്തിലെ പല ഭാഷാശൈലികളും പറഞ്ഞുഫലിപ്പിച്ച മമ്മൂട്ടിയ്‌ക്കൊരു പുതിയ വെല്ലുവിളിയായിരിയ്ക്കും ഈ ചിത്രം. ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടന്‍ സലിം കുമാറിനും ചിത്രത്തില്‍ ശക്തമായ വേഷമുണ്ടാകും. നായികയെ ഇനിയും തീരുമാനിച്ചിട്ടില്ലാത്ത സിനിമയില്‍ എലിയും കഥാപാത്രമാവുന്നുണ്ട്. ഡിസംബറില്‍ പാലക്കാട് ചിത്രീകരണം ആരംഭിയ്ക്കുന്ന ചിത്രത്തില്‍ കുഞ്ഞനന്തന്‍ എന്ന പലചരക്കു കച്ചവടക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ദമ്പതിമാരുടെ ജീവിതമാണ് പ്രമേയം. സിങ്ക് സൗണ്ട് ഉപയോഗിക്കുന്ന സിനിമയിലെ മിക്കവാറും കഥാപാത്രങ്ങളെ അവതരിപ്പിക്കുക കണ്ണൂരിലെ നാടക അഭിനേതാക്കള്‍ ആയിരിക്കുമെന്ന് സലിം അഹമ്മദും റസൂല്‍ പൂക്കുട്ടിയും അറിയിച്ചു. ആദാമിന്റെ മകന്‍ അബുവിനേക്കാള്‍ സാമൂഹിക പ്രതിബദ്ധതയുളള സിനിമയായിരിക്കും 'കുഞ്ഞനന്തന്റെ കട'. സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കാനും ചിത്രത്തിലൂടെ ശ്രമിക്കും. ആദാമിന്റെ മകന്‍ അബുവില്‍ ശബ്ദത്തിന്റെ കാര്യത്തില്‍ ചില പോരായ്മകള്‍ സംഭവിച്ചിരുന്നു. ഇത് മറികടക്കുന്നതിനാണ് പുതിയ ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയുടെ സഹകരണം തേടിയിരിക്കുന്നത്. മമ്മൂട്ടിയെ മനസ്സില്‍ കണ്ടാണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയതെന്നും മമ്മൂട്ടി അഭിനയിച്ച മികച്ച അഞ്ച് കഥാപാത്രങ്ങളില്‍ ഒന്ന് ചിത്രത്തിലേതായിരിക്കും എന്ന് സംവിധായകന്‍ സലീം അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. ക്യാമറമാന്‍ മധു അമ്പാട്ട് പത്രസമ്മേളനത്തില്‍ പങ്കെടുത്തു. അലന്‍സ് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.അമിതാഭ് ബച്ചനുമായി ദീര്‍ഘകാലത്തെ സൗഹൃദമുള്ള ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ചിത്രത്തില്‍ ബിഗ്ബി കേന്ദ്ര ക്രഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാകിസ്താന്‍കാരന്റെ വേഷത്തിലാണ് അമിതാഭ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സൗണ്ട് എഡിറ്ററില്‍ നിന്ന് നിര്‍മ്മാതാവിന്റെ വേഷവും പിന്നിട്ട് സംവിധായകന്റെ മേലങ്കിയണിയുന്ന പൂക്കുട്ടിയുടെ സിനിമ ഇന്‍ഡ്യാപാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ജീവിതങ്ങളുടെ കഥ പറയുന്നു. പൂനഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സഹപാഠിയുടെ രചനയില്‍ രൂപം കൊണ്ട തിരക്കഥ കണ്ടതോടെയാണ് പൂക്കുട്ടിയില്‍ സിനിമ ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹം വന്നത്. വളരെ വ്യത്യസ്തവും ആഴത്തില്‍ സ്പര്‍ശിക്കുന്നതുമായ അതിര്‍ത്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തീരുമാനത്തിലേക്ക് നീങ്ങാന്‍ ശബ്ദ സംവിധായകന് താമസമുണ്ടായില്ല. ബിഗ്ബിയുമായി സംസാരിച്ച് അദ്ദേഹത്തെ പ്രധാന കഥാപാത്രമായി ഉറപ്പിച്ചതിലൂടെ കാര്യങ്ങള്‍ ഗൗരവമുറ്റതായി. ചിത്രീകരണം എന്ന് തുടങ്ങുമെന്ന് തീരുമാനമായില്ലെങ്കിലും എഴുത്തുപണികള്‍ പൂര്‍ത്തിയായികഴിഞ്ഞു. ഒരു ചാനല്‍ വാര്‍ത്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രമേയം നിലവിലുളള ഇന്ത്യ-പാകിസ്താന്‍ ബന്ധങ്ങളുടെ രാഷ്ട്രീയ വിഷയമല്ല മറിച്ച് വേര്‍പെട്ടു പോയ അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള മനുഷ്യരുടെ കഥയാണ് ചിത്രം വിഷയമാക്കുന്നത്. ബിഗ്ബിയുടെ വ്യത്യസ്തമായ ഒരു വേഷവും കൂടിയാണ് ഈ ചിത്രത്തിലൂടെ ഒരുങ്ങുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെസംഗീതം നിര്‍വ്വഹിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പേ റസൂല്‍ പൂക്കുട്ടിയെന്നൊരു പ്രതിഭ ഇന്ത്യന്‍ സിനിമയില്‍ ഉദിച്ചിരുന്നെങ്കിലും സായിപ്പ് കണ്ടെത്തിയതിന് ശേഷമാണ് അദ്ദേഹത്തെ നമ്മള്‍ അംഗീകരിക്കാന്‍ തയാറായത്. ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യനെയറിലെ ശബ്ദമിശ്രത്തിലൂടെ റസൂല്‍ പൂക്കുട്ടി ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു ഓരോ മലയാളിയ്ക്കും. അതാണ് നമ്മള്‍. എന്നാല്‍ ഈ ശബ്ദമാന്ത്രികന്റെ മനസ്സില്‍ മറ്റുചിലസിനിമ മോഹങ്ങള്‍ ഉറങ്ങിക്കിടക്കുന്ന കാര്യം ചുരുക്കം ചിലരെങ്കിലും ഇവിടെ മനസ്സിലാക്കിയിരുന്നു. നല്ല സിനിമകളോടുള്ള പൂക്കുട്ടിയടെ ആഗ്രഹം കണ്ടറിഞ്ഞ് സഹകരിയ്ക്കാനെത്തിയവരില്‍ ഒരാള്‍ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി തന്നെ. അഞ്ച് കൊല്ലം മുമ്പ് ആനന്ദിന്റെ പ്രശസ്ത നോവലായ ഗോവര്‍ദ്ധന്റെ യാത്രകള്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നതിന്റെ ജോലികള്‍ റസൂല്‍ തുടങ്ങിവച്ചിരുന്നു. എന്നാല്‍ അവസാന നിമിഷമുണ്ടായ ചില പ്രതിസന്ധികള്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറാന്‍ റസൂലിനെ പ്രേരിപ്പിച്ചു. മമ്മൂട്ടി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നെങ്കിലും ശബ്ദങ്ങളുടെ ലോകത്തേക്ക് തത്കാലത്തേക്കെങ്കിലും ശ്രദ്ധകേന്ദ്രീകരിയ്ക്കാനായിരുന്നു റസൂലിന്റെ തീരുമാനം.
ലോകത്തെ വിസ്മയിപ്പിച്ച ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടി ഇനി നിയമലോകത്തേക്ക്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം എല്‍എല്‍ബി പരീക്ഷയുടെ എല്ലാ പേപ്പറുകളും കിട്ടയതോടെയാണ് ഓസ്‌കാര്‍ പുരസ്‌കാര ജേതാവിന്റെ ചിരകാല മോഹം പൂവണിയുന്നത്. മകനെ ഒരു അഭിഭാഷകനാക്കണമെന്ന പിതാവിന്റെ ആഗ്രഹമാണ് ലേശം വൈകിയാണെങ്കിലും റസൂല്‍ സഫലീകരിച്ചിരിയ്ക്കുന്നത്. എല്‍എല്‍ബി പരീക്ഷ പാസായെന്നും പിതാവിന്റെ ആഗ്രഹം പോലെ ഉടന്‍ തന്നെ അഭിഭാഷകനാവാമെന്നും റസൂല്‍ ട്വീറ്റ് ചെയ്യുന്നു. പിതാവിന്റെ ആഗഹ്രം സഫലീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതികായകന്‍ പറയുന്നുണ്ട്.

ഇരുപത് കൊല്ലം മുമ്പ് നിയമപഠനം പാതിവഴിയില്‍ റസൂല്‍ ഉപേക്ഷിയ്ക്കുകയായിരുന്നു. രോഗബാധിതയായ അമ്മയുടെ ചികിത്സയ്ക്കായി പോയതോടെ എല്‍എല്‍ബിയുടെ അവസാന വര്‍ഷത്തെ മൂന്ന് പരീക്ഷകള്‍ അദ്ദേഹത്തിന് എഴുതാന്‍ കഴിയാതെ പോവുകയായിരുന്നു. ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷയായ ആദാമിന്റെ മകന്‍ അബുവിന്റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട് ലോസ് ആഞ്ചല്‍സിലാണ് റസൂല്‍ ഇപ്പോള്‍.






Monday 12 November 2012

NSSനെ വര്‍ഗീയ സംഘടനയെന്നു വിളിക്കാന്‍ വിഎസിന് എന്തധികാരം?

NSSനെ വര്‍ഗീയ സംഘടനയെന്നു വിളിക്കാന്‍ വിഎസിന് എന്തധികാരം?

എന്‍എസ്എസിനെ വര്‍ഗീയ സംഘടനയെന്നു വിളിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് എന്ത് അധികാരമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തങ്ങള്‍ക്കെതിരേ ധ്രുവീകരണമുണ്ടാക്കുമെന്നു സിപിഎമ്മിനു ഭയമുണ്ട്. രമേശ് ചെന്നിത്തല മന്ത്രിയാകുന്നതു നല്ലതാണെന്നും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മന്ത്രിസഭയില്‍ ചെന്നിത്തല ചേരണമെന്ന എന്‍എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ നിലപാട് അംഗീകരിക്കുമെങ്കില്‍ അതു നല്ലതാണ്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാകാം അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ അതു കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസ് മുന്‍പും ഒരു നിര്‍ദേശവും മുന്നോട്ടു വച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എം.ടി .വാസുദേവന് നായര്

എം.ടി .വാസുദേവന് നായര്


അദ്ധ്യാപകൻ, പത്രാധിപർകഥാകൃത്ത്‌നോവലിസ്റ്റ്‌തിരക്കഥാകൃത്ത്‌,സിനിമാസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻനായർ എന്ന എം.ടി.വാസുദേവൻനായർ‍(ജനനം: 1933 ജൂലൈ 15[1][2] ). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പി. എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.

ജീവചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933 ജൂലൈ 15 - ന് ജനിച്ചു. അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ നായർ, അമ്മ: അമ്മാളു അമ്മ. കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷംപാലക്കാട്‌ വിക്ടോറിയ കോളേജിൽ നിന്ന്‌ 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കഥ പറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്. പത്നി പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയാണ്. മക്കൾ: സിതാര, അശ്വതി.

സാഹിതീയം

സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
1957-ൽ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമിപുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരളസാഹിത്യഅക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തിൽ ദേശീയപുരസ്കാരം ലഭിച്ചു.
ഇതുകൂടാതെ ‘കാലം’(1970)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്),‘രണ്ടാമൂഴം’(1984-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ടു്. കടവ്‌ഒരു വടക്കൻ വീരഗാഥസദയംപരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയ അവാർഡുകൾ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ‍ ആദരിക്കുകയുണ്ടായി.

