Monday, 5 November 2012

മൻമോഹൻ സിംഗ്‌


മൻമോഹൻ സിംഗ്‌



ഡോ. മൻമോഹൻ സിംഗ്‌ - ഇന്ത്യയുടെ പതിനേഴാമതും,ഇപ്പോഴത്തേയും പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌. ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ 1932സെപ്റ്റംബർ 26ന്‌ ജനിച്ചു.
സാമ്പത്തിക ശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. ഒടുവിൽ2004 മേയ്‌ 22ന്‌ ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയുമാണ്‌ ഇദ്ദേഹം.
ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഇദ്ദേഹത്തിന്റെ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2008 ജൂലൈ 22-ന് മൻമോഹൻ സർക്കാർ ലോക്സഭയിൽവിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിച്ചു [1].
മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ സാമ്പത്തിക വിദഗ്ദ്ധനായാണ്‌ മൻമോഹനെ വിലയിരുത്തേണ്ടത്‌. പഞ്ചാബ്‌ സർവ്വകലാശാലകേംബ്രിജ്‌ സർവ്വകലാശാല,ഓക്സ്‌ഫഡ്‌ സർവ്വകലാശാല എന്നിവിടങ്ങളിൽ പഠിച്ചാണ്‌ ഡോ. സിംഗ്‌ സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിയത്‌. റിസർവ്‌ ബാങ്ക്‌ ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും രാജ്യാന്തര നാണയ നിധി(ഐ.എം.എഫ്‌.) അംഗമെന്നനിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ രാഷ്ട്രീയത്തിലെത്തുന്നത്‌.
മൻമോഹന്റെ കഴിവുകൾ മനസ്സിലാക്കിയ നരസിംഹ റാവു തന്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയാക്കി. ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി. സോഷ്യലിസ്റ്റ്‌/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിംഗിന്റെ ആദ്യത്തെ പരിഷ്കാരം. തുടക്കത്തിൽ ഒട്ടേറെ എതിർപ്പുകൾ വിളിച്ചുവരുത്തിയെങ്കിലും പിന്നീട്‌ മറ്റു പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മൻമോഹൻ സിംഗിന്റെ പരിഷ്കാരങ്ങളെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതലത്തിൽ അംഗീകരിച്ചു.
2009-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ളയു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിംഗ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി സിംഗ്.
2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു. ലൈസൻസ്‌ രാജ്‌ സംവിധാനത്തിന്റെ അന്ത്യം കുറിക്കുകയും പുതിയ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്ക്‌ തുടക്കമിടുകയും ചെയ്യാൻ ഇദ്ദേഹത്തിനായി എന്ന്‌ വിലയിരുത്തപ്പെടുന്നു. സാമ്പത്തിക കാര്യ വിദഗ്‌ധനെന്ന നിലയിൽ 1982 മുതൽ 85 വരെ റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഗവർണറായിരുന്നു. 85 മുതൽ 87 വരെ പ്ലാനിങ്‌ കമ്മീഷന്റെ ഡപ്യൂട്ടി ചെയർമാനായിരുന്നു. 91 മുതൽ 96 വരെ ധനകാര്യമന്ത്രിയായും ചുമതല വഹിച്ചിരുന്നു. അസമിൽ നിന്നുള്ള രാജ്യസഭാ അംഗം കൂടിയാണ്‌ മൻമോഹൻ സിങ്‌. ഛത്തീസ്‌ ഗഢിലെ പഞ്ചാബ്‌ സർവകലാശാല, കേംബ്രിജ്‌ സർവകലാശാല, ഓക്‌സഫെഡ്‌ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന്‌ ബിരുദം നേടിയിട്ടുണ്ട്‌. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതിനാൽ അഛന്റെ അമ്മയാണ്‌ വളർത്തിയത്‌. പഠനത്തിൽ കൂടുതൽ മികവ്‌ പുലർത്തിയ മൻമോഹൻ നാട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ്‌ പഠിച്ചിരുന്നത്‌. ഇന്ത്യാ വിഭജനത്തിന്‌ ശേഷം അദ്ദേഹം അമൃത്‌ സറിലേക്ക്‌ കുടിയേറി. 1955ലും 1957ലും വ്‌റൈറ്റ്‌ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. 1997 ൽ ആൽബെട്ര സർവകലാശാല അദ്ദേഹത്തിന്‌ നിയമത്തിൽ ഡോക്ടറേറ്റ്‌ സമ്മാനിച്ചു. 2006ൽ തുടർന്ന്‌ ഓക്‌സ്‌ഫെഡ്‌ സർവകലാശാല സിവിൽ നിയമത്തിൽ ഡോക്ടറേറ്റ്‌ നൽകി തുടർന്ന്‌ കേംബ്രിജ്‌ സർവകലാശാലയും ഇതേ പദവി നൽകുകയുണ്ടായി

No comments:

Post a Comment