Thursday 15 November 2012

റസൂല്‍ പൂക്കുട്ടി

റസൂല്‍ പൂക്കുട്ടി
25 Resul Pookutty Clears Llb Exams Aid0032ആദാമിന്റെ മകനെന്ന ആദ്യചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സലിം അഹമ്മദ് രണ്ടാമത്തെ സിനിമയുടെ പണിപ്പുരയിലേക്കു കടക്കുന്നു. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞനന്തന്റെ കടയെന്ന ചിത്രമാണ് സലിം അഹമ്മദ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയായിരിക്കും ചിത്രത്തിന്റെ ശബ്ദവിഭാഗം കൈകാര്യം ചെയ്യുക. ആദാമിന്റെ മകന്‍ അബുവിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച മധു അമ്പാട്ട് തന്നെയായാരിക്കും കുഞ്ഞനന്തന്റെ കടയിലെ ദൃശ്യങ്ങളും ക്യാമറയിലേക്ക് പകര്‍ത്തുക. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ കണ്ണൂരിന്റെ ദേശ്യശൈലിയില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന കുഞ്ഞനന്തന്‍ സംസാരിയ്ക്കുക. മലയാളത്തിലെ പല ഭാഷാശൈലികളും പറഞ്ഞുഫലിപ്പിച്ച മമ്മൂട്ടിയ്‌ക്കൊരു പുതിയ വെല്ലുവിളിയായിരിയ്ക്കും ഈ ചിത്രം. ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടന്‍ സലിം കുമാറിനും ചിത്രത്തില്‍ ശക്തമായ വേഷമുണ്ടാകും. നായികയെ ഇനിയും തീരുമാനിച്ചിട്ടില്ലാത്ത സിനിമയില്‍ എലിയും കഥാപാത്രമാവുന്നുണ്ട്. ഡിസംബറില്‍ പാലക്കാട് ചിത്രീകരണം ആരംഭിയ്ക്കുന്ന ചിത്രത്തില്‍ കുഞ്ഞനന്തന്‍ എന്ന പലചരക്കു കച്ചവടക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ദമ്പതിമാരുടെ ജീവിതമാണ് പ്രമേയം. സിങ്ക് സൗണ്ട് ഉപയോഗിക്കുന്ന സിനിമയിലെ മിക്കവാറും കഥാപാത്രങ്ങളെ അവതരിപ്പിക്കുക കണ്ണൂരിലെ നാടക അഭിനേതാക്കള്‍ ആയിരിക്കുമെന്ന് സലിം അഹമ്മദും റസൂല്‍ പൂക്കുട്ടിയും അറിയിച്ചു. ആദാമിന്റെ മകന്‍ അബുവിനേക്കാള്‍ സാമൂഹിക പ്രതിബദ്ധതയുളള സിനിമയായിരിക്കും 'കുഞ്ഞനന്തന്റെ കട'. സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കാനും ചിത്രത്തിലൂടെ ശ്രമിക്കും. ആദാമിന്റെ മകന്‍ അബുവില്‍ ശബ്ദത്തിന്റെ കാര്യത്തില്‍ ചില പോരായ്മകള്‍ സംഭവിച്ചിരുന്നു. ഇത് മറികടക്കുന്നതിനാണ് പുതിയ ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയുടെ സഹകരണം തേടിയിരിക്കുന്നത്. മമ്മൂട്ടിയെ മനസ്സില്‍ കണ്ടാണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയതെന്നും മമ്മൂട്ടി അഭിനയിച്ച മികച്ച അഞ്ച് കഥാപാത്രങ്ങളില്‍ ഒന്ന് ചിത്രത്തിലേതായിരിക്കും എന്ന് സംവിധായകന്‍ സലീം അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. ക്യാമറമാന്‍ മധു അമ്പാട്ട് പത്രസമ്മേളനത്തില്‍ പങ്കെടുത്തു. അലന്‍സ് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.അമിതാഭ് ബച്ചനുമായി ദീര്‍ഘകാലത്തെ സൗഹൃദമുള്ള ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ചിത്രത്തില്‍ ബിഗ്ബി കേന്ദ്ര ക്രഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാകിസ്താന്‍കാരന്റെ വേഷത്തിലാണ് അമിതാഭ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സൗണ്ട് എഡിറ്ററില്‍ നിന്ന് നിര്‍മ്മാതാവിന്റെ വേഷവും പിന്നിട്ട് സംവിധായകന്റെ മേലങ്കിയണിയുന്ന പൂക്കുട്ടിയുടെ സിനിമ ഇന്‍ഡ്യാപാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ജീവിതങ്ങളുടെ കഥ പറയുന്നു. പൂനഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സഹപാഠിയുടെ രചനയില്‍ രൂപം കൊണ്ട തിരക്കഥ കണ്ടതോടെയാണ് പൂക്കുട്ടിയില്‍ സിനിമ ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹം വന്നത്. വളരെ വ്യത്യസ്തവും ആഴത്തില്‍ സ്പര്‍ശിക്കുന്നതുമായ അതിര്‍ത്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തീരുമാനത്തിലേക്ക് നീങ്ങാന്‍ ശബ്ദ സംവിധായകന് താമസമുണ്ടായില്ല. ബിഗ്ബിയുമായി സംസാരിച്ച് അദ്ദേഹത്തെ പ്രധാന കഥാപാത്രമായി ഉറപ്പിച്ചതിലൂടെ കാര്യങ്ങള്‍ ഗൗരവമുറ്റതായി. ചിത്രീകരണം എന്ന് തുടങ്ങുമെന്ന് തീരുമാനമായില്ലെങ്കിലും എഴുത്തുപണികള്‍ പൂര്‍ത്തിയായികഴിഞ്ഞു. ഒരു ചാനല്‍ വാര്‍ത്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രമേയം നിലവിലുളള ഇന്ത്യ-പാകിസ്താന്‍ ബന്ധങ്ങളുടെ രാഷ്ട്രീയ വിഷയമല്ല മറിച്ച് വേര്‍പെട്ടു പോയ അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള മനുഷ്യരുടെ കഥയാണ് ചിത്രം വിഷയമാക്കുന്നത്. ബിഗ്ബിയുടെ വ്യത്യസ്തമായ ഒരു വേഷവും കൂടിയാണ് ഈ ചിത്രത്തിലൂടെ ഒരുങ്ങുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെസംഗീതം നിര്‍വ്വഹിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പേ റസൂല്‍ പൂക്കുട്ടിയെന്നൊരു പ്രതിഭ ഇന്ത്യന്‍ സിനിമയില്‍ ഉദിച്ചിരുന്നെങ്കിലും സായിപ്പ് കണ്ടെത്തിയതിന് ശേഷമാണ് അദ്ദേഹത്തെ നമ്മള്‍ അംഗീകരിക്കാന്‍ തയാറായത്. ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യനെയറിലെ ശബ്ദമിശ്രത്തിലൂടെ റസൂല്‍ പൂക്കുട്ടി ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു ഓരോ മലയാളിയ്ക്കും. അതാണ് നമ്മള്‍. എന്നാല്‍ ഈ ശബ്ദമാന്ത്രികന്റെ മനസ്സില്‍ മറ്റുചിലസിനിമ മോഹങ്ങള്‍ ഉറങ്ങിക്കിടക്കുന്ന കാര്യം ചുരുക്കം ചിലരെങ്കിലും ഇവിടെ മനസ്സിലാക്കിയിരുന്നു. നല്ല സിനിമകളോടുള്ള പൂക്കുട്ടിയടെ ആഗ്രഹം കണ്ടറിഞ്ഞ് സഹകരിയ്ക്കാനെത്തിയവരില്‍ ഒരാള്‍ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി തന്നെ. അഞ്ച് കൊല്ലം മുമ്പ് ആനന്ദിന്റെ പ്രശസ്ത നോവലായ ഗോവര്‍ദ്ധന്റെ യാത്രകള്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നതിന്റെ ജോലികള്‍ റസൂല്‍ തുടങ്ങിവച്ചിരുന്നു. എന്നാല്‍ അവസാന നിമിഷമുണ്ടായ ചില പ്രതിസന്ധികള്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറാന്‍ റസൂലിനെ പ്രേരിപ്പിച്ചു. മമ്മൂട്ടി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നെങ്കിലും ശബ്ദങ്ങളുടെ ലോകത്തേക്ക് തത്കാലത്തേക്കെങ്കിലും ശ്രദ്ധകേന്ദ്രീകരിയ്ക്കാനായിരുന്നു റസൂലിന്റെ തീരുമാനം.
ലോകത്തെ വിസ്മയിപ്പിച്ച ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടി ഇനി നിയമലോകത്തേക്ക്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം എല്‍എല്‍ബി പരീക്ഷയുടെ എല്ലാ പേപ്പറുകളും കിട്ടയതോടെയാണ് ഓസ്‌കാര്‍ പുരസ്‌കാര ജേതാവിന്റെ ചിരകാല മോഹം പൂവണിയുന്നത്. മകനെ ഒരു അഭിഭാഷകനാക്കണമെന്ന പിതാവിന്റെ ആഗ്രഹമാണ് ലേശം വൈകിയാണെങ്കിലും റസൂല്‍ സഫലീകരിച്ചിരിയ്ക്കുന്നത്. എല്‍എല്‍ബി പരീക്ഷ പാസായെന്നും പിതാവിന്റെ ആഗ്രഹം പോലെ ഉടന്‍ തന്നെ അഭിഭാഷകനാവാമെന്നും റസൂല്‍ ട്വീറ്റ് ചെയ്യുന്നു. പിതാവിന്റെ ആഗഹ്രം സഫലീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതികായകന്‍ പറയുന്നുണ്ട്.

ഇരുപത് കൊല്ലം മുമ്പ് നിയമപഠനം പാതിവഴിയില്‍ റസൂല്‍ ഉപേക്ഷിയ്ക്കുകയായിരുന്നു. രോഗബാധിതയായ അമ്മയുടെ ചികിത്സയ്ക്കായി പോയതോടെ എല്‍എല്‍ബിയുടെ അവസാന വര്‍ഷത്തെ മൂന്ന് പരീക്ഷകള്‍ അദ്ദേഹത്തിന് എഴുതാന്‍ കഴിയാതെ പോവുകയായിരുന്നു. ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷയായ ആദാമിന്റെ മകന്‍ അബുവിന്റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട് ലോസ് ആഞ്ചല്‍സിലാണ് റസൂല്‍ ഇപ്പോള്‍.






No comments:

Post a Comment