[തിരുത്തുക]കർമ്മ മണ്ഡലങ്ങൾ

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ തികഞ്ഞ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

[തിരുത്തുക]പുരസ്കാരങ്ങൾ

സാഹിത്യത്തിൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. - ക്ക്‌ 1995-ഇൽ ലഭിച്ചു. മറ്റു പുരസ്കാരങ്ങൾ.




















































എം.ടി: എഴുതിയാല്‍ തീരാത്ത വിസ്മയം

എം.ടി: എഴുതിയാല്‍ തീരാത്ത വിസ്മയം






വീട് പെണ്ണുങ്ങള്‍ക്കുള്ളതല്ളേ. നമ്മള്‍ ആണുങ്ങള്‍ക്ക് ഈ പെട്ടിപോലെ വീടിനെ ചുമന്നുനടക്കാന്‍ കഴിയുമോ...
അവന്‍, കുഞ്ഞബ്ദുള്ളയുടെ, മനസ്സില്‍ ഫക്കീര്‍ പറഞ്ഞത് കല്ലില്‍ കൊത്തിവെച്ചതുപോലെ പതിഞ്ഞിരുന്നു. വീട് ഉപേക്ഷിച്ച് പല ദേശങ്ങളിലേക്ക് പോകുമ്പോഴെല്ലാം വേരിലെ നനവായി ചില ഓര്‍മകളുണ്ടായിരുന്നു. പിന്നെയും പിന്നെയും സ്വന്തം ദേശത്തിലേക്കുതന്നെ തിരിച്ചുവരാന്‍ ഓര്‍മിപ്പിക്കുന്ന നനവുള്ള ഓര്‍മകള്‍...
സാഹിത്യം മനസ്സില്‍നിന്ന് പോകുമോ എന്ന ഭയം മനസ്സിലുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വളരെ ചെറിയ പ്രായത്തില്‍തന്നെ കഥകള്‍ പ്രസിദ്ധീകരിച്ചതു കാരണം നാട്ടില്‍ ഒരു മുതിര്‍ന്ന എഴുത്തുകാരനെപോലെ അറിയപ്പെട്ടുതുടങ്ങിയിരുന്നു. അലീഗഢിലേക്ക് പോകുമ്പോള്‍ വാക്കുകള്‍ ചേക്കേറുന്ന കൂട് ഹൃദയത്തില്‍നിന്ന് നഷ്ടപ്പെട്ടുപോകുമോ എന്ന ആധി വല്ലാതെ ബാധിച്ചപ്പോള്‍ എം.ടിയെ ചെന്നുകണ്ടു. അപ്പോള്‍ എം.ടി സമാധാനിപ്പിച്ചു:
പോകൂ. ഞാന്‍ ഇവിടെയില്ളേ. എഴുതാനുള്ള മനസ്സുണ്ടെങ്കില്‍ ഭാഷ എപ്പോഴും ഒപ്പമുണ്ടാവും. മനസ്സുണ്ടായിരിക്കുക എന്നതാണ് പ്രധാനം.
കുറച്ചുകാലം എഴുതാതിരുന്നാലും ഒരിക്കല്‍ വാക്കുകള്‍ കൂടുകെട്ടിയ മനസ്സ് അവിടെതന്നെയുണ്ടല്ളോ എന്ന ആശ്വാസമാണ് എം.ടി നല്‍കിയത്. എം.ടിക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഒരു വലിയ ആശ്ളേഷമായിരുന്നു അത്. പറയുന്നത് മറ്റാരെങ്കിലുമാണെങ്കില്‍ യാത്രപോകുന്ന ഒരാളോടുള്ള കേവലം ഉപചാരംപറച്ചിലാണ് എന്നു കരുതി എനിക്കത് ഉപേക്ഷിക്കാമായിരുന്നു.
പക്ഷേ, എം.ടിയാണ് പറയുന്നത്:
പോയി വരൂ. ഞാനിവിടെയുണ്ട്.
അങ്ങനെ ഞാന്‍ പോയി. തിരിച്ചുവരുമ്പോള്‍ എം.ടി ഇവിടെ തന്നെയുണ്ട്. ദൂരെ പോയപ്പോള്‍ എം.ടി അവിടെയുമുണ്ടായിരുന്നു. എന്‍െറ മനസ്സിന്‍െറ ഒരു കോണില്‍. എന്നെ വിട്ട് എം.ടിയോ എം.ടിയെ വിട്ട് ഞാനോ എങ്ങോട്ടും പോയില്ല. പരസ്പരം മുറിച്ചുകളയാന്‍ കഴിയാത്ത ആത്മബന്ധത്തിന്‍െറ വേരുകള്‍ ഞങ്ങള്‍ക്കിടയില്‍ പടര്‍ന്നുകിടക്കുന്നു.
എം.ടിക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായിരുന്നു പണ്ട് എഴുത്തുകാര്‍. എം.ടി സൂര്യനാണ്. ആ വെളിച്ചത്തില്‍ നമ്മുടെ സാഹിത്യം വെട്ടിത്തിളങ്ങി. എം.ടിയെ കുറിച്ച് ഒറ്റവാക്കില്‍ എനിക്ക് പറയാന്‍ തോന്നുന്ന കാര്യം ഇതാണ്: എഴുതിയാല്‍ തീരാത്ത വിസ്മയത്തിന്‍െറ പേരാണ് എം.ടി.
എം.ടി പൊതുവെ മൗനിയാണ്. പക്ഷേ, ചിരിയില്‍ ഒളിപ്പിച്ചുവെച്ച ഒരു മൗനമാണത്. വളരെ തമാശയോടെ ജീവിതത്തെ കുറിച്ച് പറയുന്ന ഒരു എം.ടിയുടെ ചിത്രം എന്‍െറ മനസ്സിലുണ്ട്. തുടയില്‍ കൈയടിച്ച് പൊട്ടിച്ചിരിക്കുന്ന എം.ടി. അങ്ങനെയുള്ള എം.ടിയെ ഞാന്‍ മാത്രമേ കണ്ടിട്ടുണ്ടാവൂ. ചിരി നിര്‍ത്താന്‍ പ്രയാസപ്പെടുന്ന പ്രിയപ്പെട്ട എം.ടി...അങ്ങനെ പൊട്ടിച്ചിരിക്കുന്ന ഒരു അപൂര്‍വചിത്രം എന്‍െറ കൈയിലുണ്ടായിരുന്നു. ചിരിക്കുമ്പോഴാണ് എം.ടിയെ കാണാന്‍ കൂടുതല്‍ രസം. ഞാനെന്തെങ്കിലും ആത്മകഥാപരമായി എഴുതുമ്പോള്‍ എം.ടി അടുത്ത ചിലരോടു പറയും:
അവനെന്തോ എഴുതുന്നുണ്ട് എന്നു കേട്ടു. എന്തൊക്കെയാണ് എഴുതിവെക്കുക എന്നാര്‍ക്കറിയാം...എന്നിട്ട് എം.ടി തലയില്‍ കൈവെച്ച് ചിരിക്കും. മുമ്പ് മാധ്യമം വാര്‍ഷികപ്പതിപ്പില്‍ വന്ന ‘പതിനാലാം രാവ്’ എന്ന കഥ വായിച്ച് എം.ടി അനുമോദിച്ചു:
നന്നായിട്ടുണ്ട്. തുടര്‍ച്ചയായി കഥകള്‍ എഴുതൂ.
നമ്മുടെ സാഹിത്യത്തെ മാറ്റിത്തീര്‍ത്ത ഒരാള്‍ എം.ടിയാണ്; പത്രാധിപര്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും. പത്രാധിപര്‍ എന്ന നിലയിലുള്ള പ്രാഥമികമായ മര്യാദകള്‍ എഴുത്തുകാരോട് കാണിച്ച   ആളായിരുന്നു എം.ടി. ഒരു മുന്‍പരിചയവുമില്ലാതിരുന്ന സക്കറിയയുടെ കഥ തന്‍െറ മേശപ്പുറത്ത് തപാലില്‍ വന്നപ്പോള്‍ എം.ടി അത് വായിച്ചു. പ്രസിദ്ധീകരിച്ചു. സക്കറിയയെ ഞാനാണ് ആളാക്കിയത് എന്ന ഭാവമൊന്നും എം.ടി പ്രകടിപ്പിച്ചില്ല. എഴുത്തുകാരും എഡിറ്ററും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണ്.   ചില എഴുത്തുകാരെ താനാണ് exposure ചെയ്തത് എന്ന് എം.ടി പിന്നീട് ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. ഒരു നല്ല രചന ആഴ്ചപ്പതിപ്പില്‍ വരുമ്പോള്‍ അതിലൂടെ exposure ചെയ്യപ്പെടുന്നത് ആ എഴുതിയ ആള്‍ മാത്രമല്ല, അത് പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പുകൂടിയാണ്. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഇടയിലുള്ള സത്യസന്ധനായ മധ്യസ്ഥനാണ് എഡിറ്റര്‍. അവര്‍ ഈഗോയുടെ തടവുകാരാവരുത്. പത്രാധിപര്‍ എന്ന നിലയില്‍ അങ്ങനെ വലിയ അന്തസ്സ് അദ്ദേഹത്തിനുണ്ട്. എഴുത്തുകാരെക്കൊണ്ടും വായനക്കാരെക്കൊണ്ടും ജീവിക്കുന്ന ആളാണ് പത്രാധിപര്‍ എന്ന ബോധം എം.ടിക്കുണ്ടായിരുന്നു. അതുകൊണ്ട്, വ്യത്യസ്തമായ ഉള്ളടക്കമുള്ള രചനകള്‍ വരുമ്പോള്‍ എം.ടി അതിയായി ആഹ്ളാദിക്കും. നല്ളൊരു സംഭവം വരുന്നുണ്ട്, എം.ടി ചിലപ്പോള്‍ പറയും, വായനക്കാര്‍ക്ക് സന്തോഷമാകും. എം.ടിയുടെ വലിയൊരു പ്രത്യേകതയായി എനിക്കു തോന്നിയത്, പത്രാധിപര്‍ എന്ന നിലയിലുള്ള അവകാശവാദങ്ങള്‍ അദ്ദേഹം എവിടെയുമെഴുതിയിട്ടില്ല. ഞാന്‍ സക്കറിയയെ കൊണ്ടുവന്നു, ഞാന്‍ പുനത്തിലിനെ കൊണ്ടുവന്നു, ഞാന്‍ അയാളെ കൊണ്ടുവന്നു, ഇയാളെ കൊണ്ടുവന്നു...അങ്ങനെ രഹസ്യമായിപോലും പറയുന്ന ആളല്ല എം.ടി. എം.ടി എം.ടിയെ കുറിച്ച് മാത്രമാണ് പറയാന്‍ ബാക്കി. ആ കഥകള്‍കൂടി എം.ടി പറയണം. നമ്മുടെ സാഹിത്യത്തിന്‍െറ വളരെ രസകരമായ എന്തെല്ലാം കഥകള്‍ എം.ടിയുടെ മനസ്സില്‍ ഉണ്ടാവും. പറയൂ, എം.ടീ, ആ കഥകള്‍. വായനക്കാര്‍ താങ്കള്‍ക്കുവേണ്ടി കാത്തിരിക്കുന്നു...
മാതൃഭൂമിയുടെ പത്രാധിപസ്ഥാനം ആദ്യമൊഴിഞ്ഞപ്പോള്‍ എന്തെങ്കിലും ഒരു ജോലി ചെയ്യണമെന്ന് എം.ടിക്കു തോന്നിയിരുന്നു. പത്രാധിപരാവുന്നതിനു മുമ്പ് കുറച്ചുകാലം അധ്യാപക വേഷം കെട്ടിയിരുന്നു. ആ വേഷം തീരെ ഇണങ്ങാത്തതുകൊണ്ടാവാം, പിന്നീട് ഒരിക്കലും അധ്യാപകനാവണമെന്ന് എം.ടി ആഗ്രഹിച്ചില്ല. പത്രാധിപസ്ഥാനം ഒഴിഞ്ഞപ്പോള്‍ പെട്ടെന്നൊരു ശൂന്യത എം.ടിയെ ബാധിച്ചു. എല്ലാ ദിവസവും മാതൃഭൂമി ഓഫിസില്‍ പോയിരിക്കുകയും പുതിയ രചനകള്‍ വായിക്കുകയും ചെയ്തിരുന്ന ഒരാള്‍ പെട്ടെന്നൊരു ദിവസം ശൂന്യമായ ചില ദിവസങ്ങളെ അഭിമുഖീകരിക്കുന്നു...ആ ശൂന്യത എം.ടിയെയും അലോസരപ്പെടുത്തി. അന്ന് എം.ടി സിനിമക്കുവേണ്ടി സ്ക്രിപ്റ്റുകള്‍ വ്യാപകമായി എഴുതിത്തുടങ്ങിയിരുന്നില്ല. ‘മുറപ്പെണ്ണ്’, ‘ഓളവും തീരവും’, ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്നിവയായിരുന്നു അതിനു മുമ്പ് എം.ടി ചെയ്ത പ്രധാന സിനിമകള്‍. പിന്നെ എക്കാലത്തെയും മികച്ച മലയാള സിനിമകളിലൊന്നായ ‘നിര്‍മാല്യ’വും. സിനിമകള്‍ക്ക് തിരക്കഥകളെഴുതിയിരുന്നെങ്കിലും സാഹിത്യകാരന്‍ എന്ന നിലയിലാണ് എം.ടിക്ക് അക്കാലത്തുള്ള പ്രശസ്തി. എങ്കിലും വരുമാനം കുറവായിരുന്നു. സിനിമയില്‍ വരുന്നതോടുകൂടിയാണ് എം.ടി ധനത്തിന്‍െറ ധന്യതകള്‍ അറിയുന്നത്. സിനിമയില്‍ വരുന്നതിന് മുമ്പ് ആത്മാവില്‍ മാത്രമായിരുന്നു ധന്യതകള്‍. ഇപ്പോഴും സര്‍ഗാത്മക സാഹിത്യകാരന്മാര്‍ കേരളത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നം എഴുതുന്നതിന് തുച്ഛമായ പ്രതിഫലമേ കിട്ടുന്നുള്ളൂ എന്നുള്ളതാണ്. മുമ്പ് എം.പി. നാരായണപിള്ള അദ്ദേഹത്തിന്‍െറ കോളത്തില്‍ എഴുതിയത് ഓര്‍മവരുന്നു. നാലഞ്ച് വയലുകള്‍ ഒറ്റക്ക് കിളച്ചുമറിക്കുന്നതിനെക്കാള്‍ വിഷമമുള്ള ജോലിയാണ് ഒരു ചെറുകഥ എഴുതുക എന്ന് പറയുന്നത്. പക്ഷേ, അതിനനുസരിച്ച കൂലി പത്രാധിപന്മാര്‍ തരില്ല...മനോഹരമായ കഥകളെഴുതിയ എം.പി. നാരായണപിള്ള കഥകള്‍ പിന്നീട് എഴുതാതിരുന്നതിന്‍െറ കാരണം അതിന്‍െറ അധ്വാനത്തിനര്‍ഹമായ പ്രതിഫലം കിട്ടുന്നില്ല എന്നതുകൊണ്ടായിരുന്നു. ഇന്നും സ്ഥിതി ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല. ഒന്നാമത് നമ്മുടെ എഡിറ്റര്‍മാര്‍ മാനേജ്മെന്‍റിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കില്ല. അതാണ് പ്രശ്നം. മാനേജ്മെന്‍റിന് എഴുത്തുകാര്‍ക്ക് കുറച്ച് പൈസ കൂടുതല്‍ കൊടുക്കുന്നതില്‍ വിരോധമൊന്നും ഉണ്ടാകാനിടയില്ല. പാവങ്ങളല്ളേ കൊടുക്കൂ...എന്നവര്‍ പറയും. പക്ഷേ, എഡിറ്റര്‍മാര്‍ ശുഷ്കാന്തി കാണിക്കില്ല.
എം.ടിയെ കുറിച്ചാണല്ളോ പറഞ്ഞുവരുന്നത്. ശൂന്യമായ ദിവസങ്ങള്‍ എങ്ങനെ തള്ളിനീക്കും എന്ന ചിന്തയില്‍ നില്‍ക്കുന്ന എം.ടിയോട് ഞാന്‍ പറഞ്ഞു: നമുക്ക് ഒരു മെഡിക്കല്‍ഷോപ്പ് തുടങ്ങാം.
എം.ടിക്കും ധാരാളം ഡോക്ടര്‍മാര്‍ സുഹൃത്തുക്കളായുണ്ട്. അവരും എം.ടിയെ പ്രോത്സാഹിപ്പിച്ചു. എം.ടിയുടെ ഉള്ളിലാകട്ടെ വ്യത്യസ്തതകള്‍ ചെയ്യാനാഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യനുണ്ട്. കച്ചവടത്തിന്‍െറ രഹസ്യങ്ങള്‍ അറിയാന്‍ എം.ടി കച്ചവടംതന്നെ ചെയ്തുകളയും. എന്നിട്ട് അതിന്‍െറ ഉള്ളുകള്ളികള്‍ പഠിക്കും. കോഴിക്കോട് ജീവിക്കുന്നതുകൊണ്ടുള്ള പ്രത്യേകതയാണത്. അങ്ങനെ ഞങ്ങളുടെയെല്ലാം നിര്‍ദേശത്തോടെ എം.ടി മെഡിക്കല്‍ഷോപ്പ് തുടങ്ങി.
തെക്കേപ്പാട്ട് മെഡിക്കല്‍സ്.
അതാണ് എം.ടി തുടങ്ങിയ മെഡിക്കല്‍ഷോപ്പിന്‍െറ പേര്. കിഴക്കെ നടക്കാവില്‍നിന്ന് എം.ടിയുടെ വീട്ടിലേക്ക് തിരിയുന്ന കൊട്ടാരംറോഡിന്‍െറ ജങ്ഷനിലാണ് തെക്കെപ്പാട്ട് മെഡിക്കല്‍സ്. അവിടെ വൈകുന്നേരം കുറച്ച് നേരം എം.ടി ഇരിക്കും. ചിലപ്പോള്‍, പ്രാക്ടീസ് കഴിഞ്ഞ് ഞാനും എം.ടിയെ സഹായിക്കാന്‍ മെഡിക്കല്‍ഷോപ്പില്‍ ഇരിക്കും. എം.ടി മരുന്നുകളൊക്കെ അങ്ങനെ തിരിച്ചും മറിച്ചും നോക്കും. ഏത് രോഗത്തിനാണ് കൂടുതല്‍ മരുന്ന് വിറ്റുപോകുന്നത് എന്നൊക്കെ പരിശോധിക്കും. ആകപ്പാടെ രസിച്ച് ഒരു ജീവിതം. പക്ഷേ, കൃത്യമായ ഒരു മാനേജ്മെന്‍റില്ലാത്തതുകൊണ്ട് തെക്കെപ്പാട്ട് മെഡിക്കല്‍സ് നഷ്ടത്തില്‍ കലാശിക്കുകയും പ്രൊപ്രൈറ്ററായ എം.ടി. വാസുദേവന്‍ നായര്‍ അത് അടച്ചുപൂട്ടുകയും ചെയ്തു. ഇതാണ് തെക്കേപ്പാട്ട് മെഡിക്കല്‍സിന്‍െറ കഥ.
കോഴിക്കോട് ആയതുകൊണ്ട് ഒരുപാട് ജീനിയസുകളോടെന്നപോലെ സാധാരണക്കാരുമായും എം.ടിക്ക് ബന്ധമുണ്ട്. കഥയുടെ പ്രമേയങ്ങള്‍ എം.ടി കണ്ടെത്തുന്നത് ഇവരിലൂടെയുള്ള സഹവാസത്തിലൂടെയാണ്. വൈക്കം മുഹമ്മദ് ബഷീറിന്‍െറ തോളില്‍ കൈയിടാവുന്ന ബന്ധം എം.ടിക്കുണ്ടായിരുന്നു. ബഷീറിനെ അത്രമേല്‍ സ്നേഹിച്ചിരുന്നു എം.ടി. ബഷീര്‍ തിരിച്ചുമതെ. നമ്മുടെ പല എഴുത്തുകാരിലും വര്‍ഗീയത ഒരു നേരിയ ആവരണംപോലെ ഉണ്ടാവും. എന്നാല്‍, എം.ടി. വാസുദേവന്‍ നായര്‍ വര്‍ഗീയത തീണ്ടാത്ത എഴുത്തുകാരനാണ്. തികഞ്ഞ മതേതരവാദിയും മനുഷ്യസ്നേഹിയും. കോഴിക്കോടിന്‍െറ പൈതൃകമാണത്. കോഴിക്കോട്ടുകാര്‍ക്ക് വര്‍ഗീയവാദികളാവാന്‍ ഒരിക്കലും കഴിയില്ല. അങ്ങനെ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പുറത്തുനിന്നുള്ള ഇടപെടല്‍കൊണ്ടായിരിക്കും.
എന്‍.പി. മുഹമ്മദാണ് എം.ടി. വാസുദേവന്‍ നായരുടെ ആത്മസുഹൃത്ത്. എം.ടിയുടെ വായനയുടെ ലോകം വിശാലമാക്കുന്നതില്‍ എന്‍.പി വലിയ പങ്കുവഹിച്ചു. ലോകസാഹിത്യത്തിലേക്കുള്ള കിളിവാതില്‍ എം.ടിക്കു മുന്നില്‍ തുറന്നുകൊടുത്തത് എന്‍.പി. മുഹമ്മദാണ്. എം.ടിയോടൊപ്പം നിഴല്‍പോലെ എം.എം. ബഷീറിനെയും കാണാം. എം.എം. ബഷീറിനെപോലെ ചിരിക്കുന്ന ഒരു നിരൂപകനെ ഞാന്‍ കണ്ടിട്ടില്ല. സിനിമയിലെ ഹാസ്യനടന്മാരുടെ ചിരിയാണ് എം.എം. ബഷീറിന്‍േറത്.
തെക്കെപ്പാട്ട് മെഡിക്കല്‍സ് പൂട്ടിയതിനുശേഷം വീണ്ടും എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എം.ടിക്കു കലശലായി. അങ്ങനെയാണ് ക്ളാസിക് പബ്ളിഷിങ് കമ്പനി തുടങ്ങുന്നത്. എഴുത്തുകാരായതുകൊണ്ട് പ്രസാധനം വിജയിപ്പിക്കാമെന്നായിരുന്നു കരുതിയത്.  സുകുമാര്‍ അഴീക്കോട്, അവന്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവരെല്ലാം ഈ ക്ളാസിക് സംരംഭത്തില്‍ പങ്കാളികളാവുകയും ഷെയര്‍ നല്‍കുകയും ചെയ്തു. എന്‍െറ ഓര്‍മ ശരിയാണെങ്കില്‍ അഴീക്കോട് മാഷും ഞാനുമാണ് കൂടുതല്‍ ഷെയര്‍ നല്‍കിയത്. ഓര്‍മ മാത്രമാണ്. ക്ളാസിക് പബ്ളിഷിങ് കമ്പനി കോഴിക്കോടിന്‍െറ കണ്ണായ സ്ഥലത്താണ് തുടങ്ങിയത്- കോര്‍ട്ട് റോഡില്‍. വളരെ പ്രശസ്തമായ പോപ്പുലര്‍ ഓട്ടോമൊബൈല്‍സിന്‍െറ ബില്‍ഡിങ്ങായിരുന്നു അത്. പോപ്പുലര്‍ ഓട്ടോമൊബൈല്‍സിന്‍െറ ഉടമസ്ഥരില്‍ ഒരാളായിരുന്ന ചാക്കുണ്ണിയുടെ ഭാര്യയുടെ പേരിലാണ് ഈ ബില്‍ഡിങ്. എന്‍െറ കൂടെ ജോലിചെയ്തിരുന്ന പീഡിയാട്രീഷന്‍ ഡോ.കോശി വര്‍ഗീസിന്‍െറ ഭാര്യ ചാക്കുണ്ണിയുടെ മകളാണ്. കോശിയോട് സംസാരിച്ചപ്പോള്‍ ഭാര്യയുടെ അമ്മയെചെന്നു കാണാനും വാടകക്കാര്യം സംസാരിക്കാനും പറഞ്ഞു. എം.ടിയും ഞങ്ങളും ചാക്കുണ്ണിയുടെ ഭാര്യയെ ചെന്നുകണ്ട് വാടക നിശ്ചയിച്ചു. ഒരു ഡെപ്പോസിറ്റ് നല്‍കി.
ക്ളാസിക് ബുക്സ് എന്നു പേരിട്ടത് എം.ടിയാണ്. ആദ്യ പുസ്തകംതന്നെ വളരെ പ്രശസ്തമായി. സുകുമാര്‍ അഴീക്കോടിന്‍െറ ‘തത്ത്വമസി’യായിരുന്നു അത്. അത് രണ്ട് പതിപ്പിറക്കി. പിന്നെ എം.ടിയും എന്‍.പി. മുഹമ്മദുംകൂടി ലോകകഥകളുടെ മലയാള തര്‍ജമകള്‍ ഇറക്കി. മറ്റൊരു പുസ്തകം പകര്‍പ്പവകാശനിയമത്തെ കുറിച്ചുള്ളതാണ്. എഴുത്തുകാര്‍ക്കുള്ള ഒരു കൈപ്പുസ്തകമായിരുന്നു അത്. പുസ്തകപ്രസാധനം, കോപ്പിറൈറ്റ്, റോയല്‍റ്റി- തുടങ്ങിയവ വിശദീകരിക്കുന്ന ആ പുസ്തകം വേണ്ടത്ര വിറ്റുപോയില്ല. എഴുത്തുകാര്‍ക്ക് വായിച്ചാല്‍ മനസ്സിലാവാത്ത ഒരു ഭാഷയിലായിരുന്നു അത് എഴുതിയത്.
പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് ബില്‍ഡിങ്ങിലെ മുകള്‍നിലയിലെ ഒരു മുറിയാണ് ക്ളാസിക്കിന്‍െറ ഓഫിസ്. ഞങ്ങള്‍ക്ക് പൊതുകാര്യസ്ഥനായി രാമന്‍ എന്നൊരു ആളുണ്ടായിരുന്നു. രാമന്‍ എം.ടിക്കും ഞങ്ങള്‍ക്കും രാവിലെയും വൈകുന്നേരവും ചായയും പരിപ്പുവടയും കൊണ്ടുവരുന്ന പണിയാണ് കൂടുതലുമെടുത്തത്. ഓഫിസിന്‍െറ പുറംവരാന്തയില്‍നിന്ന് എം.ടി തെരുവിലേക്ക് നോക്കും. എല്ലാ വൈകുന്നേരവും അഞ്ച് മണിയാകുമ്പോള്‍ റോഡ് ക്രോസ് ചെയ്യുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. ആ സ്ത്രീയുടെ നടത്തം കാണാന്‍ വേണ്ടി മാത്രം അഞ്ചുമണിക്ക് എം.ടി പുറംവരാന്തയില്‍ നില്‍ക്കും. ഒരു ദിവസം എം.ടി പറഞ്ഞു:
അബ്ദുള്ളേ, ആ സ്ത്രീയുടെ നടത്തത്തിന് ഒരു ചന്തമുണ്ട് കേട്ടോ.
ചില ദിവസങ്ങളില്‍ ആ സ്ത്രീ റോഡ് ക്രോസ് ചെയ്തില്ല. അന്ന് എം.ടി ചായയും പരിപ്പുവടയും കഴിക്കാതെ നിരാശനായി നിന്നു.
ക്ളാസിക് ബുക്സ് മികച്ച ടൈറ്റിലുകള്‍ ഇറക്കിയെങ്കിലും അച്ചടിച്ചെലവും വാടകയുമൊന്നും ഒത്തുപോവുന്നില്ല. പുസ്തകം അച്ചടിച്ചാല്‍ മാത്രം പോരാ, അത് വായനക്കാരുടെ കൈയിലെത്താനുള്ള വില്‍പനകേന്ദ്രങ്ങളുണ്ടാവണം. ഇല്ളെങ്കില്‍, അത് അനാവശ്യവസ്തുവായി ഗോഡൗണില്‍ കെട്ടിക്കിടക്കും. കുറച്ച് കഴിയുമ്പോള്‍ എലികളായിരിക്കും വായനക്കാര്‍. വാടകയും മറ്റും പോക്കറ്റില്‍നിന്ന് എടുത്തുകൊടുക്കേണ്ട അവസ്ഥ വന്നപ്പോള്‍ എം.ടി പറഞ്ഞു:
നമുക്ക് രാമനുണ്ടല്ളോ. ഒരു ഫോട്ടോസ്റ്റാറ്റ് മെഷിന്‍ വാങ്ങാം. അങ്ങനെ വട്ടച്ചെലവുകള്‍ക്കുള്ള കാശ് കണ്ടെത്താം.
ഒരു ഫോട്ടോസ്റ്റാറ്റ് മെഷിന്‍ വാങ്ങി. അന്ന് ഫോട്ടോസ്റ്റാറ്റ് മെഷിന് പത്തായത്തിന്‍െറ വലുപ്പമുണ്ട്. മണലൊക്കെ ഒരു അരിപ്പയിലിട്ട് അരിച്ചെടുക്കുന്നതുപോലെയുള്ള ഒരു മെഷിന്‍. പിന്നെ അതുമായി ബന്ധപ്പെട്ട തലവേദനകളായി. ആ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ എം.ടിയുടെ ഉറക്കംകെടുത്താന്‍ തുടങ്ങി. എല്ലാ ദിവസവും എന്തെങ്കിലും തകരാറുമായി രാമന്‍ എം.ടിയെ സമീപിക്കും. ഫോട്ടോസ്റ്റാറ്റ് മെഷിന്‍ കമ്പനിക്കാരോട് എം.ടി സംസാരിക്കും. കുറെ ആഴ്ചകള്‍ എം.ടി അതുമാത്രം ചെയ്തു. ഫോട്ടോസ്റ്റാറ്റ് യന്ത്രത്തിന്‍െറ കാര്യങ്ങളൊക്കെ പഠിച്ചപ്പോള്‍ എം.ടി അതുപേക്ഷിച്ചു. പിന്നെപ്പിന്നെ അഴീക്കോട് മാഷും എം.എം. ബഷീറും ഞാനും എം.ടിയുമൊക്കെ ക്ളാസിക്കെന്ന് കേള്‍ക്കുമ്പോള്‍ ബേജാറാവാന്‍ തുടങ്ങി. ആരുടെ പോക്കറ്റില്‍നിന്നാണ് പണമെടുക്കേണ്ടത് എന്ന ബേജാറ്. പാവം അഴീക്കോട് മാഷിന് ആ നിലയില്‍ കുറെ കാശ് നഷ്ടപ്പെട്ടിട്ടുണ്ട്; എനിക്കും.
ഇതില്‍നിന്ന് പഠിക്കാവുന്ന കാര്യം: എഴുത്തുകാര്‍ക്ക് ബിസിനസ് ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് പ്രസാധകരാവാനും സാധിക്കില്ല. എഴുത്തുകാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലി എഴുതുക മാത്രമാണ്. എഴുതി ജയിക്കാം, റോയല്‍റ്റി കൂടുതല്‍ വാങ്ങാം. പക്ഷേ, സ്വന്തം പുസ്തകങ്ങള്‍ അവനവന്‍തന്നെ അച്ചടിച്ചുവിറ്റാല്‍ അത് നടക്കില്ല. പ്രസാധനം വേറൊരു കലയാണ്. ബിസിനസ് ഓറിയന്‍റഡ് ആര്‍ട്ട് ആണ് പ്രസാധനം. അതിന്‍െറ ആചാര്യന്‍ ഡി.സി കിഴക്കെമുറിയായിരുന്നു. ഇപ്പോള്‍ രവി ഡി.സിയും.
എം.ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവന്‍, കുഞ്ഞബ്ദുള്ളക്ക്, പഴയ കോഴിക്കോടന്‍ സായാഹ്നങ്ങള്‍ ഓര്‍മവരുന്നു. വടകരയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള നിരന്തര യാത്രകള്‍. എം.ടിയോടൊപ്പമുള്ള ഇരിപ്പുകള്‍, നടപ്പുകള്‍. എം.ടി എഴുതിയതൊക്കെ മനോഹരമായിരുന്നു. നിലാവ് നാണമില്ലാത്ത തേവിടിശ്ശിയെപ്പോലെ ജാലകത്തില്‍നിന്നു ചിരിച്ചു...എന്ന് എഴുതാന്‍ എം.ടിക്കു മാത്രമേ കഴിയൂ. എം.ടിയുടെ ‘ശത്രു’ എന്ന കഥയിലാണ് ഈ വരി. ‘ശത്രു’ ഒരു ജയില്‍സന്ദര്‍ശനത്തിന്‍െറ ഓര്‍മയാണ്. മുമ്പ് കോഴിക്കോട് വളരെ പ്രമാദമായ ഒരു കൊലപാതകം നടന്നിരുന്നു- മുല്ലവീട്ടില്‍ അബ്ദുറഹ്മാന്‍ കൊലക്കേസ്. കോഴിക്കോട് വീറ്റ് ഹൗസില്‍ ശീട്ട്കളിച്ചുകൊണ്ടിരുന്ന മുല്ലവീട്ടില്‍ അബ്ദുറഹ്മാനെ സുഹൃത്ത് സ്രാങ്ക് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുല്ലവീട്ടില്‍ അബ്ദുറഹ്മാന്‍ വലിയൊരു മുതലാളിയും കമ്യൂണിസ്റ്റുകാരനും സഹൃദയനുമായിരുന്നു. ദയാലുവായ മനുഷ്യന്‍. കോഴിക്കോട്ടെ പല സാംസ്കാരിക സംരംഭങ്ങള്‍ക്കും അകമഴിഞ്ഞ് സഹായിച്ച ആള്‍. സ്വന്തമായി കാറുണ്ടായിരുന്ന അദ്ദേഹത്തിനോടൊപ്പം ഇ.എം.എസുപോലും യാത്ര ചെയ്തിരുന്നു. വൈക്കം മുഹമ്മദ് ബഷീറും എം.ടിയും വി. അബ്ദുള്ളയും അടങ്ങുന്ന പഴയ കോഴിക്കോടന്‍ കൂട്ടായ്മകളില്‍ തലയെടുപ്പുള്ള സാന്നിധ്യമായിരുന്നു മുല്ലവീട്ടില്‍ അബ്ദുറഹ്മാന്‍േറത്. അവര്‍ വീറ്റ്ഹൗസില്‍ എപ്പോഴും ഒത്തുചേര്‍ന്നു. ദല്‍ഹിയിലെ ഇന്ത്യാ ഇന്‍റര്‍നാഷനല്‍ ക്ളബില്‍ പ്രവേശനം കിട്ടുന്നതുപോലെയാണ് അക്കാലത്ത് വീറ്റ് ഹൗസില്‍ പ്രവേശിച്ച എഴുത്തുകാര്‍ക്ക് തോന്നിയത്. ഇന്ത്യാ ഇന്‍റര്‍നാഷനല്‍ ക്ളബില്‍ എഴുത്തുകാര്‍ക്കും ചിത്രകാരന്മാര്‍ക്കും ശില്‍പികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമൊക്കെയാണ് പ്രവേശനം. എം.പിമാര്‍ക്കുപോലും അവിടെ പ്രവേശനം കിട്ടില്ല. കുല്‍ദീപ് നയ്യാരും എം.എഫ്. ഹുസൈനും സിഗരറ്റ് വലിച്ച്, അല്‍പം മദ്യം നുകര്‍ന്ന് ഇന്ത്യാ ഇന്‍റര്‍നാഷനല്‍ ക്ളബിന്‍െറ ലോബിയിലിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മലയാളികളായി അവിടെ പ്രവേശനം കിട്ടിയവര്‍ ഒ.വി. വിജയന്‍, ഓംചേരി, വി.കെ. മാധവന്‍കുട്ടി എന്നിവര്‍ മാത്രമാണ്. വി.കെ. മാധവന്‍കുട്ടിയോടൊപ്പമാണ് ഞാന്‍ അവിടെ ചെന്നത്. വീറ്റ്ഹൗസ് പട്ടത്തുവിള, തിക്കോടിയന്‍, എന്‍.പി, എം.ടി, ദേവന്‍, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവരുടെയൊക്കെ വിഹാരകേന്ദ്രമായിരുന്നു. അവര്‍ക്കിടയില്‍ മുല്ലവീട്ടില്‍ അബ്ദുറഹ്മാന്‍ അതിപ്രതാപവാനായി ഇരിക്കും. ഒരു ദിവസം ശീട്ടുകളിച്ചുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഏതോ പ്രകോപനത്തില്‍ സ്രാങ്ക് അബ്ദുറഹ്മാനെ വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട്, സ്രാങ്കിനെ വധശിക്ഷക്ക് വിധിച്ചു. സ്രാങ്കും ഇവരുടെയെല്ലാവരുടെയും സുഹൃത്തായിരുന്നു. വലിയ കൂസലില്ലായ്മ സ്രാങ്കിന്‍െറ പ്രത്യേകതയായിരുന്നു. സ്രാങ്കിനെക്കുറിച്ചുള്ള ഒരു കഥകേട്ടിരുന്നു. വധശിക്ഷ നടപ്പിലാക്കുന്നതിന്‍െറ തലേന്നാള്‍ എന്താണ് അന്ത്യാഭിലാഷം എന്നു ചോദിച്ചപ്പോള്‍ സ്രാങ്ക് പറഞ്ഞത്രെ, കോഴിബിരിയാണി കഴിക്കണം! വധശിക്ഷക്ക് വിധിക്കപ്പെട്ട സ്രാങ്കിനെ എം.ടി. വാസുദേവന്‍ നായര്‍ സന്ദര്‍ശിച്ചതാണ് ‘ശത്രു’ എന്ന കഥയുടെ പ്രമേയം.
എം.ടി. വാസുദേവന്‍ നായര്‍ അങ്ങനെയാണ്, സന്തോഷത്തിലും ആപത്തിലും ആത്മമിത്രങ്ങളോടൊപ്പമുണ്ടാവും. ഞാന്‍ ഇവിടെയുണ്ട് എന്ന ആശ്വാസം എപ്പോഴും നല്‍കും...അവന്‍, കുഞ്ഞബ്ദുള്ള, ‘ശത്രു’ എന്ന കഥയിലെ ഒരു ഭാഗം ഓര്‍ക്കുകയാണ്:
വാക്കുകളുടെ സമ്പത്തില്‍ എന്നും അഹങ്കരിച്ചിരുന്ന അയാള്‍ അവസാനമായി എന്തെങ്കിലും പറയാന്‍വേണ്ടി വെമ്പലോടെ തപ്പിത്തടഞ്ഞു. എന്നിട്ട് നിസ്സഹായതയോടെ പിറുപിറുത്തു:
മൂപ്പാ, ധൈര്യമായിരിക്കൂ.
സാവധാനത്തില്‍ കൈ പിന്‍വലിച്ചപ്പോള്‍, മൂപ്പന്‍ സ്വന്തം കൈപ്പത്തി ഒരു നിമിഷം നെറ്റിയില്‍ അമര്‍ത്തിക്കൊണ്ട് പറഞ്ഞു: സലാം എല്ലാവരോടും.
അപ്പോള്‍ ആദ്യമായി വാക്കുകളില്‍ ഇടര്‍ച്ചയും തൊണ്ടയില്‍ ഒതുക്കിനിര്‍ത്താനാവാത്ത കലമ്പുന്ന തേങ്ങലുകളുടെ സ്വരവും കേട്ടു.
ജയിലറെ കാത്തുനില്‍ക്കാതെ അയാള്‍ വരാന്തയില്‍നിന്ന് മുറ്റത്തേക്കിറങ്ങി. ഇരുമ്പഴികള്‍ക്കുപിന്നില്‍ സലാം പറയുന്ന മനുഷ്യശബ്ദങ്ങള്‍.
ഞാനാരുമല്ല. സ്വാതന്ത്ര്യംവിധിക്കാന്‍ കരുത്തുള്ള മഹാനായ സന്ദര്‍ശകനല്ല.
ജീവിതത്തെകുറിച്ച് ഹൈഡഗര്‍ എന്ന ചിന്തകന്‍ പറഞ്ഞത് അവന്‍, കുഞ്ഞബ്ദുള്ള, എപ്പോഴും ഓര്‍ക്കാറുണ്ട്.
നമുക്ക് ഓരോരുത്തര്‍ക്കും ഓരോ ജീവിതം നല്‍കപ്പെട്ടിരിക്കുന്നു. ഒരാള്‍ക്ക് മറ്റൊരാള്‍ ആവാന്‍ കഴിയാത്തവിധം വ്യത്യസ്തവും മൗലികവുമായ ജീവിതം.
ജീവിതത്തിന്‍െറ തടവുകാരാണ് നമ്മള്‍. ചിലര്‍ ആ തടവു ഭേദിച്ച് മറ്റൊരു ആകാശവും മറ്റൊരു കടലും മറ്റൊരു കരയും തേടി യാത്ര ചെയ്യും. ഉയരത്തില്‍, വിദൂരദേശങ്ങളില്‍...

Tuesday 6 November 2012

പിണറായി വിജയന്‍

പിണറായി വിജയന്‍
പിണറായി വിജയന്‍



പിണറായി വിജയന്‍

1944 മാര്‍ച്ച്‌ 21ന്‌ ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായാണ്‌ പിണറായി വിജയന്‍ ജനിച്ചത്‌. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലാണ്‌ ബാല്യവും കൗമാരവും പിന്നിട്ടത്‌. പിണറായി യുപി സ്‌കൂളിലും, പെരളശ്ശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസം. പിന്നീട്‌ ഒരു വര്‍ഷം നെയ്‌ത്തു തൊഴിലാളിയായി ജോലി ചെയ്‌തു. തുടര്‍ന്നാണ്‌ പ്രീയൂണിവേഴ്‌സിറ്റിക്ക്‌ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍  ചേരുന്നത്‌. ബ്രണ്ണന്‍ കോളേജില്‍ തന്നെ ബിരുദപഠനം നടത്തി. നിരവധി സമരങ്ങളിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനത്തെ നയിച്ചു. കെ.എസ്‌.എഫി ന്റെ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളിലും കെ.എസ്‌.വൈ.എഫിന്റെ സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിച്ചു. സംഘടനയെ നക്‌സലൈറ്റുകളുടെ പിടിയില്‍ നിന്ന്‌ മുക്തമാക്കുന്നതില്‍ നിര്‍ണായക പങ്കാണ്‌ വഹിച്ചത്‌. ഇരുപത്തിനാലാം വയസ്സില്‍ സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

1996ല്‍ കേരളത്തിന്റെ സഹകരണ - വൈദ്യുതി മന്ത്രിയായ കാലത്ത്‌ പിണറായിയുടെ കര്‍മശേഷിയെന്തെന്ന്‌ നാടറിഞ്ഞു. വൈദ്യുതോല്‍പ്പാദനത്തിലും വിതരണത്തിലും കാല്‍ നൂറ്റാണ്ടു കൊണ്ട്‌ കേരളത്തില്‍ സൃഷ്ടിക്കാനാവാത്ത നേട്ടം രണ്ടരവര്‍ഷം കൊണ്ട്‌ നേടി എടുത്തു. സഹകരണമേഖലയിലും സജീവമായ ഇടപെടല്‍ പിണറായി നടത്തി. 1998ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന്‌ മന്ത്രിസ്ഥാനം വിട്ട്‌ പാര്‍ടി സെക്രട്ടറിയായി. കല്‍ക്കട്ടയില്‍ നടന്ന പതിനാറാം പാര്‍ടി കോണ്‍ഗ്രസിലൂടെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്‌ ബ്യൂറോയിലും അംഗമായി.

ഒന്നരവര്‍ഷക്കാലം ജയില്‍വാസം അനുഭവിച്ചു. ഭീകരമായ മര്‍ദ്ദനങ്ങള്‍ സഖാവിന്‌ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്‌. അതിലൊന്നാണ്‌ 1970ല്‍ ഇരുപത്താറാം വയസ്സില്‍ നിയമസഭാംഗമായ പിണറായി വിജയന്‍ അടിയന്തരാവസ്ഥയുടെ ഭീകരരാത്രികളില്‍ പൊലീസില്‍ നിന്ന്‌ ഏറ്റുവാങ്ങേണ്ടി വന്നത്‌. അന്യായമായി പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത പിണറായിയെ ലോക്കപ്പില്‍ വെച്ച്‌ പൊലീസുകാര്‍ മാറിമാറി മര്‍ദിച്ചു. പൈശാചികമായ മൂന്നാം മുറകള്‍ക്ക്‌ വിധേയനായപ്പോഴും നിശ്‌ചദാര്‍ഢ്യത്തോടെ നേരിട്ടു. ക്രൂരമര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്‍ട്ട്‌ ഉയര്‍ത്തിപ്പിടിച്ചാണ്‌ പിണറായി പിന്നീട്‌ നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിച്ചത്‌. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്‌. നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ്‌ കാഴ്‌ചവെച്ചത്‌.

എതിരാളികള്‍ പലവട്ടം പിണറായിയുടെ ജീവനപഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. കേരളത്തില്‍ ഏറ്റവും ഗുരുതരമായ ഭീഷണിനേരിടുന്ന രാഷ്‌ട്രീയ നേതാവെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയപ്പോള്‍ വിനയപൂര്‍വം പിണറായി അത്‌ നിരസിച്ചു. സി.പി.ഐ (എം) ചന്ദിഗഢ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ കഴിഞ്ഞ്‌ നാട്ടിലേക്കുതിരിച്ച പിണറായിയെ തീവണ്ടിയില്‍ വെടിവെച്ചു കൊല്ലാന്‍ രാഷ്‌ട്രീയ എതിരാളികള്‍ വാടകക്കൊലയാളികളെ അയച്ചു. അവസാന നിമിഷം പിണറായി യാത്ര മാറ്റിയതിനാല്‍ കൊലയാളിസംഘത്തിന്‍െറ വെടി ഇ. പി. ജയരാജനാണ്‌ കൊണ്ടത്‌.

1967ല്‍ സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞ കാലത്ത്‌ കലുഷിതമായ തലശ്ശേരിയില്‍ സി.പി.ഐ (എം) മണ്ഡലം സെക്രട്ടറിയാവാന്‍ നിയോഗിക്കപ്പെട്ടത്‌ വെറും ഇരുപത്തിമൂന്നാം വയസ്സില്‍. ജനസംഘവും ആര്‍.എസ്‌.എസ്സും സി.പി.ഐ (എം)നെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കാലം. ദിനേശ്‌ ബീഡിയെ തകര്‍ക്കാന്‍ കര്‍ണാട കയില്‍ നിന്ന്‌ മാംഗ്ലൂര്‍ ഗണേഷ്‌ ബീഡിക്കമ്പനി മുതലാളിമാര്‍ ഇറക്കുമതി ചെയ്‌ത ക്രിമിനലുകള്‍ സൃഷ്ടിച്ച ഭീകരതയില്‍ ഈ പ്രദേശം കിടിലം കൊണ്ടു. ദിനേശ്‌ സഹകരണസംഘത്തെ തകര്‍ക്കാനിറങ്ങിയ ക്രിമിനലുകള്‍ക്ക്‌ എതിരെ പ്രതിരോധം ഉയര്‍ത്തുന്നതിലും സഖാവ്‌ മുന്‍പന്തിയില്‍ നിന്നു. കേരള രാഷ്‌ട്രീയ ചരിത്രത്തിലെ കാമ്പയിന്‍ പ്രവര്‍ത്തന രംഗത്ത്‌ തിളങ്ങി നില്‍ക്കുന്ന രണ്ട്‌ മാര്‍ച്ചുകളാണ്‌ കേരള മാര്‍ച്ചും നവകേരള മാര്‍ച്ചും ഈ രണ്ട്‌ മുന്നേറ്റങ്ങളേയും നയിച്ചത്‌ പിണറായി വിജയനായിരുന്നു.  1998 മുതല്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായി പാര്‍ടിയെ നയിക്കുന്നു.

Monday 5 November 2012

വടക്കേ കൂട്ടാല നാരായണന്‍കുട്ടി

ജനുവരി 25 - വടക്കേ കൂട്ടാല നാരായണന്‍കുട്ടി എന്ന വികെഎന്‍ എന്ന മലയാളത്തിലെ മഹാനായ എഴുത്തുകാരന്റെ ഓര്‍മ്മദിനം.



മദിരാശിയില്‍ ഇന്ത്യാ ടുഡേയില്‍ പണിയെടുത്തിരുന്ന കാലത്ത് വി.കെ.എന്നിനെ കാണാന്‍ പോയി. 'അതികായനഗസ്ത്യന്‍' എന്ന പേരില്‍ ഒരു തൂലികാചിത്രം കാച്ചി.
ഏതാനും മാസങ്ങള്‍ക്കുശേഷം കാസര്‍കോട്ടെ കലാക്ഷേത്രം എന്ന പ്രസാധനശാലയ്ക്കുവേണ്ടി കാവി എന്ന നോവല്‍ ചോദിക്കാന്‍ പോയി. കൂടെ വി.കെ.എന്നിന്റെയും എന്റെയും സുഹൃത്തായ കെ.സി.നാരായണനും, പ്രസാധകന്‍ കൂടിയായ സുഹൃത്ത് ജി.ബി.വത്സനും.
''തമ്പുരാനല്ലേ?'' എന്നെ ഉഴിഞ്ഞ് ചോദിച്ചു.
''അതെ.'' ഞാന്‍ തലകുലുക്കി.
പുസ്തകം തന്നു. സുഹൃത്ത് പറഞ്ഞുറപ്പിച്ച അയ്യായിരം രൂപ ചെക്കെഴുതാന്‍ ഒപ്പിടുമ്പോള്‍ ജനറാള്‍ പറഞ്ഞു: ''അയ്യാരത്തി അറുപത്തിയഞ്ചുരൂപ. അറുപത്തിയഞ്ച് രൂപ കളക്ഷന്‍ ചാര്‍ജ്.''
വൈകിട്ട് തിരുവില്വാമലയില്‍ വില്വാദ്രിനാഥനെ വണങ്ങാന്‍ പടികയറുമ്പോള്‍ സുഹൃത്ത് ചോദിച്ചു: ''നീയാര്? തമ്പുരാനോ?''
''എന്നെ ഒന്നു തോണ്ടിയതാണ്. ഇന്ത്യാ ടുഡേയില്‍ തര്‍ജ്ജമപ്പണിയല്ലേ? അതുകൊണ്ട് തമ്പുരാന്‍.''

* * *
ഇന്ത്യാ ടുഡേയില്‍ പണിയെടുത്തിരുന്ന കാലത്ത് അവിടേയ്ക്ക് ഒരു കത്ത്. ''വിശേഷാല്‍ പ്രതി ഇറങ്ങിയെന്നു കേട്ടു. ആ പ്രതി ഈ പ്രതിക്ക് ഒന്നയക്കുമോ?''

* * *

തിക്കോടിയന്‍. കോഴിക്കോട് ഒന്ന്, ഏറിയാല്‍ രണ്ട് എന്നു വിലാസം വച്ചതുപോലെ ഒന്ന് എനിക്കും. പേരിനും വീട്ടുപേരിനും കീഴെ കാസര്‍കോട്. (മംഗലാപുരത്തിനു സമീപം).

* * *

വി.കെ.എന്‍. 'മദാമ്മ' എന്നുവിളിച്ചിരുന്ന ഒരു സാഹിത്യനിരൂപകന് കവിയായ തന്റെ അപ്പനോടുള്ള 'ഭയഭക്തിസംഭ്രമാദര'ങ്ങളെ കളിയാക്കി, സംഭാഷണത്തിനിടെ ഒരു തിരിവ്. ''അവന്റെ അപ്പനാണ് അപ്പന്‍! കെ.പി. അപ്പനും എം.പി. അപ്പനുമൊന്നും അപ്പനല്ല.''

* * *

മഹാകവി പി.കുഞ്ഞിരാമന്‍ നായരെക്കുറിച്ച് ചോദിച്ചു. തിരുവില്വാമലയില്‍ അസാരം കാലം പാര്‍ത്ത മറ്റൊരതികായനായിരുന്നല്ലോ.
''ഒരോണത്തിന് ഇവിടെ വന്ന്. ഊണുകഴിക്കാതെ കഞ്ഞികുടിച്ചുപോയ ആളാണ്.
''മാണിക്യമണിയാമുണ്ണി-
ക്കണ്ണന്നേലസുകെട്ടുവാന്‍
പൊന്നുകൊണ്ടു തുലാഭാരം
തൂക്കുന്നു പുലര്‍വേളകള്‍'' എന്ന വരികള്‍ ഈ പടിക്കല്‍ വച്ചെഴുതിയതാണ്.''
''ബീഡി തിരിച്ചേ വലിക്കൂ. ചിലപ്പോള്‍ തീപ്പെട്ടിക്കൊള്ളി വലിച്ച് ബീഡി വലിച്ചെറിയും.''

* * *

മഹാകവി എഴുതി: വി.കെ.എന്‍. മലഞ്ചരുവിലെ ചന്ദനമരം. പുഞ്ചിരി പ്പൂവറുതിയറിയാത്ത ജീവിതം പതയുന്ന സാഹിത്യലഹരിയായി മാറിയ മാറ്റിയ വി.കെ.എന്‍... ഹാസ്യസാഹിത്യം കൂട്ടിയ മോഹിനിയാട്ടത്തിലെ രസികനായ ആ നട്ടുവന്‍ മുഖത്ത് ഒരു പനിനീര്‍പ്പൂ നോട്ടമെറിഞ്ഞു.
''ജനറല്‍ ചാത്തന്‍സ്, ഓണസ്‌പെഷ്യലുകള്‍ക്ക് കഥകള്‍ അയച്ചോ?''
''മിക്കതിനും അയച്ചു. കവി ചാത്തന്‍സോ?''
(കവിയുടെ കാല്പാടുകള്‍)

* * *

വി.കെ.എന്‍ ചരിതത്തില്‍ കേട്ട കഥകളില്‍, ഇട്ടൂപ്പ് മുതലാളിയുടെ ഒറിജിനലുമായി ബന്ധപ്പെട്ടതാണ് ഏറ്റവും വിസ്മയിപ്പിച്ചത്.
തൃശൂര്‍ പൂരത്തിന് ഒന്നു കൂടാമെന്ന് കറന്റ് തോമ എന്ന ഇട്ടൂപ്പ് മുതലാളി പയ്യന്‍സിനെ വിളിച്ച് പറയുന്നു. ഇന്നയിടത്ത് ഇത്ര മണിക്ക് കാത്തു നില്ക്കാമെന്നും.
പയ്യന്‍സ് എത്തുമ്പോള്‍ വൈകി. കാത്തു നില്‍ക്കാമെന്നു പറഞ്ഞ ഇടത്ത് തോമ ഇല്ല. തിരക്കു കാരണം ശരണവും ഇല്ല. ചുറ്റിലും ഒരു ഹോംസിയന്‍ നീരിക്ഷണം നടത്തുന്നു. ദാ, ഒരു പയ്യന്‍ 24 സോഡ ഉള്ള ഒരു പെട്ടിയും ചുമന്ന് പോകുന്നു. അവനു പിന്നാലെ കൂടുന്നു. പല വളവുകള്‍. പല തിരിവുകള്‍. അവസാനം ഒരു ലോഡ്ജിലേയ്ക്കുള്ള പടവുകള്‍ കയറി മൂന്നാം നിലയിലേയ്ക്ക്.
കൊച്ചുപയ്യന്‍ വാതിലില്‍ മുട്ടുന്നു.
തോമ വാതില്‍ തുറക്കുന്നു.
പയ്യന്റെ പിന്നില്‍ സാക്ഷാല്‍ പയ്യന്‍സ്.

* * *

മറ്റൊന്ന്.
രണ്ടു സാഹിത്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കാനായി രുദ്രന്റെ സവിധത്തില്‍.
സുകുമാര്‍ അഴീക്കോടിനെ കാണൂ, വി.കെ.എന്‍ പറയുന്നു:
''ആള്‍ തൃശ്ശൂര് വന്ന് താമസിക്കുന്നത് തന്നെ രണ്ട് ഭാഗത്തേക്കും പ്രസംഗിക്കാന്‍ പോകാന്‍ സൗകര്യത്തിനു വേണ്ടിയാണ്.''
''അദ്ദേഹത്തിന് ഒഴിവില്ല സര്‍,''
''ലീലാവതി?''
''ഒഴിവില്ല.''
''എം.കെ. സാനു?''
''ഒഴിവില്ല.''
''എന്നാല്‍ ഞാനൊരു വഴി കണ്ടിട്ടുണ്ട്.''
സാഹിത്യപ്രവര്‍ത്തകരുടെ മുഖം 'എലട്രിബള്‍ബ്' പോലെ തെളിയുന്നു.
അവരെ വീട്ടിന്റെ പിന്നില്‍ കൊണ്ടുചെന്ന് വഴിയല്ലാത്ത ഒരു വഴി കാണിച്ചു പറയുന്നു.
''ദാ, ഈ വഴി നേരെ പോയ്‌ക്കോ.''

* * *

''തോറ്റ ചരിത്രം കേട്ടിട്ടില്ല...''-കേട്ടവ:
ഫുട്ബാള്‍ കളിയെഴുതിയ വിംസി 'പന്ത് ഗോള്‍പോസ്റ്റിലേക്ക് ചെത്തിയിട്ടപ്പോള്‍' എന്നെ തോല്പിക്കാനാണോ ഭാവം? എന്നായി.
തനിക്കു പ്രിയപ്പെട്ട എഴുത്തുകാരന്റെ മുന്നിലും ഒരിക്കല്‍ തോറ്റത്രേ. ഒ.വി.വിജയന്റെ ഹസ്തരേഖ നോക്കി ചന്ദ്രസൂര്യമണ്ഡലങ്ങളെ പഠിച്ച് ഒരിക്കല്‍ ബിര്‍ള അവാര്‍ഡ് കിട്ടാന്‍പോകുന്നു, കട്ടായം, എന്ന് പണ്ഡിതര്‍ പറഞ്ഞു.
''എത്രയാണ് തുക?'' ഒ.വി. വിജയന്‍.
''രണ്ടുലക്ഷം.''
''അവാര്‍ഡ് ഉറപ്പാണോ?''
''ഉറപ്പ്.''
''ഡോണ്‍ട് ജോക്ക്, വി.കെ.എന്‍.''
''കളിയല്ല. കാര്യം''-വി.കെ.എന്‍. വിശദാംശങ്ങളിലേക്കു കടന്നു.
''ഈഫ് യു ആര്‍ ദാറ്റ് ഷുവര്‍, വൈ കാണ്ട് ഐ ആസ്‌ക് വണ്‍ ലാക് ഏസ് അഡ്വാന്‍സ്? ദ റെസ്റ്റ് കാന്‍ ബി സെറ്റില്‍ഡ്.''
ചാത്തന്‍സ് പാളീസായി.
പ്രശസ്ത പത്രപ്രവര്‍ത്തകനായ കെ. ജയചന്ദ്രനുമായി ബന്ധപ്പെട്ട് മറ്റൊരു കഥ. പത്രമാധ്യമങ്ങളുടെ കാലം കഴിഞ്ഞെന്നും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ അരങ്ങുവാഴുമെന്നും വി.

വി.ടി. ഭട്ടതിരിപ്പാട്


വി.ടി. ഭട്ടതിരിപ്പാട്



കേരളത്തിലെ പ്രശസ്തനായ സാമൂഹിക നവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്. ഇംഗ്ലീഷ്:V. T. Bhattathiripad1896-ല്‍അങ്കമാലിക്കടുത്തുള്ള കിടങ്ങൂര്‍ ഗ്രാമത്തില്‍ വി.ടി.യുടെ അമ്മാത്തായ കൈപ്പിള്ളിമനയില്‍ ജനിച്ചു [1]. മരണം - 1982. യഥാര്‍ത്ഥപേര് വെള്ളിത്തുരുത്തി താഴത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം പഴയ വിഗ്രഹങ്ങള്‍ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുകയാണ് സാമുദായികമായി ചെയ്തിരിക്കുന്നത്.


പശ്ചാത്തലം

കേരളബ്രാഹ്മണരായ നമ്പൂതിരിമാര്‍ കേരളത്തിലെ അധിനിവേശക്കാരാണ് എന്നാണ് ചരിത്രം വിവരിക്കുന്നത്. ഇങ്ങനെ കുടിയേറ്റക്കാരായി വന്ന നമ്പൂതിരിമാര്‍ വളരെ താമസിയാതെ അവരുടെ വിദ്യ, വേദജ്ഞാനംആയുര്‍വേദജ്ഞാനം മുതലാവ ഉപയോഗിച്ച് സമൂഹത്തിന്റെ മട്ടുപ്പാവില്‍ വാണരുളുന്ന് ഭൂദേവന്മാരായിത്തീര്‍ന്നു. വേദജ്ഞരായ അവര്‍ക്ക് അന്നത്തെ ദ്രാവിഡരാജാക്കന്മാര്‍ നല്‍കി വന്ന അകമഴിഞ്ഞ സഹായം നിമിത്തം കോയിലധികാരികളായും ക്രമേണ രാജവംശം തന്നെ നിര്‍ണ്ണയിക്കുന്ന ക്രമത്തിലേക്കും ഉയര്‍ന്നു. രാജാക്കന്മാര്‍ക്ക് വരെ പിഴ വിധിക്കുന്ന നിലയിലേയ്ക്ക് അവരുടെ അധികാരം വളര്‍ന്നു. ഇങ്ങനെ സര്‍വ്വാധിപത്യം സിദ്ധിച്ച ഒരു വര്‍ഗ്ഗത്തേയോ, വംശത്തേയോ ലോകത്തിന്റെ മറ്റൊരിടത്തും കാണുക സാധ്യമല്ല എന്നാണ് പി.കെ ബാലകൃഷ്ണന്‍ അവകാശപ്പെടുന്നത്. [3] ഭൂദേവസ്ഥാനം എന്ന് ഋഗ്വേദകാലം മുതല്‍ ബ്രാഹ്മണര്‍ വിഭാഅവനം ചെയ്ത സവിശേഷത അതിന്റെ പൂര്‍ണ്ണരൂപത്തില്‍ സാക്ഷാത്കരിക്കപ്പെടാന്‍ കേരളത്തില്‍ ഇടയായി.
ഇവര്‍ സമൂഹത്തിലെ പരമാധികാരം കൈയ്യാളിയിരുന്നെങ്കിലും അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുകയുണ്ടായില്ല. നമ്പൂതിരിമാര്‍തന്നെ വികസിപ്പിച്ചെടുത്ത സവിശേഷ ആചാരങ്ങള്‍ ആണ് അതിനു കാരണം. സമുദായത്തിലെ മൂത്ത ആണിനു മാത്രമേ വിവാഹം അനുവദിച്ചിരുന്നുള്ളൂ. മറ്റുള്‍ലവര്‍ നായര്‍ വീടുകളിലും മറ്റുമായ് ഗാന്ധര്‍വ്വ രീതിയില്‍ ലൈംഗിക സംതൃപ്തി നേടിക്കൊണ്ടിരുന്നു. നമ്പൂതിരിമാരുമായി കിടപ്പറ പങ്കിടുന്നത് നായര്‍ സ്ത്രീകള്‍ അന്തസ്സുള്ളതും അഭിമാനകരവുമായി കരുതി. പരിവേദനം അഥവാ ഇളയവര്‍ കല്യാണം കഴിക്കുന്നത് നിരോധിച്ചതിന് നിമിത്തം നമ്പൂതിരി സ്ത്രീകളില്‍ മൂന്നിലൊന്നോളം വരുന്ന സ്ത്രീകള്‍ തന്നിമിത്തം വിവാഹത്തിന് ഭാഗ്യമില്ലാതെ മരിക്കേണ്ട അവസ്ഥ വന്നിരുന്നു. ഇതിന് ബദലായി അധിവേദനം അഥവാ മൂത്തയാള്‍ ഒന്നിലധികം വിവാഹം കഴിക്കുന്നത് ഏര്‍പ്പെടുത്തി. ഇതു മൂലം നമ്പൂതിരിമാരെ കല്യാണം കഴിച്ചിരുന്ന ചില സ്ത്രീകള്‍ക്കേ യൌവനയുക്തനായ ഭര്‍ത്താവിനെ ലഭിച്ചിരുന്നുള്ളൂ. മിക്കവാറും വൃദ്ധരായ ഭര്‍ത്താക്കന്മാരാണ് അവരെ വിവാഹം കഴിച്ചിരുന്നത്. ഇക്കരണത്താല്‍ തന്നെ സ്ത്രീകള്‍ക്ക് പാതിവ്രത്യ സംശയം മിക്ക വൃദ്ധ ഭര്‍ത്താക്കന്മാര്‍ക്കും ഉണ്ടായി. സ്ത്രീകള്‍ കന്യകയായി ചാവുന്നതിലെ പാപം ഒഴിവാക്കാന്‍ കൈപിടിക്കല്‍ ചടങ്ങ് പേരിന് ഏതെങ്കിലും കിളവന്മാരോട് നടത്തുക പതിവായി.
ഇത്തരം പാതിവ്രത്യസംശയ നിവാരണത്തിനായി ചെയ്തിരുന്ന മറ്റൊരു ദുരാചാരമാണ് സ്മാര്‍ത്തവിചാരം. ദോഷം ആരോപിക്കപ്പെട്ട സ്ത്രീയോട് അതിക്രൂരവും നിന്ദ്യവുമായ രീതിയിലാണ് നമ്പൂതിരിമാര്‍ പെരുമാറിയിരുന്നത്.[4] ഇത്തരത്തില്‍ കേരളം മുഴുവനും ഒച്ചപ്പാടുണ്ടാക്കിയ ഒരു സ്മാര്‍ത്തവിചാരമാണ് കുറിയേടത്ത് താത്രി എന്ന സാവിത്രിയുടേത്. ഇത് നടന്നത് കൊല്ലവര്‍ഷം 1079-ലാണ്. അക്കാലത്ത് അഞ്ചോളം സ്മാര്‍ത്തവിചാരങ്ങള്‍ നടക്കുകയും ചെയ്തതായു കാണിപ്പയൂര്‍ തന്റെ പ്രസിദ്ധമായ ‘എന്റെ സ്മരണകള്‍ എന്ന പുസ്തകത്തില്‍ പറയുന്നു. [5]. വൃദ്ധവിവാഹം നടന്നിരുന്നതിനാല്‍ മിക്ക സ്ത്രീകളും നേരത്തേ തന്നെ വിധവകള്‍ ആയി. ലൈംഗിക സംതൃപ്തി ലഭിക്കാത്തതിനാല്‍ മിക്ക ഇല്ലങ്ങളിലും അധാര്‍മ്മികവൃത്തികള്‍ അരങ്ങേറി. കുറേയേറെ താത്രിമാര്‍ ഉണ്ടായി.
ഇത്തരം സാമൂഹികമായ അനാചാരങ്ങള്‍ കൊടികുത്തി വാഴുന്നിടത്താണ് വി.ടി. ഭട്ടതിരിപ്പാട് വേറിട്ട ഉള്‍ക്കാഴ്ചയുമായി പ്രവേശിക്കുന്നത്. സമുദായത്തിലെ ഇത്തരം നീചമായ ആചാരങ്ങള്‍ക്കെതിരെ അദ്ദേഹം യുദ്ധകാഹളം മുഴക്കി.
മൂസ്സ് നമ്പൂതിരിമാരുടെ (മൂത്തയാള്‍) താഴെ വന്നിരുന്ന എല്ലാ നമ്പൂതിരി യുവാക്കളും അപ്ഫന്‍ നമ്പൂതിരി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവര്‍ക്ക് ഉണും ഉറക്കവുമല്ലാതെ സ്വന്തം ഇല്ലത്ത് യാതൊരു ജോലിയോ, അധികാരമോ ഉണ്ടായിരുന്നില്ല. വിവാഹം നിഷിധമായ അവര്‍ മറ്റു നായര്‍ തറവാടുകളില്‍ സംബന്ധം പുലര്‍ത്തിപോന്നതല്ലാതെ കുടുംബം സുഖം അനുഭവിച്ചിരുന്നില്ല. ഇത്തരത്തില്‍ ഒരു അപ്ഫന്‍ നമ്പൂതിരിയായിരുന്നു വി.ടി.യും

ആദ്യകാലങ്ങള്‍

വി.ടി.യുടെ ബാല്യകാലം ഒട്ടും ശോഭനമായിരുന്നില്ല. അത്രയോന്നും സാമ്പത്തികമില്ലാത്ത ഒരില്ലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലം കൂടുതലും പാതാക്കര മനയ്ക്കലും മുതുകുര്‍ശിമനയ്ക്കലുമായാണ് കഴിച്ചുകൂട്ടിയത്. മുതുകുര്‍ശിമനയില്‍ വേദംഅഭ്യസിച്ചകാലത്ത് അദ്ദേഹം അപ്ഫന്മാരുടെ കൂട്ടിരിപ്പിനേയും മൂസ്സാ നമ്പൂതിരിമാരുടെ അധിവേദനത്തേയും മറ്റുമുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് സാക്ഷിയായിരുന്നു. അത് വേദപഠനത്തിനു ശേഷം നിവൃത്തികേടുകൊണ്ട് അദ്ദേഹം മുണ്ടമുക ശാസ്താംകോവിലിലെ ശാന്തിക്കാരനാവേണ്ടി വന്നു. ഈ പരിപാടി അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ വലിയ ഒരു തുക സ്ത്രീധനമായി വാങ്ങി വേളികഴിക്കുന്നതുവരെ തുടര്‍ന്നു. അങ്ങനെ ഇല്ലത്ത് സാമ്പത്റ്റിക നില കൈവന്നപ്പോള്‍ അദ്ദേഹം ശന്തിവൃത്തി ഉപേക്ഷിച്ചു പഠനം പുന:രാരംഭിച്ചു.
മുണ്ടമുകക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിതന്നെ തിരിച്ചുവിട്ട ഒരു സംഭവം ഉണ്ടായി. ഒരു തിയ്യാടിപെണ്‍കുട്ടിയില്‍ നിന്ന് അക്ഷരാഭ്യാസം സ്വീകരിച്ചതാണ് ആ സംഭവം. ഇത് അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ചു. വായിക്കാനും അറിവുനേടാനുമുള്ള ആഗ്രഹം അദ്ദേഹത്തില്‍ വളരാന്‍ ഇടയാക്കി. മറ്റൊരു സംഭവം മുണ്ടമുക ക്ഷേത്രത്തില്‍ ശാന്തിയായിരിക്കുമ്പോള്‍ അവിടെയുള്ള അമ്മുക്കുട്ടി വാരസ്യാരുമായി പ്രേമത്തിലായതും എന്നാല്‍ അവളെ പെരുമനത്ത് നമ്പൂതിരി സംബന്ധം ചെയ്യാന്‍ തീരുമാനിച്ചതും അദ്ദേഹത്തിന്റെ മനസ്സിന് വലിയ ആഘാതം ഏല്‍‍പിച്ചു.
കൂടുതല്‍ പഠിക്കാനായി വി.ടി. തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അവിടെ നടന്ന മുറജപത്തില്‍ പങ്കു കോണ്ട് അത്യാവശ്യം ജീവിച്ചുപോന്നു. ഇക്കാലത്ത് അദ്ദേഹം കേരളത്തില്‍ വളര്‍ന്നു വന്നിരുന്ന പുരോഗമനവാദിയും വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവുമായ കുട്ടന്‍ നമ്പൂതിരിപ്പാടിനെ പരിചയപ്പെടാന്‍ ഇടയായി. ‘ഉണ്ണിനമ്പൂതിരി‘ എന്ന യോഗക്ഷേമ മാസികയുടെ പത്രാധിപത്യത്തില്‍ ഇരുന്നുകൊണ്ട് മിതവാദികള്‍ക്കും യാഥാസ്ഥിതികര്‍ക്കും നേരേ പടവാള്‍ ഓങ്ങിയ ആള്‍ ആയിരുന്നു കുമാരമംഗലത്ത് കുട്ടന്‍ നമ്പൂതിരി.[6]
പിന്നീട് പാതാക്കരമനയ്ക്കല്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശമനുസരിച്ച് പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ 1918-ല് ഒന്നാം ക്ലാസില്‍ ചേര്‍ന്നു പഠനം ആരംഭിച്ചു. എന്നാല്‍ ചരിത്രാദ്ധ്യാപകന്റെ അധിക്ഷേപത്തിന് ഉരളക്കുപ്പേരി മറുപടി നല്‍കിയതിന് അദ്ദേഹത്തെ സ്കൂളില്‍ നിന്ന് പുറത്താക്കി. 1921 ഒന്നില്‍ ഇടക്കുന്നി നമ്പൂതിരി വിദ്യാലയത്തിലാണ് തുടര്‍ന്ന് പഠിച്ചത്. എന്നാല്‍ അവിടേയും വി.ടി. യെ പഠനം തുടരാന്‍ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. സ്വാതന്ത്ര്യ സമരാവേശം തലക്കുപിടിച്ച ചില സഹപാഠികളുമൊത്ത് വി.ടി. അഹമ്മദാബാദില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗസ്സ് സന്ദര്‍ശിക്കാന്‍ പോയി. അക്കാലത്ത് വിദേശത്ത് പോകുക എന്നത് തന്നെ നിഷിദ്ധമായിരുന്നു. ഏതായാലും വി.ടി. പ്രായശ്ചിത്തത്തിന് തയ്യാറാവാന്‍ വിസമ്മതിച്ചതു കൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കാതെ വന്നു.

നവോത്ഥാനത്തിന്റെ തീപ്പൊരികള്‍

1923-ല് അദ്ദേഹം യോഗക്ഷേമം കമ്പനിയില്‍ ഗുമസ്തനായി ജോലിക്ക് പ്രവേശിച്ചു. പിന്നീട് അദ്ദേഹത്തെ മംഗളോദയം കമ്പനിയിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. ശ്രീ നാരായണഗുരു വിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ആദര്‍ശത്തോട് ആദരവ് തോന്നാനും എസ്.എന്‍.ഡി.പി. യോഗം എന്ന സംഘടനയോട് അടുപ്പം തോന്നാനും ഇക്കാലത്ത് അദ്ദേഹത്തിന് തോന്നിയിരുന്നു.ഈഴവരുട പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കു കൊള്ളുകയും അവരുടെ വീടുകളില്‍ നിന്ന് സഹഭോജനം നടത്തുകയും ചെയ്തു. മിശ്രഭോജനം, മിശ്രവിവാഹം എന്നീ വിപ്ലവാശയങ്ങള്‍ അദ്ദേഹത്തില്‍ കടന്നുകൂടിയതും ഇക്കാലത്താണ്.
ഇതേ കാലത്ത് തന്നെ അദ്ദേഹം പ്രസിദ്ധനായ സഖാവ് കെ.കെ. വാരിയര്‍ എം.പി.യുമായി പരിചയത്തിലായി. അദ്ദേഹത്തിന് വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് വഴികാട്ടിയായി അദ്ദേഹം വര്‍ത്തിച്ചു.
അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം നമ്പൂതിരി സമൂഹം നന്നേ അധ:പതിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ പുതിയ യോഗക്ഷേമക്കാര്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവരായിരുന്നില്ല. അദേഹം സമുദായത്തില്‍ പറ്റിപ്പിടിച്ച് അഴുക്കിനെ ഇല്ലാതാക്കാന്‍ തന്നെ തീരുമാനിച്ചിരുന്നു. അതിനായി ലേഖനങ്ങളും പ്രസംഗങ്ങളും മുഖേന ജനങ്ങളെ ആഹ്വാനം ചെയ്തു. പരിവേദനംമിശ്രവിവാഹം ,വിധവാവിവാഹം തുടങ്ങിയവര്യ്ക്ക് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ മാതൃക സൃഷ്ടിച്ചു. അപ്ഫനായ അദ്ദേഹം ഇട്ട്യാമ്പറമ്പത്ത് വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍ ശ്രീദേവി അന്തര്‍ജനത്തെ 1930-ല് വിവാഹം ചെയ്തു. അതിനു മുന്ന് 1924-ല് തൃത്താല വടക്കെവാര്യത്ത് മാധവിക്കുട്ടി വാരസ്യാരെ സംബന്ധമുറ പ്രകാരം വിവാഹം ചെയ്തിരുന്നു. 1935-ല് ഭാര്യാസഹോദരിയും വിധവയുമായ ഉമാ അന്തര്‍ജനത്തെഎം.ആര്‍.ബി യെക്കൊണ്ട് വിവാഹം കഴിപ്പിച്ച് വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു. 1940-ല് സ്വന്തം സഹോദരി പാര്‍വതി അന്തര്‍ജനത്തെ എന്‍.കെ. രാഘവപ്പണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിപ്ച്ച് മിശ്രവിവാഹത്തിന് തിരികൊളുത്തി. അദ്ദേഹം വീണ്ടും തഴോട്ട് ഇറങ്ങി ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തര്‍ജനത്തെ കല്ലാട്ട് കൃഷ്ണന്‍ എന്ന ഈഴവന് വിവാഹം ചെയ്തു കൊടുത്തു.കുറിയേടത്ത് താത്രി സ്മരിക്കപ്പെടേണ്ട ഒരു നവോത്ഥാന നായികയാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

യാചനായാത്ര

1931-ല് അദ്ദേഹം കേരളത്തിന്റെ വടക്കേ അറ്റം വരെ ഒരു യാചനായാത്ര നടത്തി. തൃശ്ശൂരിലെ നമ്പൂതിരി മഠത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ധനശേഖരണാര്‍ത്ഥം നടത്തിയതായിരുന്നു ആ യാത്ര. വി.ടി. യെ സംബന്ധിച്ചിടത്തോളം ധനശേഖരണത്തിലുപരി ഒരാദ്ധ്യാത്മിക വിപ്ലവമായിരുന്നു ഉദ്ദേശ്യം. ഒരു മഹത്തായ സംന്ദേശത്തിന്റെ പ്രചരണമാണ് അതുകൊണ്ട് സാധിച്ചത്. യാഥാസ്ഥിതികരുടെ ഇടയില്‍ ഒരു ചലനം സൃഷ്ടിക്കാനും ഉറങ്ങിക്കിടന്ന സമുദായത്തീ ഒന്നു പിടിച്ചുണര്‍ത്താനും ഈ യാത്രകൊണ്ട് സാധിച്ചു. ഇക്കാലത്ത് അദ്ദേഹം കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തില്‍ അംഗമായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട്തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. എന്നല്‍ അദ്ദേഹം 1956-ല് കോണ്ഗസ്സില്‍ നിന്ന് രാജിവെച്ച് കമ്യൂണിസത്തിനെ കൂട്ടുപിടിച്ചെങ്കിലും താമസിയാതെ അതും തനിക്ക് ചേരുന്നതല്ല എന്നു മനസ്സിലാക്കി അതും ഉപേക്ഷിച്ചു.

നാടകം ജനിക്കുന്നു

യോഗക്ഷേമസഭക്കാരുടേയും നമ്പൂതിരി യുവജനസംഘത്തിന്റേയും ശ്രമഫലമായി ശരിയാക്കിയ ‘നമ്പൂതിരി ബില്‍‘ യാഥാസ്ഥിതികരായ നമ്പൂതിരിമാരുടെ സമ്മര്‍ദ്ദം മൂലം കൊച്ചി രാജാവ് നിയമ സാധുത നല്‍കിയില്ല. ഇതില്‍ പരിക്ഷീണിതരായ വി.ടി. യും മറ്റും പ്രഹസനമെന്ന നിലയില്‍ ഒരു നാടകം അവതരിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതാണ് പ്രസിദ്ധമായ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്‘ എന്ന നാടകം. നമ്പൂതിരി വര്‍ഗ്ഗത്തിലെ സാമുദായിക അനാചാരങ്ങളെ പ്രഹസനവിധേയമാക്കുന്ന ആ നാടകം വിവിധ അരങ്ങുകളില്‍ പ്രദര്‍ശിക്കപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ നിന്ന് അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടതായി വന്നു. സ്വന്തം ഇല്ലത്ത് പ്രദര്‍ശിപ്പിച്ച വേളയില്‍ സ്വന്തം സഹോദരന്‍ അദ്ദേഹത്തിന് നേരേ വധശ്രമം വരെ നടത്തുകയുണ്ടായി. പ്രദര്‍ശനം ഒരു വന്‍ വിജയമായിരുന്നു. പ്രദര്‍ശിപ്പിക്കപ്പെട്ട ഇല്ലങ്ങളിലെല്ലാന്‍ അന്തര്‍ജനങ്ങള്‍ മറക്കുള്ളിലിരുന്ന് നാടകം കണ്ടു. അവരെല്ലം ഉദ്ബുദ്ധരായി. നിരവധി സ്ഥലങ്ങളില്‍ അന്തര്‍ജന സമാജങ്ങള്‍ രൂപം കൊണ്ടു.

ഘോഷാബഹിഷ്കരണം

പാര്‍വ്വതി നെന്മിനി മംഗലം എന്ന അന്തര്‍ജനത്തിനെ അദ്ധ്യക്ഷതയില്‍ അന്തര്‍ജനസമാജം ആദ്യത്തെ യോഗം ചേര്‍ന്നു. അതിന്റെ മൂന്നാമത്തെ യോഗം വി.ടി.യുടെ രസികസദനം എന്ന ഇല്ലത്ത് വച്ചായിരുന്നു. സംഭവ സമയത്ത് വി.ടി. അടുത്തുള്ള സ്കൂള്‍ വാര്‍ഷികത്തില്‍ പ്രസംഗിക്കുകയായിരുന്നു. യോഗം കഴിഞ്ഞശേഷം അന്തര്‍ജനങ്ങള്‍ മറക്കുട ഇല്ലാതെ ജാഥയായി വി.ടി. പ്രസംഗിച്ചിരുന്ന വേദിയിലേക്ക് കയറിച്ചെന്നു. ഇതായിരുന്നു ആദ്യത്തെ ഘോഷാബഹിഷ്കരണം. വി.ടി.യെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.

ബഹുമതസമൂഹം

1935-ല് അദ്ദേഹം തന്റെ വിശാലമായ മറ്റൊരാശയം മുന്നോട്ട് വച്ചു. നാനാജാതി മതസ്ഥര്‍ ഒന്നിച്ചു താമസിക്കുന്ന ഒരു സ്ഥലം ആയിരുന്ന് അദ്ദേഹം മുന്നോട്ട് വച്ചത്. കൊടുമുണ്ട കോളനി എന്ന പേരില്‍ അറിയപ്പെട്ട് ഇത് 1935-ല് തന്നെ സ്ഥാപിക്കപ്പെട്ടു. നാനാജാതിക്കാര്‍ കുറേക്കാലം ഒന്നിച്ചു കഴിഞ്ഞു എന്നാല്‍ ഇത് വി.ടി.ക്ക് കനത്ത സാമ്പത്തിക ബാധ്യതകള്‍ നല്‍കിത്തുടങ്ങി.